ഒരുകാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നടിമാരുടെ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന പേരായിരുന്നു അസിന്. മലയാളിയായ അസിന് തിളങ്ങുന്നത് മറ്റ് ഭാഷളിലായിരുന്നു. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ചെയ്ത സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
വിവാഹശേഷം തീര്‍ത്തും കുടുംബിനിയായാണ് അസിനെ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ഇടയ്ക്ക് മാത്രമ താരം പങ്കുവയ്ക്കാറുണ്ട്. മകളെ വളരെ സിംപിളായി വളര്‍ത്തുന്ന അമ്മ എന്ന ക്രഡിറ്റ് അസിന് എല്ലാവരും നല്‍കിയിട്ടുണ്ട്. കാരണം അസിന് പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ മകള്‍ അരിന്‍ പ്രത്യക്ഷപ്പെടുന്നത് വളരെ സിംപിളായിട്ടാണ്.
താരം ഇപ്പോള്‍ പങ്കുവച്ച പോസ്റ്റാണ് ഏറെ വൈറല്‍ ആകുന്നത്. അസിന്റെ ആറുവയസുള്ള മകള്‍ ആറുഭാഷകളില്‍ എഴുതിയ കത്താണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 'എന്റെ ആറു വയസുകാരിയില്‍ നിന്ന്' എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്റ്റോറി ആയി പങ്കുവെച്ചത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന് ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്.
'പ്രിയപ്പെട്ട മമ്മാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. താങ്കള്‍ വളരെ നല്ലതാണ്. ദയയുള്ളവളും മാധുര്യമുള്ളവളും സ്നേഹമുള്ളവളുമാണ്. ഒപ്പം വളരെ തമാശക്കാരിയുമാണ്. ഒരു നല്ല അവധിക്കാലം എനിക്ക് ലഭിച്ചു. അമ്മയ്ക്ക് നന്ദി. ചക്കര ഉമ്മ, ചക്കര മമ്മ' എന്നാണ് കത്ത്. റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍, മലയാളം എന്നീ ഭാഷകളിലാണ് കത്ത് എഴുതിയിരിക്കുന്നത്.
ഏതായാലും അമ്മയ്ക്കെഴുതിയ കത്തിലൂടെ അമ്മയുടെ ആരാധകര്‍ക്ക് പ്രിയങ്കരി ആയിരിക്കുകയാണ് മകള്‍ അരിനും. 2001ല്‍ സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് അസിന് സിനിമയിലേക്ക് എത്തിയത്. തുടക്കം മലയാളത്തില്‍ ആയിരുന്നെങ്കിലും 2003ല്‍ തെലുങ്കിലാണ് ആദ്യത്തെ കൊമേഴ്സ്യല്‍ ഹിറ്റ് ലഭിച്ചത്. പിന്നീട് തമിഴിലും താരം സജീവമായി. പിന്നീട് ബോളിവുഡിലും സജീവമായി. 2016 ജനുവരിയിലാണ് മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മയെ അസിന് വിവാഹം കഴിച്ചത്. 2017ലാണ് മകള്‍ അരിന്‍ ജനിച്ചത്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത നിരവധി താരപുത്രന്മാരും താരപുത്രിമാരും ഉണ്ട്. അതുമാത്രമല്ല അത്ര സജീവമല്ലാത്ത താരങ്ങളുമുണ്ട്. അത്തരത്തില്‍ ഒരാളാണ് ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയനടി ആയിരുന്ന അസിന് തോട്ടുങ്കല്‍. വളരെ അപൂര്‍വമായാണ് അസിന് ഇന്‍സ്റ്റഗ്രാമിലോ സോഷ്യല്‍ മീഡിയയിലോ ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാറുള്ളൂ. ഓരോ വര്‍ഷവും മകള്‍ അരിന്റെ പിറന്നാള്‍ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്