18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ജിന്റോ കാശ് വാങ്ങിയാണോ ഇന്റര്‍വ്യൂ കൊടുക്കുന്നത്? ബിഗ്‌ബോസ് താരം റസ്മിന്‍ പറയുന്നത് ഇങ്ങനെ >>> ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം! >>> 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം >>> ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 >>> ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ >>>
Home >> Channels
ശ്രീതു ഭയങ്കര ഹാപ്പിയാണല്ലോ, ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ബിഗ്‌ബോസ് സീസണ്‍ ആറിലെ ക്യൂട്ടസ്റ്റ് താരം

സ്വന്തം ലേഖകൻ

Story Dated: 2024-06-26

ബിഗ്‌ബോസ് താരം ശ്രീതു സീസണ്‍ ഫോറില്‍ പൊതുവേ അറിയപ്പെട്ടിരുന്നത് വളരെ ക്യൂട്ടായ താരം എന്നായിരുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലിലൂടെയാണ് ശ്രീതു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരമായി മാറിയത്. സീസണ്‍ ഫോറില്‍ എത്തിയതോടെ വീണ്ടും പ്രിയപ്പെട്ടതായി. ഇപ്പോഴിതാ ശ്രീതു കൃഷ്ണന്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയ ശ്രീതുവിന് വലിയ ആരാധകര്‍ തന്നെ ഉണ്ടായിരുന്നു. അതിന് തെളിവാണ് ഇപ്പോള്‍ ശ്രീതു പങ്കുവെച്ച ചിത്രത്തിന് താരങ്ങള്‍ നല്‍കിയ മറുപടി. 

ബിഗ്‌ബോസില്‍ എത്തിയ താരത്തിന് സഹമത്സരാര്‍ഥിയായ അര്‍ജുനുമായുണ്ടായിരുന്ന സൗഹൃദം ആരാധകരെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത് .ശ്രീതുവിനെ ആരാധകര്‍ കൂടുതലായി അറിഞ്ഞത് ബിഗ് ബോസിലൂടെ ആണ് എന്ന് പയറാം.  താരം എങ്ങനെയാണ് എന്നും താരത്തിന്റെ ക്യാരക്ടര്‍ എങ്ങനെയാണ് എന്ന് ഒക്കെ മനസ്സിലാക്കിയത് ഈ ഒരു പരിപാടിയിലൂടെയാണ്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീതു. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാഗ വളരെ വേഗം തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ശ്രീതു പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് വീഡിയോയിലുളളത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം താരത്തെ വിമര്‍ശിച്ചുകൊണ്ടും ചിലര്‍ എത്തുന്നുണ്ട്. അല്പം ഗ്ലാമറസ് ആയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

More Latest News

ജിന്റോ കാശ് വാങ്ങിയാണോ ഇന്റര്‍വ്യൂ കൊടുക്കുന്നത്? ബിഗ്‌ബോസ് താരം റസ്മിന്‍ പറയുന്നത് ഇങ്ങനെ

ബിഗ്‌ബോസ് സീസണ്‍ ആറിലെ വിജയിയായി തിരഞ്ഞെടുത്ത് ജിന്റോയെ ആയിരുന്നു. എന്നാല്‍ ജിന്റോ പുറത്തിറങ്ങിയ ശേഷവും ജിന്റോയെ കുറിച്ച് നിരവധി മോശം പരാമര്‍ശങ്ങള്‍ ആയിരുന്നു പുറത്ത് വന്നത്. ജിന്റോ പൈസ വാങ്ങി മാത്രമാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത് എന്നൊക്കെയുള്ള പ്രചരണങ്ങളാണ് വന്നിരുന്നത്. എന്നാല്‍ ഇതിനോട് പ്രതികരിക്കുകയാണ് ബിഗ്‌ബോസ് താരം റസ്മിന്‍. ജിന്റോ കാശ് വാങ്ങിയാണോ ഇന്റര്‍വ്യൂ കൊടുക്കുന്നത് എന്നതൊന്നും എനിക്ക് അറിയുന്ന കാര്യം അല്ലെന്നായിരുന്നു റസ്മിന്റെ പ്രതികരണം. കപ്പ് അടിക്കണം എന്നൊരു ലക്ഷ്യം ജിന്റോ ബ്രോയ്ക്ക് ഉണ്ടായിരുന്നു. അത് അദ്ദേഹം നേടിയെടുത്തു. അത് അദ്ദേഹത്തിന്റെ മിടുക്കുമാണ്. ബിഗ് ബോസിന് അകത്ത് ജിന്റോ ബ്രോ പറഞ്ഞ പലകാര്യങ്ങളും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു. അത് പുള്ളിയുടെ ഒരു രീതിയാണ്. പുറത്ത് വന്നപ്പോള്‍ നിങ്ങള്‍ പറയുന്നതൊക്കെ പോലെ പുള്ളി നില്‍ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. പിആര്‍ ഉണ്ട് എന്നതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ബിഗ് ബോസിന് അകത്ത് വെച്ച് പുള്ളി തന്നെ തനിക്ക് പിആര്‍ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പിആര്‍ ഉള്ളതുകൊണ്ടല്ലേ ഇത്രയധികം സപ്പോര്‍ട്ട് ലഭിച്ചത്. പിന്നെ പുള്ളിയെ ഇഷ്ടപ്പെടുന്നതും പിന്തുണയ്ക്കുന്നതുമായ ഒരുപാട് അമ്മമാരൊക്കെയുണ്ട്. പുള്ളി കോമഡിയായി ചെയ്യുന്ന കാര്യങ്ങള്‍ അതിന് അകത്ത് വെച്ച് നമുക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുറത്ത് വെച്ച് കണ്ടപ്പോള്‍ ചിരി വരും. അകത്തും പുറത്തും വേറെ ലോകമാണ്. ഇപ്രാവശ്യം ബിഗ് ബോസില്‍ വിന്നറാകേണ്ടിയിരുന്നത് ജാസ്മിനാണ് എന്നതില്‍ വേറെ സംശയമില്ലെന്നും റസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും; 50 കാരന്റെ ക്രൂരത മദ്യവും ലഹരി പദാര്‍ഥങ്ങളും നല്‍കി

