![](https://britishpathram.com/malayalamNews/97371-uni.jpg)
മെറ്റ എഐ സേവനം ഐഫോണില്‍ ലഭ്യമാകില്ല. ഐഫോണുകളില്‍ ലാമ എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനുള്ള മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാര്‍ച്ചില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പീന്നീട് സ്വകാര്യത ആശങ്കകള്‍ നിലനില്‍ക്കുന്നതാനാല്‍ ഔപചാരിക കരാറിലേക്കു നീങ്ങിയില്ല.
ആപ്പിളിന്റെ കര്‍ശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേര്‍ന്നുപോകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണത്രെ ഈ തിരുമാനം. അതേസമയം വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് (WWDC) 2024ല്‍, 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്ന ബാനറില്‍ ആപ്പിള്‍ അതിന്റെ AI ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചു.
ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതില്‍ സഹകാരികളായിരുന്നു, ഇപ്പോള്‍ എഐ, സ്മാര്‍ട്ട് ഹോം, മിക്സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആല്‍ഫബെറ്റിന്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാര്‍ട്ടപായ ആന്ത്രോപിക്കിന്റെ ചാറ്റ്ബോട്ട് ചേര്‍ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)