വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ഓരോ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും വളരെ വ്യത്യസ്തത നിറഞ്ഞതാവാന്‍ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തന്‍ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
വാട്സാപ്പ് ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാട്സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല എന്നാണ് പറയുന്നത്. കോള്‍സ് ടാബില്‍ ഒരു ഫ്ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം.
ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. വാട്സാപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.