18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന് ഋഷി സുനക്; നികുതി വര്‍ദ്ധിപ്പിക്കുവാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുവാനുമുള്ള അധികാരം പാര്‍ട്ടിക്ക് നല്‍കരുതെന്നും പ്രധാനമന്ത്രി >>> ആവശ്യത്തിന് ബെഡുകളില്ലാതെ എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്! വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി >>> സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍  >>> വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ് >>> ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!! >>>
Home >> NEWS
‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-28

ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയാണ് ബിഗ് ബെൻ. ഒരു മുതുമുത്തച്ഛനെപ്പോലെ ബ്രിട്ടന്റെ ചരിത്രകഥകൾ ഏറെ പറയാനുണ്ട് വെസ്ററ്മിൻസ്റ്ററിലെ ഈ പടുകൂറ്റൻ ക്ളോക്ക് ടവറിന്. എന്നാൽ ഇന്നുമുതൽ ബിഗ് ബെൻ ഒരു യുകെ മലയാളി കുടുംബത്തിന്റെ കഥപറയുന്നു! 

യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കിനാവും കണ്ണീരും നിറഞ്ഞ കഥകളും ബിഗ് ബെന്നിനറിയാം. യുകെയിലെ മലയാളി ജീവിതത്തിന്റെ, അധികമാരും അറിയാത്ത ജീവിത കഥ തുറന്നുകാട്ടുകയാണ് ഇന്ന് റിലീസ് ചെയ്യുന്ന ബിഗ് ബെൻ സിനിമ. യുകെ മലയാളിയായ ബിനൊ അഗസ്റ്റിൻ ഒരുക്കുന്ന ചിത്രത്തിന് ‘ബിഗ് ബെൻ’ എന്നപേര് നൽകിയതിനു പിന്നിലും ഈ തിരിച്ചറിവുതന്നെ.

യുകെയിലെ  മലയാളി കുടുംബങ്ങളുടേയും  കുടിയേറ്റത്തിന്റെയും അസ്ഥിത്വം പ്രധാനമായും  നഴ്‌സുമാരിലാണ്. സ്വന്തം നാടും വീടും വിട്ട് ജീവിതസ്വപ്നങ്ങൾ പൂവണിയിക്കാൻ യുകെയിലേക്ക് കുടിയേറിയവർ. അവരിൽ ചിലരുടെയെങ്കിലും ജീവിതം ഇപ്പോഴും നൊമ്പരക്കാഴ്ചകളുടേതാണ്.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ പറുദീസയായി അറിയപ്പെടുന്ന രാജ്യം. അവിടെയും അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റെ അടക്കിപ്പിടിച്ച തേങ്ങലുകൾ മലയാളി കുടുംബങ്ങളിലെ ഇടനാഴികകളിൽ കേൾക്കാം.

ബിഗ് ബെന്നിലൂടെ ബിനോ തുറന്നുപറയാൻ ശ്രമിക്കുന്നതും അതുതന്നെ. പല കുടുംബങ്ങളിലേയും പ്രശ്നങ്ങൾക്കു  പിന്നിൽ സാമ്പത്തിക അസമത്വത്താൽ പുരുഷത്വം അടിച്ചമർത്തപ്പെടുമ്പോൾ സംഭവിക്കുന്നതാണെന്ന് പൊതുവേയൊരു ധാരണയുണ്ട്. അതിൽ നിന്നും വ്യത്യസ്തമാണ് സിനിമയുടെ ഇതിവൃത്തം ചുരുളഴിയുമ്പോൾ കാണാൻ കഴിയുക. 

