ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇനി യുപിഐ സേവനം യുപിഐ ആപ്പ് ഉപയോഗിച്ച് നടത്താം. യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും യുപിഐ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാം എന്ന് റിപ്പോര്‍ട്ടുകള്‍.
ഇതിനായി ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ പോലെയുള്ള\യുപിഐ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ (INR) പ്രോസസ്സ് ചെയ്യപ്പെടും, പേയ്മെന്റ് സമയത്ത് മെഷീനില്‍ നിലവിലുള്ള കറന്‍സി വിനിമയ നിരക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍, യുപിഐ ഇടപാടുകള്‍ മശ്രിഖ് ബാങ്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയുണ്ട്.
എന്നാല്‍ പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് ലഭ്യമാണ്. മശ്രിഖ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായ നിയോ പേ യുഎഇയില്‍ യുപിഐ പെയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.