ഭാവി വരന് വിലകൂടിയ പിറന്നാള്‍ സമ്മാനം നല്കി ബിഗ്ബോസ് താരം. തെലുഗു ബോസ് ഏഴാം സീസണില്‍ പങ്കെടുത്ത് അംഗീകാരം നേടിയ ശോഭ ഷെട്ടിയാണ് ഭര്‍ത്താവാകാന്‍ പോകുന്ന നടന് യശ്വന്തിന് സമ്മാനം നല്‍കിയത്.
'കാര്‍ത്തികദീപം' എന്ന സീരിയലില്‍ മോനിറ്റ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശോഭ തെലുഗു മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സീരിയല്‍ കൂടാതെ ഒന്ന് രണ്ട് സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കുന്നത് ചിലരുടെ ഇമേജിനെ നന്നായി ബാധിക്കാറുണ്ട്. ചിലര്‍ പുറത്തുള്ള നെഗറ്റീവ് ഇമേജ് പാടെ മാറ്റി ഹേറ്റേഴ്സിനെ വരെ ഫാന്സാക്കി മാറ്റിയ ചരിത്രമുണ്ട്. മലയാളം ബിഗ്ബോസ് സീസണ് 5 വിജയിയായ അഖില്‍ മാരാര്‍ ഒരു ഉദാഹരണമാണ്. എന്നാല്‍ ബിഗ്ബോസിലെ പങ്കാളിത്തം കൊണ്ട് നെഗറ്റീവ് ഇമേജാണ് ശോഭക്ക് സമ്പാദിക്കാന്‍ സാധലിച്ചത്. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ഷോയിലൂടെ അവര്‍ പ്രശസ്തയായി. ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ശോഭ ഷെട്ടി തന്റെ പ്രണയത്തെക്കുറിച്ച് ഉള്ളുതുറന്നത്. അടുത്തിടെ ശോഭയുടെ വിവാഹനിശ്ചയവും കഴിഞ്ഞു.
'കാര്‍ത്തികദീപം' എന്ന സീരിയലില്‍ കൂടെ അഭിനയിച്ച നടന് യശ്വന്താണ് ശോഭയുടെ പ്രതിശ്രുത വരന്. ഇപ്പോള്‍ യശ്വന്തിന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ചിരിക്കുകയാണ് നടി. മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700 ആണ് ശോഭ ഗിഫ്റ്റായി നല്‍കിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത കാര്‍ ജന്മദിനത്തോട് അനുബന്ധിച്ച് ഡെലിവറി ചെയ്യുകയായിരുന്നു. യശ്വന്തിനെയും കുടുംബാംഗങ്ങളെയും ഷോറൂമിലെത്തിച്ച് എല്ലാവരുടെയും സാന്നിധ്യത്തില്‍ കാറിന്റെ താക്കോല്‍ കൈമാറിയത്.
ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങിയ കപ്പിള്‍സിന് നെറ്റിസണ്‍സ് കമന്റ് ബോക്സിലൂടെ ആശംസകള്‍ നേരുകയാണ്. ശോഭ യശ്വന്തിന് സമ്മാനമായി നല്കിയ മഹീന്ദ്ര XUV700 എസ്യുവിയുടെ ഏത് വേരിയന്റാണെന്ന് കംത്യമായി അറിയില്ല. മഹീന്ദ്ര XUV500 എന്ന കാറിന്റെ പിന്‍ഗാമിയായി 2021 ഓഗസ്റ്റില്‍ അരുങ്ങറിയ ഈ കാര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ്.