18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ >>> ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക് >>> അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു >>> 'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍ >>> അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി, ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു >>>
Home >> NAMMUDE NAADU
കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്, ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം കുറഞ്ഞ നിരക്കില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

Story Dated: 2024-06-26

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂള്‍ ഇന്ന് യാഥാര്‍ത്ഥ്യമാകും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം കുറഞ്ഞ നിരക്കില്‍ എന്ന പ്രത്യകതയോടൊണ് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നത്. ഒപ്പം സോളാര്‍ പവര്‍ പ്‌ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആണ് ഇന്ന് നടക്കുന്നത്.

ഇന്ന് തിരുവനന്തപുരം ആനയറയില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെഎസ്ആര്‍ടിസി കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനമടക്കം ഡ്രൈവിങ് സ്‌കൂളുകള്‍ക്കായി വിനിയോഗിക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.

More Latest News

ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

വെറുമൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സുസ്മിത സെന്‍ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നത് താരം പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ആരാധകര്‍ക്ക് പ്രചോദനം ആകാറുണ്ട്.  ഇപ്പോഴിതാ വീണ്ടും സുസ്മിത സെന്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്താണ് താരം ശ്രദ്ധ നേടുന്നത്. മിസ്സ് യൂണിവേഴ്‌സ് കൂടിയായ താരം എന്തിനാണ് രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'രണ്ടാം ഡി.ഒ.ബി: 27/02/2023.' എന്നാണ് താരാമതില്‍ കുറിച്ചിരിക്കുന്നത്. സത്യത്തില്‍ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ് എന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസണ്‍ 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് 'രണ്ടാം ജനനത്തീയതി' എന്ന് താരം കുറിച്ചിരിക്കുന്നത്. പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകര്‍ക്കിത് നല്‍കുന്നുണ്ട്.

ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പരോളിലിറക്കിയ സഹോദരനെ തന്നെ പ്രതി തലക്കടിച്ചു കൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.  ഉലക്ക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്. സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.

'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍

കൊല്‍ക്കത്ത : വിമാനത്താവളത്തില്‍ ബോബുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ ഫ്‌ലൈറ്റ് വൈകിയത് മണികൂറുകള്‍. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനാണ് വെറുതെ ഒരു ആശങ്ക പങ്കുവെച്ചത്. പക്ഷെ ഈ ഒരു കാരണം മൂലം മാത്രം ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍ ആയിരുന്നു.  കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍ വിമാനത്തില്‍ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്. ഇത് കേട്ടതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാരന്റെ ചെറിയൊരു സംശയം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാര്‍ ഉടനടി പുറത്തിറക്കി.  യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.  ഏപ്രിലില്‍ മാത്രം രണ്ട് തവണയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല.

അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി, ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ അനൂജ് ദേശ്വാള്‍, ജൂനിയര്‍ എഞ്ചിനീയര്‍ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച സ്പെഷ്യല്‍ സെക്രട്ടറി വിനോദ് കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ വി കെ ശ്രീവാസ്തവാണ് പ്രഭാത് പാണ്ഡെയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ഷേത്രനിര്‍മ്മാണത്തില്‍ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെ ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. അതേസമയം, ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും താഴേക്ക് ഒഴുകിയിട്ടില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യാഴാഴ്ച പറഞ്ഞു.  

Other News in this category

  • അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു
  • 'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍
  • അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി, ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു
  • 'ആഡംബരത്തിന്റെ പ്രതീകമായി ഫിറ്റ് ചെയ്ത ബാത്ത് റൂമിലെ വോള്‍മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ ജീവനെടുത്തു, സ്വപ്‌ന ഭവനം പണിത് ഒരു വര്‍ഷം കഴിഞ്ഞതും അതേ വീട്ടില്‍ ആരുമറിയാതെ ഭാര്യയുടെ മരണം' അനുഭവം പറഞ്ഞ് ഒരു ഭര്‍ത്താവ്
  • അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍  രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയുടെ ചിത്രീകരണം, മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
  • കായംകുളത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 76 കാരിയെ പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍; സമാനമായ കേസില്‍ മുന്‍പും പ്രതി, മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ്
  • മേയറുടെ പെരുമാറ്റം പാര്‍ട്ടി വോട്ടുകള്‍ കുറയ്ക്കാന്‍ കാരണമായി, ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും: ആര്യ  രാജേന്ദ്രനെതിരെ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
  • കാന്‍സര്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള മരുന്നുകള്‍ എന്നിവക്ക് ഇനി ലാഭമെടുക്കില്ല, 'സീറോ പ്രോഫിറ്റില്‍' നല്‍കും; നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍
  • കൊച്ചി പൈപ്പേഴ്‌സിന്റെ സഹ ഉടമയായി നടന്‍ പൃഥ്വിരാജ്, കേരളത്തിലെ പ്രൊഫഷനല്‍ ഫുട്ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി മാറുകയാണ് പൃഥ്വി
  • കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, കുട്ടി വെന്റിലേറ്ററില്‍, കുളത്തില്‍ കുളിച്ച മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ 
  • Most Read

    British Pathram Recommends