18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന് ഋഷി സുനക്; നികുതി വര്‍ദ്ധിപ്പിക്കുവാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുവാനുമുള്ള അധികാരം പാര്‍ട്ടിക്ക് നല്‍കരുതെന്നും പ്രധാനമന്ത്രി >>> ആവശ്യത്തിന് ബെഡുകളില്ലാതെ എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്! വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി >>> സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍  >>> വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ് >>> ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!! >>>
Home >> HEALTH
മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

Story Dated: 2024-06-28

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് മദ്യക്കുപ്പികളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മുന്നറിയിപ്പ് വയവയ്ക്കാതെ നിരവധി പേര്‍ ഇപ്പോഴും മദ്യത്തിന് അടമികളായി ഉണ്ട്. ഇപ്പോഴിതാ സോകാരോഗ്യ സംഘടനയുടെ ഒരു മുന്നറിയിപ്പ് പുറത്ത് വരികയാണ്.

ലോകത്ത് മദ്യപിച്ച് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ പുരുഷന്‍മാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്.

മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായം വരുന്നവരാണ് എന്നതാണ്.

ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ വരുമെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.

 

More Latest News

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ മേയര്‍ ബേബി പെരേപ്പാടന്‍ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്.  സെപ്തംബര്‍ 21ന് പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് എംഐസിയുടെ പ്രഥമ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കല കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടന്‍ പാട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഗാനമേളയും ഉള്‍പ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്

സെന്റ് ഗബ്രിയേല്‍ സീറോ മലബാര്‍ മിഷനില്‍ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന് ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് കൊടിയേറ്റ്, തുടര്‍ന്ന് ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയുമാണ് നടക്കുക. വൈകുന്നേരം 3.30ന് പ്രദക്ഷിണം, ബര്‍ട്ടണ്‍ ബോയിസിന്റെ ചെണ്ടമേളം, 4.30ന് ലദീഞ്ഞ്. 4.45ന് കഴുന്ന് എടുക്കല്‍, അഞ്ചുമണിയ്ക്ക് സ്നേഹവിരുന്ന് എന്നിവയും നടക്കും. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പിആര്‍ഒ സാബു മാത്യു അറിയിച്ചു.

ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!

വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ മോഷണം പോകുന്നത് 1987ല്‍ ആയിരുന്നു. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടിക്കപ്പെട്ട വാച്ച് തിരിച്ച് കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. റൂസ്വെല്‍റ്റ് 'വേനല്‍ക്കാല വൈറ്റ് ഹൗസ്' ആയി ഉപയോഗിച്ചിരുന്ന ഓയ്സ്റ്റര്‍ ബേയിലെ സാഗമോര്‍ ഹില്ലിലേക്ക് വാച്ച് ആണ് തിരികെ ലഭിച്ചത്. സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് ക്യൂബയിലേക്ക് പോവുന്നതിന് മുന്നേ തിയോഡര്‍ റൂസ്വെല്‍റ്റിന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 1898ല്‍ സമ്മാനിച്ചതായിരുന്നു ഈ സില്‍വര്‍ പോക്കറ്റ് വാച്ച്. വിലപിടിപ്പേറിയ സ്വത്തായി റൂസ്വെല്‍റ്റ് മരണം വരെ വാച്ച് ചേര്‍ത്ത് പിടിച്ചു. പ്രസിഡന്റായപ്പോഴും അതിന് മുന്നും ശേഷവുമെല്ലാം റൂസ്വെല്‍റ്റിനോടൊപ്പം വാച്ചും ലോകം കണ്ടു. പക്ഷെ വാച്ച് മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ഒരു ലേല വിപണിയിലെത്തിയ വാച്ച് ലേലം വിളിക്കാനെത്തിയ ആള്‍ തിരിച്ചറിയുകയായിരുന്നുവെന്ന് എഫ്ബിഐ പറയുന്നു. വാച്ചില്‍ തിയോഡര്‍ റൂസ്വെല്‍റ്റിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഒപ്പം വാച്ച് സമ്മാനിച്ച കോറിന്‍ റൂസ്വെല്‍റ്റിന്റെയും ഡഗ്ലസ് റോബിന്‍സണ്‍ ജൂനിയറിന്റേയും പേരുകളും വാച്ചില്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. തിരിച്ച് കിട്ടിയ വാച്ച് സാഗമോര്‍ ഹില്ലില്‍ പ്രദര്‍ശിപ്പിക്കും. തിയോഡര്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റാണ്. 1919ല്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്.

ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'

ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണ്ണം ധരിച്ച് ആളുകളെ ചിരിപ്പിക്കുകയും ആവേശം നിറയ്ക്കുകയും ചെയ്ത രംഗണ്ണന്‍ തരംഗം ആണ് ഇപ്പോള്‍. ആവേശം ചിത്രത്തിലെ ഫഹദിന്റെ ലുക്ക് അത്രത്തോളം ആരാധകരില്‍ ആവേശമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഗംഗണ്ണന്റെ ലുക്കിന് സമാനമായ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അങ്ങ് ബിഹാറില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. രംഗണ്ണന് പുതിയൊരു എതിരാളിയായി എത്തിയിരിക്കുന്നു എന്നതരത്തിലാണ് ' ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുടെ വീഡിയോ പുറത്ത് വരുന്നത്. ശരീരത്തില്‍ ആറ് കിലോ സ്വര്‍ണം ആണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്. പ്രേം സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കയ്യിലും കഴുത്തിലുമായി നല്ല ഒന്നാന്തരം 916 സ്വര്‍ണാഭരണങ്ങള്‍! സഞ്ചരിക്കാനായി സ്വര്‍ണം പൂശിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പ്രേം സിംഗിന്റെ പക്കലുണ്ട്. ഇതെല്ലാം കണ്ട് സോഷ്യല്‍ മീഡിയയുടെ കണ്ണ് തന്നെ തള്ളിയിരിക്കുകയാണ്. ബിഹാറിലെ വലിയ ജന്മിയായ പ്രേം സിംഗ് സ്വയം വിശേഷിപ്പിക്കുന്നത് തന്നെ 'ദ ഗോള്‍ഡ് മാന്‍ ഓഫ് ബിഹാര്‍' എന്നാണ്. ഭോജ്പൂര്‍ ജില്ലാക്കാരനായ പ്രേം സിംഗിന് ചെറുപ്പം മുതല്‍ തന്നെ സ്വര്‍ണം ഇഷ്ടമാണ്. വളര്‍ന്നപ്പോള്‍ കണ്ണട, ബെല്‍ട്ട് തുടങ്ങി കയ്യിലുണ്ടായിരുന്ന എല്ലാ വസ്തുക്കളിലും സ്വര്‍ണം പൂശി തുടങ്ങി. ബൈക്കിലും ശരീരത്തിലുമായി 4 കോടിയോളം വിലപിടിപ്പുള്ള സ്വര്‍ണവുമായിട്ടാണ് ഇദ്ദേഹം നാട് മൊത്തം കറങ്ങുന്നത്. ഇനി ഒരാഗ്രഹം കൂടി ബാക്കി നില്‍ക്കുണ്ടെന്ന് പ്രേം സിംഗ് പറയുന്നു. 'ദ ഗോള്‍ഡ് മാന്‍ ഓഫ് ഇന്ത്യ ആകണം.' കുറച്ചു സ്വര്‍ണം കൂടി ലഭിച്ചാല്‍ ആ പദവി സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഹാറിലെ സ്വര്‍ണ മനുഷ്യന്‍.

ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

സ്റ്റാര്‍ മാജിക്ക് വേദിയിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐശ്വര്യ രാജീവ്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ഐശുവിനെ അടുത്തറിഞ്ഞതും ഇഷ്ടപ്പെട്ടതും സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. യൂട്യൂബില്‍ സജീവമായ നടി ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമായിരുന്നു, എപ്പോള്‍ കല്യാണം എന്നത്. അതിനുള്ള ഉത്തരം കൂടെയാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്!  വിവാഹത്തോട് അനുബന്ധിച്ചുള്ള ഹല്‍ദി ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവാഹം ചെയ്യാന്‍ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊക്കെ മറ്റെല്ലാ കാര്യങ്ങളും ഐശു തന്റെ സോഷ്യല്‍ മീഡിയയിലൂടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്. സ്വര്‍ണവും ഡ്രസ്സും എടുക്കാന്‍ പോയതും, ഹല്‍ദി ആഘോഷവും എല്ലാം വന്നു കഴിഞ്ഞു. അവസാനം ഇന്ന് വിവാഹമാണ്, വിവാഹ ദിവസത്തെ മേക്കപ് ആണ് ഏറ്റവും ഒടുവില്‍ ഐശു പങ്കുവച്ചിരിയ്ക്കുന്ന വീഡിയോ  കല്യാണ ാെരുക്കങ്ങളായതുകൊണ്ട് കഴിഞ്ഞ രണ്ട് - മൂന്ന് ദിവസങ്ങളായി ഉറക്കമില്ല. കാലത്ത് 3.20 ന് മേക്കപ് ആരംഭിച്ചു. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് സിജയാണ് ഐശുവിനെ ഒരുക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ കണ്ടപ്പോള്‍ മുതല്‍ ഐശുവിനെ മേക്കപ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ ഈ സ്പെഷ്യല്‍ ഡേ തന്നെ അതിന് അവസരം കിട്ടിയതില്‍ സന്തോഷമുണ്ട് എന്ന് സിജ പറയുന്നു. മേക്കപ്പിന്റെ വീഡിയോ പുറത്തുവിട്ടെങ്കിലും, ഐശ്വുവിന്റെ ഫൈനല്‍ ലുക്ക് കാണിച്ചിട്ടില്ല. വധുവായി അണിഞ്ഞൊരുങ്ങിയാല്‍ ഐശ്വര്യ എങ്ങനെയായിരിക്കും, ആരാണ് ഐശ്വര്യയെ വിവാഹം ചെയ്യാന്‍ പോകുന്ന ആ അര്‍ജുന്‍ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിവാഹം ചെയ്യാന്‍ പോകുന്ന ആളുടെ പേര് അര്‍ജുന്‍ എന്നാണ്, ഐശുവിന്റെ അതേ വൈബാണ് എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ആ സസ്പെന്‍പ് പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

Other News in this category

  • രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ
  • കുട്ടികളുടെ കരച്ചിലടക്കാന്‍ മൊബൈല്‍ കൊടുക്കുന്നവരാണോ? ഇത് പായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും എന്ന് പഠനം
  • പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!
  • ആലപ്പുഴയില്‍ രണ്ടാഴ്ചക്കിടെ എച്ച്1എന്‍1 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു, 26 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍ 
  • പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
  • നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
  • തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടകരം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
  • പാല്‍ചായ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണോ? നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക
  • ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു, കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം
  • Most Read

    British Pathram Recommends