![](https://britishpathram.com/malayalamNews/97380-uni.jpg)
പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമ്പോള്‍ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, ഒക്ടോപസ് എനര്‍ജി എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ബില്‍ തുകയില്‍ 360 പൗണ്ടിന്റെ കുറവ് വരും. ജൂലൈ ആദ്യം ഊര്‍ജ പ്രൈസ് ക്യാപില്‍ വരുന്ന കുറവ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണ ഇരട്ട ഊര്‍ജ ഉപഭോക്താക്കള്‍ക്ക്, ഡയറക്ട് ഡെബിറ്റില്‍ ഉണ്ടെങ്കില്‍ 122 പൗണ്ട് കുറഞ്ഞ് പ്രതിവര്‍ഷ തുക 1,568 പൗണ്ട് ആകും.
കഴിഞ്ഞ ഏപ്രിലില്‍ ബില്ലില്‍ ഉണ്ടായ കുറവിനോട് ഇതു കൂടിചേര്‍ത്താന്‍ ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുക 360 പൗണ്ട് ആയിരിക്കും. വാര്‍ഷിക ബില്ലില്‍ 238 പൗണ്ടിന്റെ കുറവായിരുന്നു ഏപ്രിലില്‍ ഉണ്ടായത്. ഈ കുറവ് കൂടി പരിഗണിച്ചാല്‍, ഊര്‍ജ ബില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഏറ്റവും കുറവ് തുകയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍, അപ്പോഴും, മൂന്ന് വര്‍ഷം മുന്‍പ്, കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി ആരംഭിക്കുന്നതിനും മുന്‍പുള്ള നിരക്കിനേക്കാള്‍ 400 പൗണ്ട് കൂടുതലാണിത്.
പ്രീപെയ്മെന്റ് മീറ്ററുകള്‍ ഉപയോഗിക്കുന്നവരുടെ ബില്‍ 121 പൗണ്ട് കുറഞ്ഞ് 1,522 പൗണ്ട് ആകും. വര്‍ഷത്തിന്റെ ഓരോ പാദത്തിലും (മൂന്ന് മാസ കാലയളവ്) ആണ് ഓഫ്ജെം പ്രൈസ്ക്യാപ് പുതുക്കി നിശ്ചയിക്കുക. പുതിയ പ്രൈസ്ക്യാപ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ പ്രാബല്യത്തില്‍ ഉണ്ടാകും.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)