![](https://britishpathram.com/malayalamNews/97328-uni.jpg)
messiആരാധകരുടെ പ്രിയതാരം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അടുത്തിടെ പറഞ്ഞ കാര്യം ആരാധകരില്‍ ആവേശമുണര്‍ത്തുകയാണ്. തന്നെ ദൈവം തിരഞ്ഞെടുത്തതാണെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പറയുന്നത്.
പ്രിയതാരത്തിന്റെ 37ാം പിറന്നാളാഘോഷം വരാനിരിക്കുകയാണ്. നിലവില്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിനായി അമേരിക്കയിലാണ്. ഇതിനിടയില്‍ അര്‍ജന്റൈന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു തന്റെ കഴിവുകളെക്കുറിച്ച് മെസ്സി പ്രതികരിച്ചത്.
'ദൈവം തിരഞ്ഞെടുത്തതിനാലാണ് താന്‍ ഇങ്ങനെ ജനിച്ചതെന്ന് വളരെ വ്യക്തമായ കാര്യമാണ്. ദൈവം എനിക്ക് തന്ന സമ്മാനമായാണ് എന്റെ കഴിവുകളെ ഞാന്‍ കാണുന്നത്. ആ കഴിവുകളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്തുവെന്ന് മാത്രം. സത്യമെന്താണെന്നാല്‍ എല്ലാം ചെയ്തിട്ടും ഒരു കളിക്കാരന് ആവാന്‍ പ്രത്യേകിച്ച് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. കാരണം ചെറുപ്പം മുതലേ ഞാന്‍ ഇങ്ങനെ തന്നെ ആയിരുന്നു', മെസ്സി പറഞ്ഞു.
'ഞാന്‍ എപ്പോഴും വ്യത്യസ്തനായിരുന്നു. ആളുകള്‍ ഞാന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുന്നതിനായി മാത്രം വന്നു. ആദ്യമൊന്നും എനിക്കത് മനസ്സിലായിരുന്നില്ല. പക്ഷേ വളരുന്തോറും ഞാന്‍ അക്കാര്യം മനസ്സിലാക്കിത്തുടങ്ങി. എനിക്ക് മൂന്നോ നാലോ വയസ്സുണ്ടായിരുന്നപ്പോള്‍ ലോകകപ്പിനെക്കുറിച്ചോ മറ്റു കിരീടങ്ങളെക്കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. ആ പന്ത് ഇഷ്ടപ്പെട്ടാണ് ഞാന്‍ വെറുതെ തട്ടിക്കളിച്ച് തുടങ്ങിയത്. എല്ലാ അര്‍ജന്റീനക്കാരെയും പോലെ ആദ്യം മുതലേ എനിക്ക് ഫുട്ബോള്‍ ഇഷ്ടമായിരുന്നു', മെസ്സി കൂട്ടിച്ചേര്‍ത്തു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)