18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : യുകെ തിരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം ബാക്കി; പോസ്റ്റൽ വോട്ടുകളെ ചൊല്ലി വിവാദം! എമർജൻസി പ്രോക്‌സി വോട്ടുകൾക്ക് ഇനിയും അപേക്ഷിക്കാം; സർവ്വേകളിൽ ലേബറുകൾ മുന്നിൽ! ആർക്കൊക്കെ, എവിടെ, എങ്ങനെ വോട്ടുചെയ്യാമെന്ന് അറിയുക >>> രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി >>> റെസ്‌റ്റോറന്റ് ജീവനക്കാരി തന്റെ ഹെയര്‍സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചു, ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടു, ടിപ്പ് കൊടുത്ത് 1.3 ലക്ഷം രൂപ!!! >>> വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി, സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു >>> ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍  >>>
Home >> ASSOCIATION
അഴകും ആരോഗ്യവും ആത്മവിശ്വാസവും കൈകോര്‍ക്കുന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരവും ഭാരത്തിന്റെ തനതു കലാരൂപങ്ങളും സാംസ്‌ക്കാരിക തനിമയും വിളിച്ചോതുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജൂലൈ 13ന് ലണ്ടനില്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-29

അഴകും ആരോഗ്യവും ആത്മവിശ്വാസവും മാറ്റുരക്കുന്ന വേദികളാണ് സൗന്ദര്യ മത്സര വേദികള്‍ , സാധാരണയുള്ള ഫാഷന്‍ ഷോ മത്സരങ്ങളില്‍  ബാഹ്യ സൗന്ദര്യത്തിനും വസ്ത്ര വൈവിധ്യങ്ങള്‍ക്കും മാത്രം മുന്‍ഗണന നല്‍കുമ്പോള്‍ ബ്യൂട്ടി പാജന്റ്കളില്‍ അഴകിനും ആത്മവിശ്വാസത്തിനും അറിവിനും പുറമെ മത്സരാര്‍ത്ഥിയുടെ നോക്കും വാക്കും തുടങ്ങി ഓരോ ചലനവും വരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ജൂലൈ 13 ശനിയാഴ്ച്ച കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്യൂട്ടി പാജന്റ് & ടാലെന്റ്‌റ് ഷോ ഭാരതത്തിലെ കലാപരവും സാംസ്‌ക്കാരിക പരവുമായ വൈവിധ്യങ്ങള്‍ കൊണ്ട് കാണികള്‍ക്ക് വ്യത്യസ്തമായ ഒരു കലാ അനുഭവമായിരിക്കും സമ്മാനിക്കുക.

വളരെ വിസ്തൃതമായ സ്റ്റേജും, കൂറ്റന്‍ LED സ്‌ക്രീനാല്‍ അലംകൃതമായ വേദിയും അത്യാധുനിക ശബ്ദ വെളിച്ച സാങ്കേതിക മികവും കാണികളുടെ കണ്ണിലും മനസ്സിലും നവ്യാനുഭവങ്ങള്‍ സൃഷ്ടിക്കും. ഒപ്പം വേദിയിലെ വിശാലമായ റാംപില്‍ ഒഴുകിവരുന്ന സംഗീതത്തോടൊപ്പം സുന്ദരന്മാരും സുന്ദരിമാരും വളരെ നാളത്തെ പരിശീലനത്തിലൂടെ ലഭിച്ച ആത്മവിശ്വാസത്തില്‍ അടുക്കും ചിട്ടയുമായി ചുവടുകള്‍ വെക്കും.. വ്യത്യസ്തമായ മൂന്നു മത്സര റൗണ്ടുകളുടെ കടമ്പ കടന്നു വേണം മത്സരാത്ഥികള്‍ക്ക് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് പ്രവേശിക്കാന്‍. സൗന്ദര്യ മത്സരത്തിന് പുറമെ ഭാരതത്തിലെ മറ്റു നൃത്ത കലാരൂപങ്ങളും വേദിയില്‍ പ്രകടനം നടത്തും. കഥകളിയും തെയ്യവും കളരിപ്പയറ്റും ഇന്ത്യന്‍ സംഗീതവും മറ്റു നൃത്ത നൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ പരിപാടി ഗംഭീരമാകും.

