![](https://britishpathram.com/malayalamNews/97374-uni.jpg)
അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.
അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്.
പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)