യുകെയിൽപ്പോലും ഇന്നും കുടിയേറ്റ മലയാളി കുടുംബങ്ങളിലെ സ്ത്രീ ജീവിതങ്ങൾ അനുഭവിക്കുന്ന ദുഃഖവും ദുരിതവും സ്വാതന്ത്ര്യമില്ലായ്മയും  തുറന്നുകാട്ടുകയാണ് സിനിമ. കഥാപാത്രങ്ങൾ പൊതുസമൂഹത്തിന്റെ പ്രതീകമായി മാറുന്നു. അതുകൊണ്ടുതന്നെ ഒരു സ്ത്രീപക്ഷ സിനിമ എന്ന വിമർശനവും ഉയർന്നേക്കാം. എങ്കിലും അത് വിലയിരുത്തേണ്ടത് സിനിമ മുഴുവൻ കണ്ട് കഥയറിഞ്ഞശേഷം നടത്തുന്ന വിലയിരുത്തലുകളിലൂടെയാകണം. 

നല്ലൊരു കുടുംബകഥ പ്രേക്ഷകരിൽ  സസ്പെൻസ് ത്രില്ലറിന്റെ ഉത്കണ്ഠ നിറച്ച് മെല്ലെ മെല്ലെ ചുരുളഴിയുമ്പോൾ ഇതൊരു നവാഗത സംവിധായകന്റെ ചിത്രമെന്നുപോലും തോന്നില്ല. യുകെ മലയാളികളുടെ ജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ള കോമഡികളും മറ്റ്  അനുഭവങ്ങളും  സിനിമയിൽ ഉൾപ്പെടുത്താനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

പുതുമുഖങ്ങളായ അനു മോഹൻ, അദിതി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം പ്രശസ്ത താരങ്ങളായ മിയ ജോർജ്ജ്,  വിനയ് ഫോർട്ട്, ബിജു സോപാനം, നിഷാ സാരംഗ് എന്നിവരും വേഷമിടുന്നു. യുകെ മലയാളികളും മലയാള സിനിമാ താരങ്ങളും ചേർന്നുള്ള ഒരു കോമ്പിനേഷനാണ് കഥാപാത്രങ്ങൾക്ക് ജീവനേകുന്നത്.

ലണ്ടൻ, അയർലൻഡ്, ബേസിൽഡൺ, ഗാറ്റ്വിക്ക് എയർപോർട്ട്, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 60  ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനായി. ബേസിൽഡണിലും  സമീപ പ്രദേശങ്ങളിലുമുള്ള നിരവധി യുകെ മലയാളികളും  അപ്രധാന കഥാപാത്രങ്ങളായി മുഖം കാണിക്കുന്നുണ്ട്.

രണ്ടുപതിറ്റാണ്ടായി യുകെ മലയാളികളുടെ ജീവിതത്തിൽ ബിനോ അഗസ്‌റ്റിൻ എന്ന കലാകാരനുണ്ട്. ഒരു ഫോട്ടോഗ്രാഫറായി യുകെ ജീവിതം തുടങ്ങിയ ബിനോ, ചിത്രങ്ങൾ പകർത്തുന്നതിനൊപ്പം അനുഭവിച്ചറിഞ്ഞ യഥാർത്ഥ ജീവിതകഥകളും മനസ്സിന്റെ ചൂളയിൽ കാച്ചിയെടുത്തു.

സിനിമ എന്ന മോഹത്തിലേക്കുള്ള യാത്രയ്ക്ക് ബിനോ തുടക്കമിട്ടത് ക്യാമറക്കണ്ണുകളിലൂടെയാണ്. ഒരു ക്യാമറ സ്വന്തമാക്കിയതിനുശേഷം അസ്സോസിയേഷന്റെയും സുഹൃത്തുക്കളുടെയും വീഡിയോ എടുക്കുന്നതായിരുന്നു ആദ്യപ്രവർത്തനം. 2012 കാലഘട്ടത്തില്‍ ബ്രിട്ടീഷ് പത്രത്തിന് വേണ്ടിയും ബിനോ ക്യാമറ ചെയ്തിട്ടുണ്ട്. അതും പ്രതിഫലമൊന്നൂം ഇല്ലാതെ പ്രവർത്തിച്ചുവെന്നത് ഈ യുവാവിന് ഫ്രെയിമുകളോടുള്ള അഭിനിവേശം തുറന്നുകാട്ടുന്നു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത് കഴിവ് തെളിയിച്ചു.  ബിനോ സംവിധാനം ചെയ്ത എഡ്ജ് ഓഫ് സാന്‍ട്രി എന്ന ഷോര്‍ട്ട് ഫിലിം  യുകെയിലെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നൂ. 

