ബിഗ്ബോസ് സീസണ് അഞ്ചിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു നാദിറ. സമൂഹത്തില്‍ ഏറ്റവും അധികം അവഗണനയും വിവേചനവും നേരിടുന്ന ട്രാന്സ്ജന്ഡര് വിഭാഗത്തില്‍ നിന്നും ആയിരുന്നു നാദിറ ഷോയിലേക്ക് എത്തിയത്. ഷോയില്‍ ആയിരിക്കേ തന്നെ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ താരത്തിന് മടിയില്ല. ഷോയ്ക്ക് പുറത്ത് ഇറങ്ങിയ ശേഷവും നാദിറ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം.
എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന നാദിറ ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. വൃത്തികെട്ട മെസേജ് അയച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ടാണ് നാദിറയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോയെന്നും താരം ചോദിക്കുന്നു.
'സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട്' നാദിറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നാദിറയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.