![](https://britishpathram.com/malayalamNews/97333-uni.jpg)
ലൈംഗിക അതിക്രമത്തിനിടെ ഇരയുടെ പ്രതികരണം 20 സെക്കന്റ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയന്‍ കോടതി. എന്നാല്‍ ഏറെ വിമര്‍ശനമാണ് ഇതിനെതിരെ പുറത്ത് വരുന്നത്.
2018ലാണ് വിമാനകമ്പനി ജീവനക്കാരിയെ ലൈംഗികമായി അതിക്രമിച്ചത്. മുന്‍ ട്രെയിഡ് യൂണിയന് ഉദ്യോഗസ്ഥന് റാഫേല്‍ മെയോളെയാണ് കുറ്റ വിമുക്തനാക്കിയത്. ഇത് ആദ്യതവണയല്ല പ്രതികരണ സമയം ചൂണ്ടിക്കാട്ടി മെയോളയ്ക്ക് അനുകൂലമായി ജഡ്ജി വിധിപ്രസ്താവം നടത്തുന്നത്. വിധിയെ വിമാന ജീവനക്കാരിയുടെ ലീഗല്‍ ടീം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.
സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികാതിക്രമം നടത്തുന്നതിനെ പീഡന കുറ്റമായി കാണുന്ന കീഴ്വഴക്കമാണ് ജഡ്ജി ലംഘിച്ചതെന്നും അഭിഭാഷക സംഘം വ്യക്തമാക്കി. ഇരയെ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ട ന്യായാധിപന് നിക്കോലെറ്റ ഗുറേറോ, ''പര്യാപ്തമായ തെളിവുകളുടെ'' അഭാവത്തിലാണ് കേസ് തള്ളി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ വാദം ഏറ്റുപിടിച്ചാണ് വിധി പ്രസ്താവം നടത്തിയത്.
30 സെക്കന്‍ഡിലധികം യുവതിയെ പിന്നില്‍ നിന്ന് തൊടുകയും ചുംബിക്കുകയും തടവുകയും ചെയ്തിട്ടും അവര്‍ ഉടനടി പ്രതികരിച്ചില്ല, ചില രേഖകള്‍ വായിക്കുകയുമായിരുന്നു. ഇരയുടെ മന്ദഗതിയിലുള്ള പ്രതികരണം, ആരോപണ വിധേയന് തെറ്റായി വ്യാഖ്യാനിച്ചിരിക്കാമെന്നുമാണ് ജഡ്ജിയുടെ വാദം.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)