18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി >>> 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം >>> വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു >>> അന്യായമായ കാരണങ്ങളുടെ പേരില്‍ കുടിയേറ്റ കെയര്‍മാരെ ഇനി വെറുംകയ്യോടെ പിരിച്ചുവിടാനാകില്ല: ഇന്ത്യാക്കാരന്റെ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധിയുമായി കോടതി >>> അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് >>>
Home >> HOT NEWS
സാന്‍ഡ് വിച്ചുകളില്‍ നിന്നും ഇ.കോളി ബാധിതരായി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അസ്ഡക്കും ടെസ്‌കോയ്ക്കും എതിരെ നിയമനടപടിയുമായി ഉപഭോക്താക്കള്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-29

ഇ.കോളി ബാധയെ തുടര്‍ന്ന് രോഗബാധിതരായ രണ്ട് ഉപഭോക്താക്കള്‍ അസ്ഡക്കും ടെസ്‌കോയ്ക്കും എതിരെ നിയമനടപടി ആരംഭിച്ചു. ടെസ്‌കോയിലും അസ്ഡയിലും വാങ്ങിയ സ്വന്തം ബ്രാന്‍ഡ് സാന്‍ഡ്വിച്ചുകള്‍ക്കുമേല്‍ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ക്ലെയിം ലെറ്ററുകള്‍ നല്‍കിയതായി നിയമ സ്ഥാപനമായ ഫീല്‍ഡ്ഫിഷര്‍ അറിയിച്ചു. സൗത്ത് ഈസ്റ്റില്‍ നിന്നുള്ള ഒരു പുരുഷനും വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള 11 വയസ്സുള്ള പെണ്‍കുട്ടിക്കും വേണ്ടിയാണ് നിയമ നടപടികള്‍ തുടങ്ങിയത്. 

നിലവിലുള്ള ഇ.കോളി ബാധയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടില്‍ ഒരാള്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യാഴാഴ്ച അറിയിച്ചു. സാലഡ് ഇലകള്‍ അടങ്ങിയ ചില സൂപ്പര്‍മാര്‍ക്കറ്റ് സാന്‍ഡ്വിച്ചുകളാണ് ഇ.കോളി പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. 

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം കേസുകളും ജൂണ്‍ 4 ന് മുമ്പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഇപ്പോള്‍ കുറയുന്നുണ്ട്. പല ഭക്ഷ്യ നിര്‍മ്മാതാക്കളും മുന്‍കരുതലെന്ന നിലയിലാണ് അവരുടെ ചില ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചത്. 

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വന്തം ബ്രാന്‍ഡ് ചിക്കന്‍ സാലഡ് സാന്‍ഡ്വിച്ച് കഴിച്ച് ഇ.കോളി ബാധിച്ച ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണ് അസ്ഡയ്ക്കെതിരായ നിയമ നടപടിയെന്ന് ഫീല്‍ഡ്ഫിഷര്‍ പറഞ്ഞു. 11 വയസ്സുള്ള പെണ്‍കുട്ടി, വൃക്കകളെ തകരാറിലാകുന്ന ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (HUS) എന്ന ഗുരുതരമായ അവസ്ഥയാണ് നേരിട്ടത്. തത്ഫലമായി  മൂന്ന് ആഴ്ചയായി ഡയാലിസിസിന് വിധേയയാകേണ്ടിതായും വന്നു. രണ്ട് ദിവസം മുമ്പ് അവളെ ഡിസ്ചാര്‍ജ് ചെയ്തു, പക്ഷേ വൃക്ക സ്ഥിരമായി തകരാറിലാകാന്‍ സാധ്യതയുണ്ട്. അവളുടെ അമ്മ ഓണ്‍ലൈന്‍ ഡെലിവറിയുടെ ഭാഗമായി മൂന്ന് സാന്‍ഡ്വിച്ചുകളാണ് വാങ്ങിയത്. 

