![](https://britishpathram.com/malayalamNews/97313.jpg)
നോബിയും ജോബിയും… ചാലക്കുടിക്കാരായ ഈ രണ്ട് സഹോദരങ്ങളെ അടുത്ത സുഹൃത്തുക്കൾ എന്നുവിളിക്കുന്നതാകും കൂടുതൽ നല്ലത്. യുകെയിൽ നിന്ന് കേരളത്തിലേക്ക് ഒരു സാഹസിക റോഡ് യാത്ര പ്ലാൻ ചെയ്തപ്പോൾ അതുകൊണ്ടുതന്നെ ഒരുമിച്ച് പങ്കാളികൾ ആകാനും ഇവർ തീരുമാനിച്ചു.
ആ തീരുമാനം വർഷങ്ങളായി യുകെയിലുള്ള ഇവരുടെ കുടുംബാംഗങ്ങൾക്കും എല്ലാത്തിനും മാർഗ്ഗദർശിയായ അമ്മയ്ക്കും സ്വീകാര്യവും സന്തോഷം നൽകുന്നതുമായി.
2 മാസംകൊണ്ട് 20 രാജ്യങ്ങൾ കടന്ന് ഏകദേശം 20,000 മൈൽ ദൂരം പിന്നിട്ട് ഇന്ത്യയിൽ എത്തിച്ചേരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിൽ നിന്നും കേരളത്തിലേക്കുള്ള ഈ യാത്രയിൽ രണ്ടു ഭൂഖണ്ഡങ്ങളിലൂടെ ഇവർ സഞ്ചരിക്കും.
ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് കൗൺസിൽ മുൻ മേയർ ടോം ആദിത്യ, ഫാ. ഫാൻസോ പതിലിൽ എന്നിവർ ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ബ്രിസ്റ്റോൾ കേരളയിറ്റ് അസോസിയേഷൻ ഭാരവാഹികൾ, ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, എൻഎച്ച്എസ് ചാരിറ്റി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റെയിഞ്ച് റോവർ ഡിഫൻഡറിൽ യാത്ര ആരംഭിച്ച ഇവർ ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഹംഗറി, ക്രൊയേഷ്യ, ബോസ്നിയ, ഓസ്ട്രിയ, ബൾഗേറിയ, ജോർജിയ, തുർക്കി, റൊമാനിയ, റഷ്യ, ഖസാക്കിസ്ഥാൻ, കിർക്കിസ്ഥാൻ, ചൈന, ടിബറ്റ്, നേപ്പാൾ എന്നീ രാജ്യങ്ങൾ വഴിയാണ് യാത്ര ചെയ്യുക.
സാഹസിക യാത്രയ്ക്കൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ഇവർ ലക്ഷ്യമിടുന്നുണ്ട്. ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്രിസ്റ്റോൾ ആൻഡ് വെസ്റ്റൺ ഫൗണ്ടേഷൻ ട്രസ്റ്റിനായി ഫണ്ട് റെയ്സ് ചെയ്യാനാണ് നോബിയും ജോബിയും ശ്രമിക്കുന്നത്. അവരുടെ യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അനുദിനം പിന്തുടരാനും സാധിക്കും.
ജോബിയും നോബിയും കുടുംബാംഗങ്ങൾക്കും അമ്മ മേരിയ്ക്കും ഒപ്പം വർഷങ്ങളായി യുകെയിൽ താമസിക്കുന്നു. അമ്മയുടെയും കുടുംബാംഗങ്ങളുടെയും നിറഞ്ഞ പിന്തുണയോടെയാണ് സഹോദരങ്ങൾ സാഹസിക യാത്ര ആരംഭിച്ചത്.
യുകെയിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗ്ഗം യാത്രതിരിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ അഞ്ചോളം മലയാളികൾ ഇന്ത്യയിലേക്ക് റോഡ് മാർഗം സാഹസിക യാത്രകൾ പൂർത്തീകരിച്ചിരുന്നു.
More Latest News
കേരളത്തില്‍ എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതര്‍ പതിനൊന്നായിരം കടന്നു, രോഗ പ്രതിരോധത്തിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും
![](https://britishpathram.com/malayalamNews/thumb/97417-uni.jpg)
17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു, ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം
![](https://britishpathram.com/malayalamNews/thumb/97416-uni.jpg)
ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243
![](https://britishpathram.com/malayalamNews/thumb/97415-uni.jpg)
ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍
![](https://britishpathram.com/malayalamNews/thumb/97414-uni.jpg)
രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97413-uni.jpg)