18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം >>> ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 >>> ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ >>> രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ >>> സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ് >>>
Home >> SPIRITUAL
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ഷാജി വര്‍ഗീസ് മാമൂട്ടില്‍

Story Dated: 2024-06-27

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു.

സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു.

ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു.

തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

More Latest News

മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകര്‍ന്നു; 6 ജീവനക്കാരെ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അന്വേഷണത്തിനും ഉത്തരവ് 

രാമക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച വഴി തകര്‍ന്നതിനെത്തുടര്‍ന്ന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകള്‍ക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു. വഴി തകര്‍ന്നതിനെത്തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുജ് ദേശ്വാള്‍, ജൂനിയര്‍ എന്‍ജിനീയര്‍ പ്രഭാത് പാണ്ടെ എന്നിവരെയും ജല്‍ നിഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആനന്ദ് കുമാര്‍ ദുബേ, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരുമാണ് സസ്‌പെന്‍ഷനിലായത്. റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കേരളത്തില്‍ എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതര്‍ പതിനൊന്നായിരം കടന്നു, രോഗ പ്രതിരോധത്തിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും

കേരളം പനികിടക്കയില്‍.സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയര്‍ന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകര്‍ച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേര്‍ മരിച്ചു. ജൂണ്‍ 26ന് റിപ്പോര്‍ട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കില്‍, ഈ മാസം ഇതുവരെ 2013 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്ത്.കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിട്ടി എച്ച്1എന്‍1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതല്‍ ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചകള്‍, പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.ഒരാള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.ആഘോഷവേളകളിലെ വെല്‍ക്കം ഡ്രിങ്കുകളും ഹോട്ടലുകളില്‍ നല്‍കുന്നശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഒരാളില്‍ നിന്ന് കൂടുതാലുകളിലേക്ക് രോഗം പടരുന്നത് തടയുന്നതാണ് ലക്ഷ്യം. ഇതിനായി ഫീല്‍ഡ് സര്‍വേ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.അസുഖബാധിതര്‍ക്കൊപ്പവും, രോഗി സന്ദര്‍ശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയര്‍ന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം

ഒടുവില്‍ ഇന്ത്യ വീണ്ടും ലോക കിരീടത്തില്‍ മുത്തമിട്ടു. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ടി20 ലോക കിരീടം സ്വന്തമാക്കുന്നത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം പിടിച്ചത്. മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്. മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് റണ്‍സെടുക്കാനാനേ ആയുള്ളൂ. സ്പിന്നര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. ഇന്ത്യയുടെ 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക പോരാട്ടം 20 ഓവറില്‍ 169-8 എന്ന നിലയില്‍ അവസാനിച്ചു. ഹെന്റിച് ക്ലാസന്‍ 52 റണ്‍സുമായി പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോററായി. ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ക്വിന്റണ്‍ ഡികോക്ക് (39) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും അവസാന ഓവറില്‍ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കളിയിലെ താരമായി. ലോകകപ്പിലുടനീളം അത്യുഗ്രന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിലെ താരവുമായി.  

ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243

അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്ച്ചയാണ് പുതിയ അപ്ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ടൂളില്‍ വരുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ പുതിയ അപ്ഡേഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പാം 2 എല്‍എല്‍എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാര്‍വാര്‍ മേഖലയില്‍ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്ഡേഷന്‍. 2022 നവംബറിലായിരുന്നു ഗൂഗിള്‍ ഈ സ്വപ്നം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകള്‍ എഐ സഹായത്തോടെ ഉള്‍ക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 110 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തത് ഈ പദ്ധതിയിലെ വലിയ മുന്നേറ്റമാണ്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലെ പുതിയ 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാന്‍സ്ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ ട്രാന്‍സ്ലേറ്റിലേക്ക് ചേര്‍ക്കാന്‍ ഗൂഗിള്‍ വളണ്ടിയര്‍മാരുടെ സഹായം ഭാവിയില്‍ ഗൂഗിള്‍ തേടും. കൂടുതല്‍ ആളുകളിലേക്ക് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ എത്തിക്കാന്‍ പുതിയ നീക്കം വഴി കഴിയും എന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള വര്‍ധന ജൂലൈ നാലിനു നിലവില്‍ വരും. പതിനൊന്നു മുതല്‍ 24 ശതമാനം വരെയാണ് വര്‍ധനയെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും പാദങ്ങളില്‍ 5ജി സര്‍വീസിനായി വലിയ തോതില്‍ മുതല്‍മുടക്കുമെന്ന് വിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി. രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന. രാജ്യത്ത് മൊബൈല്‍ നിരക്കു വര്‍ധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണു വിവിധ പ്ലാനുകളില്‍ വരുത്തിയത്.

Other News in this category

  • ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്
  • വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാള്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന്  ആതിഥേയരാവുക സീറോമലബാര്‍ കേംബ്രിഡ്ജ് റീജിയന്‍ 
  • ചെസ്റ്റര്‍ഫീല്‍ഡ് സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണില്‍ ദുക്രാനാ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി, മിഷണ്‍ ഡയറക്ടര്‍ ഫാദര്‍ ജോബി ഇടവഴിക്കല്‍ കൊടി ഉയര്‍ത്തി  തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
  • റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
  • ചെസ്റ്റര്‍ഫീല്‍ഡ് സെയ്ന്റ് ജോണ്‍ മിഷണില്‍ ദുക്‌റാന തിരുനാള്‍ നാളെ ഞായറാഴ്ച, വൈകുന്നേരം 4മണിക്ക് കൊടിയേറ്റത്തോടെ തിരുനാളാഘോഷത്തിന് ആരംഭം കുറിക്കുന്നു
  • നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
  • പത്താമത് ഇലഞ്ഞി സംഗമം അടുത്ത മാസം, ഇലഞ്ഞിക്കാര്‍ ഒത്തു ചേരുന്നത് ജൂലായ് 19, 20, 21 തീയതികളില്‍
  • സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ എവുപ്രാസ്യ മിഷന്‍ തിരുനാള്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിക്കുന്നു, തിരുനാള്‍ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
  • ഇംഗ്ലണ്ടിലെ 'നസ്രേത്' മരിയന്‍ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഇനി ഒരു മാസം
  • Most Read

    British Pathram Recommends