![](https://britishpathram.com/malayalamNews/97373-uni.jpg)
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു കാര്യം സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഒരു മൃഗ സ്നേഹിയാണെന്ന് വീണ്ടും തെളിയിക്കുന്ന ഒരു കാര്യമാണ് രത്തന്‍ ടാറ്റ പങ്കുവെച്ചത്.
തെരുവുനായയ്ക്കായി രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുളളതാണ് രത്തന്‍ ടാറ്റയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. മുംബൈയില്‍ തന്നെയുള്ള രത്തന്‍ ടാറ്റയുടെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നായ്ക്കുട്ടിക്ക് അടിയന്തരമായി രക്തം വേണമെന്ന് ആവശ്യപ്പെടുക്കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒരു നായയുടെ ജീവന് രക്ഷിക്കാന്‍ മുംബൈ നഗരം സഹായിക്കണമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ഏഴ് മാസം പ്രായമായ നായയാണ് രക്തദാതാതവിനെ തേടുന്നത്. കടുത്ത പനിയും വിളച്ചയുമായാണ് ആശുപത്രിയിലെത്തിയത്. ദാതാവിന് വേണ്ട ആരോഗ്യ ഘടനയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. 1-8 വയസിനിടയില്‍ പ്രായവും ഇരുപത്തഞ്ചോ അതിന് മുകളിലോ ഭാരവുമുള്ള നായകളെയാണ് തിരയുന്നത്. വാക്സിനേഷനുകള്‍ പൂര്‍ത്തികരിച്ചിരിക്കണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പനി പിടിപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് സ്റ്റോറിയായും നായയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
രത്തന്‍ ടാറ്റയുടെ മൃഗസ്നേഹത്തെ വിലമതിക്കുന്ന പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പണം കൊണ്ടല്ല, മനസ് കൊണ്ട് ധനികനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹത്തിന് ഇത്രത്തോളം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ചെയ്തുകൂടാ തുടങ്ങി നൂറുകണക്കിന് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ രാജ്യത്തെ ആദ്യത്തെ അത്യാധുനിക സ്മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ടാറ്റ ട്രസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 200-ലധികം കിടക്കകളും വിപുലമായ സംവിധാനങ്ങളുമുള്ള ആശുപത്രിയാകും നിര്‍മിക്കുകയെന്നാണ് ടാറ്റാ ഗ്രൂപ്പ് അറിയിച്ചത്.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)