ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കാെല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വിത്തുപാകിയ പുരാതന സംരംഭം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ജീവനക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 20ന് കമ്പനി മുന്നേട്ട് വച്ച വിഅര്‍എസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്ബനിയുടെ പ്രവര്‍ത്തനങ്ങളും ബാധിക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. മാദ്ധ്യമ വാര്‍ത്തകളനുസരിച്ച് കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് സൂചന.
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കര്‍ പാട്ടഭൂമിയിലാണ് ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്.ഫാക്ടറി അടച്ചുപൂട്ടുന്നത് 150 ഓളം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്ബനി പങ്കാളികള്‍ക്ക് ഉറപ്പ് നല്കി. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വര്‍ഷത്തേക്കുകൂടി പാട്ട കരാര്‍ നിലനില്‍ക്കുന്നുണ്ട്.