18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ് >>> 'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ് >>> ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ >>> ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക് >>> അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു >>>
Home >> NEWS
ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-26

യുകെയിൽ മലയാളി യുവജനങ്ങൾക്കിടയിലെ അകാലമരണങ്ങൾ സമീപകാലത്ത് സർവ്വകാല റെക്കോർഡിട്ട് നിൽക്കുന്നു. അതിനിടയിൽ  ആദ്യകാല കുടിയേറ്റക്കാരുടെ തലമുറയിലെ അവസാന ഇതളുകളും ഒന്നിനുപിന്നാലെ ഒന്നായി കൊഴിയുകയാണ്.

ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗവുമായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍, 68, ആണ് ഇന്നലെ വിടവാങ്ങിയത്. 

കോട്ടയം പാലാ സ്വദേശിയായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലായിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.

2004ല്‍ കുടുംബസമേതം ജോസഫ് എബ്രഹാം ചോര്‍ലിയില്‍  എത്തിയപ്പോള്‍ അവിടെ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ മൂലം അവിടത്തെ മലയാളികൾക്കിടയിൽ അദ്ദേഹം    ബാബുച്ചേട്ടന്‍ എന്നപേരിൽ അറിയപ്പെട്ടു. 

ചോർലി മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം, ആർക്കും എന്തുസേവനത്തിനും എപ്പോഴും സമീപിക്കാൻ കഴിയുമായിരുന്ന; എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന വ്യക്തിത്വമായിരുന്നു.

യുകെ പൗരന്മാർക്കിടയിൽ 68 വയസ്സ് റിട്ടയർമെന്റ് പ്രായം മാത്രമേ ആകുന്നുള്ളൂ. അതിനാൽത്തന്നെ ആരോഗ്യത്തോടെ ഓടിനടന്ന  ബാബുച്ചേട്ടൻ ഇത്രവേഗം മടങ്ങുമെന്ന് അധികമാരും കരുതിയില്ല.

പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.

മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍) എന്നിവർ മക്കളാണ്.

സംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അതിനിടെ മറ്റൊരു മരണകാരണ റിപ്പോർട്ടിന്റെ വാർത്തയും ഇന്നലെ മലയാളികളെ തേടിയെത്തി. ചാരിറ്റി ബോക്സിങ്ങിനിടെ മുഖത്തിടിയേറ്റ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവ മലയാളി അമേച്വര്‍ ബോക്സർ ജുബല്‍ റെജി കുര്യന്റെ മരണകാരണത്തെക്കുറിച്ചുള്ള കൊറോണറുടെ  അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.

ജുബല്‍ റെജി കുര്യന്റെ മരണം ബോക്സിങ്ങിനിടയിലെ സ്വാഭാവിക  അപപകട മരണമാണെന്ന് കൊറോണറുടെ  റിപ്പോർട്ടിൽ പറയുന്നു.  അദ്ദേഹത്തിന്റെ ബന്ധുക്കൾ സംശയിക്കുന്നതുപോലുള്ള അസ്വാഭാവികത അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും കൊറോണർ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്‌ 23 കാരനായ അമച്വര്‍ ബോക്സര്‍ ജുബല്‍ റെജി കുര്യന്‍ മരണപ്പെടുന്നത്. 2023 മാര്‍ച്ച് 25 ന് നോട്ടിംഗ്ഹാമിലെ ബില്‍ബറോയിലെ ഹാര്‍വി ഹാഡന്‍ സ്പോര്‍ട്സ് വില്ലേജില്‍ നടന്ന ബോക്സിംഗ് മത്സരത്തിനിടെ മുഖത്തുള്ള ഇടിയേറ്റ് ബോധരഹിതനായി വീണ ജുബല്‍ റെജി കുര്യന്‍ നാല് ദിവസത്തിന് ശേഷം നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് മരിക്കുകയായിരുന്നു.

മുഖത്തേറ്റ ഇടിയെത്തുടര്‍ന്ന് തലച്ചോറിന്റെ ഇരുവശത്തും രക്തസ്രാവമുണ്ടായിരുന്നു. ഇടിയേറ്റതോടെ ജുബല്‍ പിന്നിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു- ഇന്‍ക്വസ്റ്റില്‍ പറയുന്നു. ജുബലിന്റെ മരണം സ്വാഭാവിക അപകടമാണെന്ന നിഗമനത്തില്‍ കൊറോണര്‍ ലോറിന്‍ഡ ബോവര്‍ ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് അവസാനിപ്പിച്ചു.

ബാംഗ്ലൂരില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയശേഷം സ്‌പോര്‍ട്‌സ് മെഡിസിനില്‍ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി മരിക്കുന്നതിന് ആറ് മാസം മുമ്പുമാത്രം ആയിരുന്നു, ജുബല്‍ യുകെയിലേക്ക് എത്തിയത്. ഒരു ഫിസിയോതെറാപ്പിസ്റ്റായി എന്‍എച്ച്എസിനെ സേവിക്കുകയായിരുന്നു ലക്ഷ്യം.

