![](https://britishpathram.com/malayalamNews/97348-uni.jpg)
ബയോളജി പരീക്ഷയില്‍ വന്ന ഒരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിദ്യാര്‍ത്ഥിയുടെ ഉത്തരം കണ്ട് 'ഹൃദയത്തില്‍ സ്നേഹം മാത്രം സൂക്ഷിക്കുന്ന ഒരു വിരുതന്' എന്നാണ് വിദ്യാര്‍ത്ഥിക്ക് സോഷ്യല്‍ മീഡിയ നല്കിയ പേര്.
ഹൃദയമെന്ന അവയവം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഹൃദയം വരച്ച വിദ്യാര്‍ത്ഥി അതില്‍ കാമുകിമാരുടെ പേരുകള്‍ അടയാളപ്പെടുത്തുകയും കൂടാതെ ഇവര്‍ ഓരോരുത്തരെ കുറിച്ചും വിശദീകരിക്കുന്നതുമാണ് ഉത്തരം.
പ്രിയ, രൂപ, നമിത, പൂജ, ഹരിത എന്നിവരാണ് ഹൃദയത്തിലെ ഒരോ അറയിലുമായി കുടിയിരിക്കുന്നത്. പ്രിയ ഇന്‍സ്റ്റഗ്രാമില്‍ തന്നോട് എപ്പോഴും ചാറ്റ് ചെയ്യുന്നതാണ്. തനിക്ക് അവളെ ഭയങ്കര ഇഷ്ടമാണെന്നാണ് വിദ്യാര്‍ഥി എഴുതിയിരിക്കുന്നത്. തൊട്ടടുത്ത അറയിലെ രൂപയാകട്ടെ സ്നാപ്ചാറ്റ് വഴിയാണ് ചാറ്റ് ചെയ്യുന്നത്. രൂപ സുന്ദരിയായ കുട്ടിയാണെന്നും വിദ്യാര്‍ഥി കുറിച്ചിട്ടുണ്ട്.
നമിത തന്റെ അയല്ക്കാരന്റെ മകളാണെന്നും നീണ്ട മുടിയും കണ്ണുകളുമാണ് അവള്‍ക്കെന്നും വിദ്യാര്‍ഥി കുറിച്ചിട്ടുണ്ട്. മുന്‍കാമുകിയായ പൂജയ്ക്കും ഹൃദയത്തില്‍ ഒരു അറ നല്‍കിയിട്ടുണ്ട്. അവളെ മറക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥി പറയുന്നത്. പിന്നെ ഹരിത തന്റെ സഹപാഠിയാണെന്നും വിദ്യാര്‍ഥി വിശദീകരിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഉത്തരകടലാസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിദ്യാര്‍ഥിയുടെ ഉത്തരം കണ്ട് അധ്യാപകന് പത്തില്‍ വട്ടപൂജ്യവും ഇട്ടിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുകന്നത്. അവന് ഹൃദയം അധ്യാപകന് കാണാതെ പോകരുതെന്നായിരുന്നു ഒരാള്‍ ചിത്രത്തിന് താഴെ വന്ന കമന്റ്. എന്നാല്‍ അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും കയ്യക്ഷരം ഒരുപോലെ ആണെന്നും വൈറലാകാന്‍ മനപ്പൂര്‍വം ചെയ്തതാകാമെന്നുമാണ് മിക്കയാളുകളുടെ സംശയം.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)