![](https://britishpathram.com/malayalamNews/97300-uni.jpg)
മസ്കത്തില് അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇ-മെയില്‍ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു
ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.
നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യയടക്കമുള്ളവര്‍ക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയര്‍ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
More Latest News
കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി
![](https://britishpathram.com/malayalamNews/thumb/97381-uni.jpg)
ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്
![](https://britishpathram.com/malayalamNews/thumb/97379-uni.jpg)
റിയാന്‍ നൈനാന് ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
![](https://britishpathram.com/malayalamNews/thumb/97378-uni.jpg)
'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97377-uni.jpg)
പണ്ട് അമ്മയ്ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97375-uni.jpg)