![](https://britishpathram.com/malayalamNews/97363-uni.jpg)
പത്തനംതിട്ട: കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാകുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് രണ്ട് ദിവസങ്ങളായി അവധിയാണ്. ഇന്നും അവധിയായിരിക്കോ എന്ന സംശയത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇപ്പോഴിതാ കളക്ടറുടെ പേജില്‍ അവധി അന്വേഷിച്ചെത്തിയവര്‍ക്ക് കളക്ടര്‍ നല്കിയ മറുപടിയാണ് ഹിറ്റാകുന്നത്.
പത്തനംതിട്ട ഉള്‍പ്പടെ ആറ് ജില്ലകള്‍ക്കായിരുന്നു ഇന്നലെ അവധി പ്രഖ്യാപിച്ചത്. പിന്നാലെ ജില്ലാ കലക്ടറുകളുടെ പേജുകളില്‍ അവധിയുണ്ടോ എന്ന് അറിയാനുള്ള തിക്കും തിരക്കുമായി. അപ്പോഴാണ് ചിരിപ്പിക്കുന്ന മറുപടിയുമായി കളക്ടര്‍ എത്തിയത്.
മഴ യുടെ ചാര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ജില്ലയിലെ വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും സംശയം കലക്ടര്‍ തീര്‍ത്തത്. 'ഗ്രീന്‍ ആണ് മക്കളെ. ഹോം വര്‍ക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു.'- എന്നായിരുന്നു ജില്ലാ കലക്ടറുടെ കമന്റ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കലക്ടര്‍ ബ്രോയുടെ കമന്റ് ശ്രദ്ധ നേടുകയാണ്.
പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നായിരുന്നു അവധി. എന്നാല്‍ ഇന്ന് ജില്ലയില്‍ മഴ മുന്നറിയിപ്പില്ല.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)