അതിലൊരു കഥയാണ് ഇപ്പോൾ ബിഗ് ബെന്നിലൂടെ പുറത്തുവരുന്നത്. കണ്ടുപഴകിയ ഇതിവൃത്തങ്ങളിൽ നിന്നും  വ്യത്യസ്ഥമായി, യഥാർത്ഥ ജീവിതതിൽ നിന്നും അടർത്തിയെടുത്ത ആരും പറയാത്തൊരു കഥ. മനസ്സിൽ പതിഞ്ഞൊരു യഥാർത്ഥ ജീവിതകഥ. പത്തുകൊല്ലത്തോളം അത് മനസ്സിന്റെ ചൂളയിലിട്ട് പാകപ്പെടുത്തി ഒടുവിൽ സിനിമയെന്ന മോഹം യാഥാർഥ്യമാക്കി, അതിന് അഭ്രപാളികളിൽ ജീവൻ നൽകുകയാണ് ബിനോ ബിഗ് ബെന്നിലൂടെ. കഴിഞ്ഞ കുറച്ച്  വര്‍ഷങ്ങളായി  ഈ കഥ സിനിമയാക്കുന്നതിന്റെ പുറകെയായിരുന്നു. നേരത്തേ റിലീസ് ചെയ്‌ത സിനിമയിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റായി.

മലയാളത്തിലെ സൂപ്പര്‍ നടി മഞ്ജു വാര്യരുടെയും ജയസൂര്യയുടെയും ഫേസ്ബുക്ക് പേജുകള്‍ വഴി പുറത്തു വന്ന ബിഗ്‌ ബെൻ ടീസറിന് വമ്പിച്ച വരവേല്‍പാണ് സിനിമ പ്രേമികള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ചിത്രത്തെ ആഗോള മലയാളികൾ സ്വീകരിക്കുമെന്നും വൻ  വിജയമാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും.

യുകെയില്‍ ഒട്ടുമിക്ക നഗരങ്ങളിലും കേരളത്തിലെ പ്രമുഖ തിയേറ്ററുകളിലും ബിഗ് ബെന്‍ ഇന്ന് റിലീസ് ചെയ്യുമെന്നും  വിതരണക്കാര്‍ അറിയിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വനിത - വിനീത തിയേറ്ററിൽ ഇന്നുരാവിലെ 10 മണിക്കുള്ള മോർണിംഗ് ഷോയിലൂടെയാണ് ബിഗ് ബെൻ വെള്ളിത്തിരയിലെ ജൈത്രയാത്ര തുടങ്ങുക.

More Latest News

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ മേയര്‍ ബേബി പെരേപ്പാടന്‍ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്.  സെപ്തംബര്‍ 21ന് പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് എംഐസിയുടെ പ്രഥമ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കല കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടന്‍ പാട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഗാനമേളയും ഉള്‍പ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്

സെന്റ് ഗബ്രിയേല്‍ സീറോ മലബാര്‍ മിഷനില്‍ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന് ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് കൊടിയേറ്റ്, തുടര്‍ന്ന് ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയുമാണ് നടക്കുക. വൈകുന്നേരം 3.30ന് പ്രദക്ഷിണം, ബര്‍ട്ടണ്‍ ബോയിസിന്റെ ചെണ്ടമേളം, 4.30ന് ലദീഞ്ഞ്. 4.45ന് കഴുന്ന് എടുക്കല്‍, അഞ്ചുമണിയ്ക്ക് സ്നേഹവിരുന്ന് എന്നിവയും നടക്കും. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പിആര്‍ഒ സാബു മാത്യു അറിയിച്ചു.

ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!

വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ മോഷണം പോകുന്നത് 1987ല്‍ ആയിരുന്നു. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടിക്കപ്പെട്ട വാച്ച് തിരിച്ച് കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. റൂസ്വെല്‍റ്റ് 'വേനല്‍ക്കാല വൈറ്റ് ഹൗസ്' ആയി ഉപയോഗിച്ചിരുന്ന ഓയ്സ്റ്റര്‍ ബേയിലെ സാഗമോര്‍ ഹില്ലിലേക്ക് വാച്ച് ആണ് തിരികെ ലഭിച്ചത്. സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് ക്യൂബയിലേക്ക് പോവുന്നതിന് മുന്നേ തിയോഡര്‍ റൂസ്വെല്‍റ്റിന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 1898ല്‍ സമ്മാനിച്ചതായിരുന്നു ഈ സില്‍വര്‍ പോക്കറ്റ് വാച്ച്. വിലപിടിപ്പേറിയ സ്വത്തായി റൂസ്വെല്‍റ്റ് മരണം വരെ വാച്ച് ചേര്‍ത്ത് പിടിച്ചു. പ്രസിഡന്റായപ്പോഴും അതിന് മുന്നും ശേഷവുമെല്ലാം റൂസ്വെല്‍റ്റിനോടൊപ്പം വാച്ചും ലോകം കണ്ടു. പക്ഷെ വാച്ച് മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ഒരു ലേല വിപണിയിലെത്തിയ വാച്ച് ലേലം വിളിക്കാനെത്തിയ ആള്‍ തിരിച്ചറിയുകയായിരുന്നുവെന്ന് എഫ്ബിഐ പറയുന്നു. വാച്ചില്‍ തിയോഡര്‍ റൂസ്വെല്‍റ്റിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഒപ്പം വാച്ച് സമ്മാനിച്ച കോറിന്‍ റൂസ്വെല്‍റ്റിന്റെയും ഡഗ്ലസ് റോബിന്‍സണ്‍ ജൂനിയറിന്റേയും പേരുകളും വാച്ചില്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. തിരിച്ച് കിട്ടിയ വാച്ച് സാഗമോര്‍ ഹില്ലില്‍ പ്രദര്‍ശിപ്പിക്കും. തിയോഡര്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റാണ്. 1919ല്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്.

ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'

ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണ്ണം ധരിച്ച് ആളുകളെ ചിരിപ്പിക്കുകയും ആവേശം നിറയ്ക്കുകയും ചെയ്ത രംഗണ്ണന്‍ തരംഗം ആണ് ഇപ്പോള്‍. ആവേശം ചിത്രത്തിലെ ഫഹദിന്റെ ലുക്ക് അത്രത്തോളം ആരാധകരില്‍ ആവേശമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഗംഗണ്ണന്റെ ലുക്കിന് സമാനമായ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അങ്ങ് ബിഹാറില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. രംഗണ്ണന് പുതിയൊരു എതിരാളിയായി എത്തിയിരിക്കുന്നു എന്നതരത്തിലാണ് ' ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുടെ വീഡിയോ പുറത്ത് വരുന്നത്. ശരീരത്തില്‍ ആറ് കിലോ സ്വര്‍ണം ആണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്. പ്രേം സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കയ്യിലും കഴുത്തിലുമായി നല്ല ഒന്നാന്തരം 916 സ്വര്‍ണാഭരണങ്ങള്‍! സഞ്ചരിക്കാനായി സ്വര്‍ണം പൂശിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പ്രേം സിംഗിന്റെ പക്കലുണ്ട്. ഇതെല്ലാം കണ്ട് സോഷ്യല്‍ മീഡിയയുടെ കണ്ണ് തന്നെ തള്ളിയിരിക്കുകയാണ്. ബിഹാറിലെ വലിയ ജന്മിയായ പ്രേം സിംഗ് സ്വയം വിശേഷിപ്പിക്കുന്നത് തന്നെ 'ദ ഗോള്‍ഡ് മാന്‍ ഓഫ് ബിഹാര്‍' എന്നാണ്. ഭോജ്പൂര്‍ ജില്ലാക്കാരനായ പ്രേം സിംഗിന് ചെറുപ്പം മുതല്‍ തന്നെ സ്വര്‍ണം ഇഷ്ടമാണ്. വളര്‍ന്നപ്പോള്‍ കണ്ണട, ബെല്‍ട്ട് തുടങ്ങി കയ്യിലുണ്ടായിരുന്ന എല്ലാ വസ്തുക്കളിലും സ്വര്‍ണം പൂശി തുടങ്ങി. ബൈക്കിലും ശരീരത്തിലുമായി 4 കോടിയോളം വിലപിടിപ്പുള്ള സ്വര്‍ണവുമായിട്ടാണ് ഇദ്ദേഹം നാട് മൊത്തം കറങ്ങുന്നത്. ഇനി ഒരാഗ്രഹം കൂടി ബാക്കി നില്‍ക്കുണ്ടെന്ന് പ്രേം സിംഗ് പറയുന്നു. 'ദ ഗോള്‍ഡ് മാന്‍ ഓഫ് ഇന്ത്യ ആകണം.' കുറച്ചു സ്വര്‍ണം കൂടി ലഭിച്ചാല്‍ ആ പദവി സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഹാറിലെ സ്വര്‍ണ മനുഷ്യന്‍.

ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

സ്റ്റാര്‍ മാജിക്ക് വേദിയിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐശ്വര്യ രാജീവ്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ഐശുവിനെ അടുത്തറിഞ്ഞതും ഇഷ്ടപ്പെട്ടതും സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. യൂട്യൂബില്‍ സജീവമായ നടി ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമായിരുന്നു, എപ്പോള്‍ കല്യാണം എന്നത്. അതിനുള്ള ഉത്തരം കൂടെയാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്!  വിവാഹത്തോട് അനുബന്ധിച്ചുള്ള ഹല്‍ദി ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവാഹം ചെയ്യാന്‍ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊക്കെ മറ്റെല്ലാ കാര്യങ്ങളും ഐശു തന്റെ സോഷ്യല്‍ മീഡിയയിലൂടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്. സ്വര്‍ണവും ഡ്രസ്സും എടുക്കാന്‍ പോയതും, ഹല്‍ദി ആഘോഷവും എല്ലാം വന്നു കഴിഞ്ഞു. അവസാനം ഇന്ന് വിവാഹമാണ്, വിവാഹ ദിവസത്തെ മേക്കപ് ആണ് ഏറ്റവും ഒടുവില്‍ ഐശു പങ്കുവച്ചിരിയ്ക്കുന്ന വീഡിയോ  കല്യാണ ാെരുക്കങ്ങളായതുകൊണ്ട് കഴിഞ്ഞ രണ്ട് - മൂന്ന് ദിവസങ്ങളായി ഉറക്കമില്ല. കാലത്ത് 3.20 ന് മേക്കപ് ആരംഭിച്ചു. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് സിജയാണ് ഐശുവിനെ ഒരുക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ കണ്ടപ്പോള്‍ മുതല്‍ ഐശുവിനെ മേക്കപ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ ഈ സ്പെഷ്യല്‍ ഡേ തന്നെ അതിന് അവസരം കിട്ടിയതില്‍ സന്തോഷമുണ്ട് എന്ന് സിജ പറയുന്നു. മേക്കപ്പിന്റെ വീഡിയോ പുറത്തുവിട്ടെങ്കിലും, ഐശ്വുവിന്റെ ഫൈനല്‍ ലുക്ക് കാണിച്ചിട്ടില്ല. വധുവായി അണിഞ്ഞൊരുങ്ങിയാല്‍ ഐശ്വര്യ എങ്ങനെയായിരിക്കും, ആരാണ് ഐശ്വര്യയെ വിവാഹം ചെയ്യാന്‍ പോകുന്ന ആ അര്‍ജുന്‍ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിവാഹം ചെയ്യാന്‍ പോകുന്ന ആളുടെ പേര് അര്‍ജുന്‍ എന്നാണ്, ഐശുവിന്റെ അതേ വൈബാണ് എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ആ സസ്പെന്‍പ് പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

Other News in this category

  • ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!
  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • Most Read

    British Pathram Recommends