അതേസമയം, ഈ ക്ലെയിമുകള്‍ സംബന്ധിച്ച് ഫീല്‍ഡ് ഫിഷറില്‍ നിന്ന് ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് ഒരു അസ്ഡ വക്താവ് പറഞ്ഞു. സൗത്ത് ഈസ്റ്റില്‍ നിന്നുള്ള ഒരാളെ പ്രതിനിധീകരിച്ച് ടെസ്‌കോയ്ക്ക് പ്രത്യേക കത്ത് നല്‍കിയതായി ഫീല്‍ഡ് ഫിഷറിലെ ഡയറക്ടറായ ഹര്‍വിന്ദര്‍ കൗര്‍ വെള്ളിയാഴ്ച പിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സാലഡ് അടങ്ങിയ ടെസ്‌കോ-ബ്രാന്‍ഡഡ് സാന്‍ഡ്വിച്ചുകള്‍ കഴിച്ചതിന് ശേഷമാണ് ഇ.കോളി ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നിയമ സ്ഥാപനം അവകാശപ്പെടുന്നു. അയാള്‍ ടെസ്‌കോയിലെ 'പതിവ് ഷോപ്പര്‍' ആണെന്നും, ജോലിയുമായി വളരെ അടുത്തായതിനാല്‍ മിക്ക പ്രവൃത്തിദിവസങ്ങളിലും ഉച്ചഭക്ഷണം അവിടെ വാങ്ങാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ഫീല്‍ഡ്ഫിഷറില്‍ നിന്നുള്ള കത്ത് ടെസ്‌കോയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. 

More Latest News

'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.  സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ്‌പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം- സമീറാ സനീഷ്. ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.

വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു

തിരക്ക് പിടിച്ച നഗരത്തില്‍ എവിടെയെങ്കിലും പോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരെ സംബന്ധിച്ച് വലിയ തലവേദനയാകുന്ന കാര്യമാണ്. എന്നാല്‍ ഇനി പാര്‍ക്കിങ് ഏരിയ അന്വേഷിച്ച് നഗരത്തില്‍ കറങ്ങി തിരിയേണ്ട ആവശ്യം വരില്ല. പുതിയ സംവിധാനം ഒരുങ്ങുകയാണ്. കൊച്ചി പോലത്തെ ഒരു തിരക്ക് പിടിച്ച നഗരത്തില്‍ ആണ് ആപ്പിന്റെ ആദ്യ പരീക്ഷണം. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായിട്ടാണ് കേരളത്തില്‍ പാര്‍ക്കിങ്ങിന് ആപ്പ് വരുന്നത്. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്. മുന്‍കൂട്ടി പണം അടച്ച് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തുടക്കമിട്ട് പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും. കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോര്‍പ്പറേഷന്‍, ജിഡ (ഗോശ്രീ ഐലന്‍ഡ്സ് ഡിവലപ്‌മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാര്‍ക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി. സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കും ആപ്പില്‍ ചേരാം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ. നിലവില്‍ വന്നത്. സേവനത്തിനൊപ്പം സര്‍ക്കാരിനും വ്യക്തികള്‍ക്കും പുതിയ വരുമാന സാധ്യത തുറക്കുന്നതാണ് പുതിയ പാര്‍ക്കിങ് സംവിധാനം.

അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. തിക്കോടി സ്വദേശി പതിനാലുകാരനാണ് ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടി പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.  മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.  

മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 23 അടി താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു, യുവതി മരിച്ചു, മകളും സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

