![](https://britishpathram.com/malayalamNews/97314-uni.jpg)
യു.കെ. യില്‍ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര് വില്ലേജ് ഹാളില്‍ *ആരവം 2024* എന്ന പേരില്‍ ജൂണ്‍ 29 ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്‍മ്മകളെല്ലാം ഇവിടെ പങ്കുവെക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാമത്സരങ്ങള്‍, കേരളത്തിന്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടന്‍ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന് ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാര് ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാന്‍ ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷന്‍, വാട്ടര്‍ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2024 ആഘോഷമാക്കി മാറ്റാന്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും ആരവം 2024 ലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അണിയറപ്രവര്‍ത്തകര്‍.
ആരവം 2024 ആഘോഷ കമ്മിറ്റിക്ക് വേണ്ടി:
സോജന് കുര്യാക്കോസ്
പ്രസിഡന്റ്
ആദര്‍ശ് ചന്ദ്രശേഖര്‍
സെക്രട്ടറി
ജോയ് പാലത്തിങ്കല്‍
ട്രഷറര്‍
ബാബു തോട്ടാപ്പിള്ളി
പ്രോഗ്രാം കണ്‍വീനര്‍
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)