![](https://britishpathram.com/malayalamNews/97366-uni.jpg)
70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്ത് 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് എബി-പിഎംജെഎവൈ.
12 കോടി ജനങ്ങള്‍ക്ക് സെക്കന്‍ഡറി ചികിത്സയ്ക്കും അടുത്തഘട്ട ചികിത്സയ്ക്കും സൗകര്യമുള്ള ആശുപത്രികളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികളുടെ ഉത്തരവാദിത്തത്തോടുകൂടി സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ക്കാണ് പദ്ധതിക്കായുള്ള ആശുപത്രികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.
''രാജ്യത്തിന്റെ മഹത്തായ ഈ പൈതൃകത്തിന്റെ യശസ്സ് ലോകത്ത് തുടര്‍ച്ചയായി ഉയരുകയാണ്. യോഗയും ആയുഷും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ലോകം സൃഷ്ടിക്കാന്‍ ഇന്ത്യ സഹായിക്കുന്നു,'' രാഷ്ട്രപതി പറഞ്ഞു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)