18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ >>> രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ >>> സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ് >>> 'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ് >>> ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ >>>
Home >> HOT NEWS
ഇംഗ്ലണ്ടില്‍ ജിപിയെ കാണാനായി അഞ്ച് മില്ല്യണ്‍ രോഗികള്‍ ഓരോ മാസവും കാത്തിരിക്കുന്നത് രണ്ടാഴ്ചയിലേറെ; അധികാരത്തിലെത്തിയാല്‍ 'എല്ലാം ശരിയാക്കാമെന്ന' വാഗ്ദാനവുമായി ലേബര്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-26

പോയ വര്‍ഷത്തെ ഓരോ മാസവും അഞ്ച് മില്ല്യണ്‍ രോഗികള്‍ക്ക് ജിപി അപ്പോയിന്റ്മെന്റുകള്‍ നിഷേധിക്കപ്പെട്ടതായി കണക്കുകള്‍.  ഇംഗ്ലണ്ടില്‍ 97 മില്ല്യണ്‍ അപ്പോയിന്റ്മെന്റുകളാണ് ഇങ്ങനെ രണ്ടാഴ്ചയിലേറെ നീട്ടിവെയ്ക്കേണ്ടി വന്നത്.
ഈ അവസ്ഥ തുടര്‍ന്നാല്‍ 2029 ആകുന്നതോടെ ആറ് രോഗികളില്‍ ഒരാള്‍ വീതം ജിപിയെ കാണാനായി ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ നേരിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ജിപി അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള രാവിലെ 8 മണിയുടെ തിക്കിത്തിരക്ക് അവസാനിപ്പിക്കുമെന്ന് ലേബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ഫാമിലി ഡോക്ടറെ തിരിച്ചുകൊണ്ടുവന്ന്, രോഗബാധിതരാകുമ്പോള്‍ എല്ലാ തവണയും ഒരു ഡോക്ടറോട് തന്നെ സംസാരിക്കാനുള്ള അവസരം ഒരുക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. ആയിരക്കണക്കിന് കൂടുതല്‍ ജിപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് പുറമെ, എന്‍എച്ച്എസ് ആപ്പ് അപ്ഡേറ്റ് ചെയ്ത് രോഗികള്‍ക്ക് ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റ് തീയതി മാറ്റാനുമുള്ള സൗകര്യവും ലഭ്യമാക്കുമെന്നും ലേബര്‍ പറയുന്നു.

More Latest News

ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള വര്‍ധന ജൂലൈ നാലിനു നിലവില്‍ വരും. പതിനൊന്നു മുതല്‍ 24 ശതമാനം വരെയാണ് വര്‍ധനയെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും പാദങ്ങളില്‍ 5ജി സര്‍വീസിനായി വലിയ തോതില്‍ മുതല്‍മുടക്കുമെന്ന് വിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി. രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന. രാജ്യത്ത് മൊബൈല്‍ നിരക്കു വര്‍ധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണു വിവിധ പ്ലാനുകളില്‍ വരുത്തിയത്.

രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ

രാത്രിയില്‍ വൈകി ഉറങ്ങുന്ന ശീലം ഉണ്ടോ? അത് ആരോഗ്യത്തിന് മോശമായി ഭവിക്കും എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലിതാ രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും നിങ്ങളെ അസുഖ ബാധിതനാക്കും എന്നാണ് പഠനം പറയുന്നത്. രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും എല്ലാം പ്രമേഹരോഗത്തിന് ഇടയാക്കുമെന്നാണ് പഠനംതെളിയിക്കുന്നു. ഈ പ്രവണത പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച പഠനം സംഘടിപ്പിച്ചത് . കൃത്യമായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2009-2017 കാലയളവില്‍ 63676 നഴ്‌സുമാരിലാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 35 ശതമാനം ആളുകള്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തു. വൈകി ഉറങ്ങുന്ന 11 ശതമാനം ആളുകളില്‍ പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്

സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് തുറന്ന് പറഞ്ഞ ഒരു താരമാണ് പൃഥ്വിരാജ്. ആ പറഞ്ഞ വാക്ക് നൂറ് ശതമാനം പാലിക്കാനും പൃഥ്വിരാജ് എന്ന നടന് സാധിച്ചിട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങളാണ് പൃഥ്വിരാജ് എന്ന നടനിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.  അത്തരത്തില്‍ പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസിലേത്. ഇതുവരെ ഒരു സംവിധായകനും എഴുത്തുകാരനും നടനും ചിന്തിച്ചിട്ടില്ലാത്ത കഥാപാത്രം. റോഷന്‍ ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ്- ത്രില്ലര്‍ ചിത്രമായിരുന്നു മുംബൈ പൊലീസ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ഒരു അത്ഭുതവും തോന്നില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്.  പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ: 'മുംബൈ പൊലീസിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ബോബി - സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചുള്ള കണ്‍ഫ്യൂഷനില്‍ ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്‌സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു. സത്യം പറഞ്ഞാല്‍ ആ ഒരു പോയിന്റില്‍ മാത്രം ഞങ്ങള്‍ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രി എനിക്ക് റോഷന്റെ കാള്‍ വന്നു. റോഷന്‍ എന്നോട് ചോദിച്ചത്, സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു. ഞാന്‍ യെസ് പറഞ്ഞപ്പോള്‍ ഇപ്പോഴും ആ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് റോഷന്‍ ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നെ കാണാന്‍ വരുന്നു എന്ന് റോഷന്‍ പറഞ്ഞു. സഞ്ജയ്യും റോഷനും എന്നെ കാണാന്‍ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. കാരണം അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്. അതേ ട്വിസ്റ്റ് ഇന്നാണെങ്കില്‍ ഒരിക്കലും വര്‍ക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാരണം സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഒരു അത്ഭുതവും തോന്നില്ല' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

വെറുമൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സുസ്മിത സെന്‍ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നത് താരം പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ആരാധകര്‍ക്ക് പ്രചോദനം ആകാറുണ്ട്.  ഇപ്പോഴിതാ വീണ്ടും സുസ്മിത സെന്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്താണ് താരം ശ്രദ്ധ നേടുന്നത്. മിസ്സ് യൂണിവേഴ്‌സ് കൂടിയായ താരം എന്തിനാണ് രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'രണ്ടാം ഡി.ഒ.ബി: 27/02/2023.' എന്നാണ് താരാമതില്‍ കുറിച്ചിരിക്കുന്നത്. സത്യത്തില്‍ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ് എന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസണ്‍ 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് 'രണ്ടാം ജനനത്തീയതി' എന്ന് താരം കുറിച്ചിരിക്കുന്നത്. പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകര്‍ക്കിത് നല്‍കുന്നുണ്ട്.

ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

Other News in this category

  • സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ്
  • അപകടത്തിന് കാരണമായത് രോഗാവസ്ഥ; വിംബിള്‍ഡനിലെ സ്‌കൂളില്‍ ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ യുവതിക്ക് ശിക്ഷയില്ല
  • ബെഡ്ഫോര്‍ഡില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; ചങ്ങനാശേരി സ്വദേശിയായ ജോജോ ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ നടുങ്ങി യുകെ മലയാളികള്‍
  • സാന്‍ഡ് വിച്ചുകളില്‍ നിന്നും ഇ.കോളി ബാധിതരായി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അസ്ഡക്കും ടെസ്‌കോയ്ക്കും എതിരെ നിയമനടപടിയുമായി ഉപഭോക്താക്കള്‍
  • പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം
  • നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ചയാളില്‍ നിന്ന് മോഷണം: പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്, പോലീസിലെ കള്ളന് സസ്‌പെന്‍ഷനും
  • ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ മൂന്ന് ദശലക്ഷം വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ചെലവ് വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 400,000 മോര്‍ട്ട്‌ഗേജുകളില്‍ 50% ത്തിലധികം വര്‍ദ്ധനവ് ഉണ്ടാകും
  • ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഗ്രേസ് പിരീഡ് നല്‍കാന്‍ സ്വകാര്യ കാര്‍ പാര്‍ക്കുകള്‍; അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ കോഡ് അപര്യാപ്തമെന്ന് ഡ്രൈവര്‍മാര്‍
  • നാറ്റ്വെസ്റ്റിനും ബാര്‍ക്ലേയ്സിനും പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്ക് കറച്ച് എച്ച്.എസ്. ബി.സിയും; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, നിരക്കുകളില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ട!
  • ഋഷി സുനക്കിന്റെ യോര്‍ക്ക്‌ഷെയറിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന നാലുപേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ ഇസ്രയേല്‍ വിരുദ്ധ പ്രചാരണ ഗ്രൂപ്പ് അംഗങ്ങളെന്ന് സൂചന
  • Most Read

    British Pathram Recommends