“ചാരിറ്റിക്കുവേണ്ടിയുള്ള ബോക്സിങായിരുന്നെങ്കിലും  പങ്കെടുക്കുന്നവര്‍ റിസ്‌ക് ഏറ്റെടുക്കുന്നതായി അറിയിച്ച് സമ്മതപത്രത്തിൽ  ഒപ്പിട്ടിരുന്നു," കൊറോണറുടെ  ഇന്‍ക്വസ്റ്റില്‍ പറയുന്നു.

ചാരിറ്റി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ച ക്ലബ്ബായ അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ  സുരക്ഷാ നയങ്ങള്‍ പാലിച്ചിരുന്നുവെന്നും കൊറോണർ കണ്ടെത്തി

More Latest News

'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്

സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് തുറന്ന് പറഞ്ഞ ഒരു താരമാണ് പൃഥ്വിരാജ്. ആ പറഞ്ഞ വാക്ക് നൂറ് ശതമാനം പാലിക്കാനും പൃഥ്വിരാജ് എന്ന നടന് സാധിച്ചിട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങളാണ് പൃഥ്വിരാജ് എന്ന നടനിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.  അത്തരത്തില്‍ പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസിലേത്. ഇതുവരെ ഒരു സംവിധായകനും എഴുത്തുകാരനും നടനും ചിന്തിച്ചിട്ടില്ലാത്ത കഥാപാത്രം. റോഷന്‍ ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ്- ത്രില്ലര്‍ ചിത്രമായിരുന്നു മുംബൈ പൊലീസ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ഒരു അത്ഭുതവും തോന്നില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്.  പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ: 'മുംബൈ പൊലീസിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ബോബി - സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചുള്ള കണ്‍ഫ്യൂഷനില്‍ ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്‌സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു. സത്യം പറഞ്ഞാല്‍ ആ ഒരു പോയിന്റില്‍ മാത്രം ഞങ്ങള്‍ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രി എനിക്ക് റോഷന്റെ കാള്‍ വന്നു. റോഷന്‍ എന്നോട് ചോദിച്ചത്, സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു. ഞാന്‍ യെസ് പറഞ്ഞപ്പോള്‍ ഇപ്പോഴും ആ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് റോഷന്‍ ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നെ കാണാന്‍ വരുന്നു എന്ന് റോഷന്‍ പറഞ്ഞു. സഞ്ജയ്യും റോഷനും എന്നെ കാണാന്‍ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. കാരണം അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്. അതേ ട്വിസ്റ്റ് ഇന്നാണെങ്കില്‍ ഒരിക്കലും വര്‍ക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാരണം സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഒരു അത്ഭുതവും തോന്നില്ല' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

വെറുമൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സുസ്മിത സെന്‍ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നത് താരം പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ആരാധകര്‍ക്ക് പ്രചോദനം ആകാറുണ്ട്.  ഇപ്പോഴിതാ വീണ്ടും സുസ്മിത സെന്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്താണ് താരം ശ്രദ്ധ നേടുന്നത്. മിസ്സ് യൂണിവേഴ്‌സ് കൂടിയായ താരം എന്തിനാണ് രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'രണ്ടാം ഡി.ഒ.ബി: 27/02/2023.' എന്നാണ് താരാമതില്‍ കുറിച്ചിരിക്കുന്നത്. സത്യത്തില്‍ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ് എന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസണ്‍ 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് 'രണ്ടാം ജനനത്തീയതി' എന്ന് താരം കുറിച്ചിരിക്കുന്നത്. പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകര്‍ക്കിത് നല്‍കുന്നുണ്ട്.

ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പരോളിലിറക്കിയ സഹോദരനെ തന്നെ പ്രതി തലക്കടിച്ചു കൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.  ഉലക്ക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്. സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.

'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍

കൊല്‍ക്കത്ത : വിമാനത്താവളത്തില്‍ ബോബുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ ഫ്‌ലൈറ്റ് വൈകിയത് മണികൂറുകള്‍. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനാണ് വെറുതെ ഒരു ആശങ്ക പങ്കുവെച്ചത്. പക്ഷെ ഈ ഒരു കാരണം മൂലം മാത്രം ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍ ആയിരുന്നു.  കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍ വിമാനത്തില്‍ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്. ഇത് കേട്ടതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാരന്റെ ചെറിയൊരു സംശയം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാര്‍ ഉടനടി പുറത്തിറക്കി.  യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.  ഏപ്രിലില്‍ മാത്രം രണ്ട് തവണയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല.

Other News in this category

  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • Most Read

    British Pathram Recommends