![](https://britishpathram.com/malayalamNews/97320-uni.jpg)
കര്‍ണാടക സര്‍ക്കാര്‍ നന്ദിനി പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപ എന്ന നിരക്കിലാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ഇന്ന് മുതലാണ് പുതുക്കിയ നിരക്കില്‍ പാല് വില്പന നടത്തുന്നത്.
ഇതോടെ ഒരു ലിറ്റര്‍ പാലിന്റെ വില 44 ആയാണ് ഉയര്‍ന്നത്. നേരത്തെ 42 രൂപയായിരുന്നു. കൂടാതെ അര ലിറ്റര്‍ പാല് പാക്കറ്റില്‍ 50 എം എല്‍ പാല് അധികമായി ഉണ്ടാകും. നിലവില്‍ അര ലിറ്റര്‍ നന്ദിനി പാലിന് 22 രൂപയാണ് നിരക്ക്. ഇനി മുതല്‍, 550 എംഎല് പാല് 24 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഈ വില വര്‍ധന നന്ദിനിയുടെ മറ്റ് പാല് ഉല്പന്നങ്ങള്ക്കും ബാധകമാണ്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കര്‍ണാടകയില്‍ പാലിന്റെ വില കൂട്ടിയത്. ഒരു വര്‍ഷം തികയുമ്പോഴാണ് വീണ്ടും വില വര്‍ദ്ധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് 2023-ല്‍ വര്‍ദ്ധിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവിന് പിന്നാലെയാണ് കര്‍ണാടകയില്‍ പാലിന്റെ വിലയും കൂട്ടിയത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന നികുതി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 3 രൂപയും ഡീസലിന് 3.05 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന്, ലിറ്ററിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി.
എന്നാല്‍, പാല് വില ഉയര്‍ത്തിയതിനു സര്‍ക്കാരുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേസമയം, കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്. വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം സൂചന നല്കി.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)