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പത് വയസുകാരനെ വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജ് ആയ ഷിബു ഡാനിയേല്‍ ആണ് ശിക്ഷ വിധിച്ചത്. 2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ സംരക്ഷണയില്‍ കഴിഞ്ഞു വന്നിരുന്ന 16 വയസ്സുള്ള മകളെ 10-ാം ക്ലാസ് പഠനകാലം മുതല്‍ നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് മദ്യവും ലഹരി പദാര്‍ഥങ്ങളും നല്‍കി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരിക പീഡനത്തിനും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ഈ കേസിലേക്ക് പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളെ തെളിവായി ആശ്രയിക്കുകയും ചെയ്തു. യമുന പി ജി യാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി കോടതിയില്‍ ഹാജരായത്. കളമശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സന്തോഷ് പി ആര്‍ ന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ബദര്‍, എസ് സി പി ഒ ബിനു, ഡബ്ലിയുസിപിഒ ദിവ്യ, ശ്യാമ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകര്‍ന്നു; 6 ജീവനക്കാരെ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അന്വേഷണത്തിനും ഉത്തരവ് 

രാമക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച വഴി തകര്‍ന്നതിനെത്തുടര്‍ന്ന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകള്‍ക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു. വഴി തകര്‍ന്നതിനെത്തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുജ് ദേശ്വാള്‍, ജൂനിയര്‍ എന്‍ജിനീയര്‍ പ്രഭാത് പാണ്ടെ എന്നിവരെയും ജല്‍ നിഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആനന്ദ് കുമാര്‍ ദുബേ, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരുമാണ് സസ്‌പെന്‍ഷനിലായത്. റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കേരളത്തില്‍ എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതര്‍ പതിനൊന്നായിരം കടന്നു, രോഗ പ്രതിരോധത്തിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും

കേരളം പനികിടക്കയില്‍.സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയര്‍ന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകര്‍ച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേര്‍ മരിച്ചു. ജൂണ്‍ 26ന് റിപ്പോര്‍ട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കില്‍, ഈ മാസം ഇതുവരെ 2013 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്ത്.കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിട്ടി എച്ച്1എന്‍1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതല്‍ ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചകള്‍, പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.ഒരാള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.ആഘോഷവേളകളിലെ വെല്‍ക്കം ഡ്രിങ്കുകളും ഹോട്ടലുകളില്‍ നല്‍കുന്നശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഒരാളില്‍ നിന്ന് കൂടുതാലുകളിലേക്ക് രോഗം പടരുന്നത് തടയുന്നതാണ് ലക്ഷ്യം. ഇതിനായി ഫീല്‍ഡ് സര്‍വേ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.അസുഖബാധിതര്‍ക്കൊപ്പവും, രോഗി സന്ദര്‍ശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയര്‍ന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം

ഒടുവില്‍ ഇന്ത്യ വീണ്ടും ലോക കിരീടത്തില്‍ മുത്തമിട്ടു. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ടി20 ലോക കിരീടം സ്വന്തമാക്കുന്നത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം പിടിച്ചത്. മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്. മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് റണ്‍സെടുക്കാനാനേ ആയുള്ളൂ. സ്പിന്നര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. ഇന്ത്യയുടെ 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക പോരാട്ടം 20 ഓവറില്‍ 169-8 എന്ന നിലയില്‍ അവസാനിച്ചു. ഹെന്റിച് ക്ലാസന്‍ 52 റണ്‍സുമായി പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോററായി. ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ക്വിന്റണ്‍ ഡികോക്ക് (39) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും അവസാന ഓവറില്‍ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കളിയിലെ താരമായി. ലോകകപ്പിലുടനീളം അത്യുഗ്രന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിലെ താരവുമായി.  

Other News in this category

  • ജിന്റോ കാശ് വാങ്ങിയാണോ ഇന്റര്‍വ്യൂ കൊടുക്കുന്നത്? ബിഗ്‌ബോസ് താരം റസ്മിന്‍ പറയുന്നത് ഇങ്ങനെ
  • ബിഗ്‌ബോസ് ജിന്റോയ്ക്ക് ലഭിച്ചത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ 50 ലക്ഷം മാത്രമല്ല, വേറെയും സര്‍പ്രൈസിങ് അവസരങ്ങള്‍ തന്നെ തേടിയെത്തി എന്ന് ജിന്റോ
  • 'സ്ത്രീകള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം, ആത്മാര്‍ത്ഥതയോടെ ഇരിക്കുക എന്നതാണ്' പുതിയ ചിത്രം പങ്കുവെച്ച് സാധിക വേണുഗോപാല്‍ 
  • 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
  • പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ
  • 'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍
  • 'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്
  • ഹീരാമണ്ഡി കണ്ടു തീര്‍ത്ത ഹാങ്ങോവറില്‍ പേളി മാണി, 'മേരാ മണ്ടി പെണ്ണ്' എന്നാണ് ശ്രീനിയുടെ കമന്റ്, വീണ്ടും ചിരിപ്പിച്ച് പേളിയും ശ്രീനിഷും
  • ഭാവി വരന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ച് ബിഗ്‌ബോസ് താരം, ആശംസകളുമായി ആരാധകര്‍
  • 'സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോ' തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് ബിഗ്‌ബോസ് താരം നാദിറ
  • Most Read

    British Pathram Recommends