തിരുവനന്തപുരം: ദേശീയപാതയിലൂടെ സഞ്ചരിക്കവേ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലേക്കെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് 23 അടി താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം വീണ മൂന്നുവയസുകാരി മകള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക്.  തിരുവനന്തപുരം കോവളം നെടുമം വയലിന്‍കര വീട്ടില്‍ സിമിയാണ് (34) മരിച്ചത്. മകള്‍ ശിവന്യ, സഹോദരി സിനി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവം. സിനിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സിനിക്കും പിന്‍സീറ്റിലിരുന്ന സിമിക്കും നടുവിലാണ് ശിവന്യ ഇരുന്നത്. ഇരുവരും കിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴക്കൂട്ടം- കോവളം ബൈപ്പാസിലെ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങി മൂവരും രണ്ടടി പൊക്കമുള്ള പാര്‍ശ്വഭിത്തിക്ക് മുകളിലൂടെ താഴേക്ക് വീണു. സിമി സര്‍വീസ് റോഡില്‍ തലയിടിച്ചാണ് വീണത്. ഹെല്‍മറ്റ് തെറിച്ചുപോയി. സിനി റോഡിനോട് ചേര്‍ന്നുള്ള ഓടയിലേക്കും ശിവന്യ സിമിയുടെ മുകളിലേക്കും വീണു. സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍തന്നെയാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിമിയെ രക്ഷിക്കാനായില്ല. സിനി കോവളത്തും ചേച്ചി സിമി ഭര്‍തൃവീടായ നാലാഞ്ചിറയിലുമാണ് താമസം. സിമിയെ ചാക്കയില്‍ ഇറക്കിയശേഷം കോവളത്തേക്ക് പോകാനായിരുന്നു സിനിയുടെ തീരുമാനം. അതിനിടെയായിരുന്നു അപകടം. സിമിയുടെ മൃതദേഹം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭര്‍ത്താവ് ശിവപ്രസാദിന്റെ നാലാഞ്ചിറയിലുള്ള വസതിയിലെത്തിക്കും. മകന്‍: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്‍. കൊല്ലോട് അന്തിയൂര്‍ക്കോണം കുറ്റിക്കാട് വടക്കേക്കര പുത്തന്‍വീട്ടില്‍ രാജീവിന്റെ ഭാര്യയാണ് സിനി. രണ്ടു മക്കളുണ്ട്

വള്ളിക്കുന്നിലെ വില്ലന്‍ വെല്‍ക്കം ഡ്രിങ്ക് തന്നെ, വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണെന്ന് സ്ഥിരീകരണം

മലപ്പുറം : വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സത്ക്കാരത്തിന് വിളമ്പിയ വെല്‍ക്കം ഡ്രിങ്കില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഈ കാര്യം വ്യക്തമാക്കി. വള്ളിക്കുന്നില്‍ 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്. ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം - ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Other News in this category

  • ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി
  • അന്യായമായ കാരണങ്ങളുടെ പേരില്‍ കുടിയേറ്റ കെയര്‍മാരെ ഇനി വെറുംകയ്യോടെ പിരിച്ചുവിടാനാകില്ല: ഇന്ത്യാക്കാരന്റെ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധിയുമായി കോടതി
  • തിരഞ്ഞെടുപ്പ് തീയതിമുതല്‍ തോല്‍വിവരെ വാതുവെച്ചു; അഞ്ച് കണ്‍സര്‍വേറ്റിവ് നേതാക്കള്‍ക്കെതിരേ ചൂതാട്ട കമ്മിഷന്റെ അന്വേഷണം, സുനകിന് പുതിയ തലവേദന, രണ്ടംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി
  • എന്‍എച്ച്‌സിലെ നഴ്സ് ക്ഷാമം: രോഗികള്‍ കഠിനമായ വേദന സഹിക്കുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്; ഒരു നഴ്‌സിന് ഒരേസമയം തന്നെ ഡസന്‍ കണക്കിന് രോഗികളെ നോക്കേണ്ടി വരുന്നു
  • ഗ്യാസ്, വൈദ്യുതി ബില്ലുകളിലെ പുതിയ കുറവുകളില്‍ അധികം ആശ്വസിക്കേണ്ട; ഒക്ടോബറില്‍ ചെലവ് വീണ്ടും ഉയരുമെന്ന് സൂചന, പത്ത് ശതമാനത്തിന്റെ വരെ വര്‍ദ്ധനവിന് സാധ്യത
  • ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന് ഋഷി സുനക്; നികുതി വര്‍ദ്ധിപ്പിക്കുവാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുവാനുമുള്ള അധികാരം പാര്‍ട്ടിക്ക് നല്‍കരുതെന്നും പ്രധാനമന്ത്രി
  • ആവശ്യത്തിന് ബെഡുകളില്ലാതെ എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്! വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി
  • സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ്
  • അപകടത്തിന് കാരണമായത് രോഗാവസ്ഥ; വിംബിള്‍ഡനിലെ സ്‌കൂളില്‍ ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ യുവതിക്ക് ശിക്ഷയില്ല
  • ബെഡ്ഫോര്‍ഡില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; ചങ്ങനാശേരി സ്വദേശിയായ ജോജോ ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ നടുങ്ങി യുകെ മലയാളികള്‍
  • Most Read

    British Pathram Recommends