ഏറെ നാളത്തെ പരിശീലനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് മത്സരാര്‍ത്ഥികള്‍ റാംപില്‍ ചുവടുവെയ്ക്കുന്നത്. ജൂലൈ 13 ശനിയാഴ്ച്ച  ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള കാമ്പ്യണ്‍ അക്കാദമി ഹാളില്‍ ആണ് അരങ്ങേറുന്നത്. ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് കലയുടെ മാമാങ്കത്തിന് തിരി തെളിയും. വളരെ വെത്യസ്തമായ ഒരു കാലാനുഭവം അനുഭവ വേദ്യമാക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈസ്റ്റ് ലണ്ടന്‍ മലയാളി അസ്സോസിയേഷന്റെ സഹകരണത്തോടുകൂടിയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' സംഘടിപ്പിക്കുന്നത്.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:
കലാഭവന്‍ ലണ്ടന്‍ : 07841613973
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ : 07912325171 / 07714995428
Email : kalabhavanlondon@gmail.com

 

More Latest News

രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി

പാട്‌ന : ബീഹാറിലെ സരനില്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി. രണ്ട് വര്‍ഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് യുവതിയെ ഇത്തരം ഒരു അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചത്.  ആക്രമണത്തിനിരയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ യുവതി അറസ്റ്റിലായി. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഹാജിപൂരില്‍ നിന്നുള്ള 25 വയസ്സുകാരിയായ ഡോക്ടര്‍യുവതി മധുരയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ഇരയും അവിവാഹിതനാണ്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതി മൊഴി കൊടുത്തിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തന്നെ ലൈംഗികമായി ഇയാള്‍ ഉപയോഗിക്കുകയായിരുന്നു എന്നും രണ്ടു തവണ ഇയാളില്‍ നിന്നും താന്‍ ഗര്‍ഭഛിദ്രത്തിന് ഇരയാകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു. എന്നിട്ടും വിവാഹം കഴിക്കാന്‍ കൂട്ടാകാതിരുന്നതോടെയാണ് ഈ കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

റെസ്‌റ്റോറന്റ് ജീവനക്കാരി തന്റെ ഹെയര്‍സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചു, ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടു, ടിപ്പ് കൊടുത്ത് 1.3 ലക്ഷം രൂപ!!!

നല്ല ഭക്ഷണം വിളമ്പുമ്പോള്‍ അല്ലെങ്കില്‍ വളരെ മാന്യമായും സ്‌നേഹത്തോടെയും ഭക്ഷണം വിളമ്പുമ്പോള്‍ ഭക്ഷണം കഴിക്കാനെത്തുന്ന വ്യക്തി നല്ലൊരു ടിപ്പ് വെയിറ്റര്‍ക്ക് നല്‍കുന്നത് പതിവാണ്. പക്ഷെ ഒരു ഹെയര്‍ സ്റ്റൈല്‍ മാറ്റിയതിന്റെ പേരില്‍ മാത്രം വലിയൊരു ടിപ്പ് നല്‍കിയ സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റെസ്റ്റോറന്റിലെ ജീവനക്കാരി തന്റെ ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് മാറ്റിയതിന്റെ പേരില്‍ ലഭിച്ചത് 1.3 ലക്ഷം രൂപയുടെ ടിപ്പ് ആയിരുന്നു. യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.  ജോലിസ്ഥലത്തെ ഷിഫ്റ്റുകളിലുടനീളം വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതിലൂടെയാണ് താന്‍ ഓരോ തവണയും കൂടുതല്‍ ടിപ്പ് നേടുന്നതെന്നാണ് സാം മക്കോള്‍ തന്റെ ടിക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.' എനിക്ക് കൂടുതല്‍ നുറുങ്ങുകള്‍ ലഭിക്കുന്നതിന് റാന്‍ 'സെര്‍വള്‍ ഹെയര്‍ തിയറി' പരീക്ഷിക്കുന്നു. എന്ന് സാം മക്കോള്‍ ടിക്ക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടു. ആദ്യ ദിവസം തന്റെ തവിട്ടുനിറത്തിലുള്ള നീണ്ട മുടി നിരങ്ങളുള്ള ശിരോവസ്ത്രം ഉപയോഗിച്ച് സ്റ്റൈല്‍ ചെയ്തു. അന്ന് 310 ഡോളര്‍( ഏകദേശം 26,000 രൂപ) ടിപ്പ് ലഭിച്ചു. അടുത്ത ദിവസം നെറ്റിയില്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് ജച്ച് ബ്രെയ്ഡുകള്‍ ഉണ്ടാക്കിയപ്പോള്‍ ടിപ്പ് തുക 428 ഡോളറായി(ഏകദേശം 36,000 രൂപ) ഉയര്‍ന്നു. മൂന്നാം ദിവസം മെക്കാള്‍ ഒരു മെസിബണ്‍ പരീക്ഷിച്ചു. അന്ന് ടിപ്പായി തനിക്ക് 393 ഡോളര്‍(ഏകദേശം 33,000 രൂപ) ലഭിച്ചു. ഹെയര്‍ ബാറ്റ് പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ 465 ഡോളര്‍(ഏകദേശം 39,000 രൂപ) ടിപ്പ് ലഭിച്ചെന്നും അവര്‍ വീഡിയോയില്‍ അവകാശപ്പെട്ടു.

വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി, സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു

വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു. പുതിയ മോഡലുകള്‍ സമാനതകളില്ലാത്ത കാഴ്ച്ചാ-ശബ്ദ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമാറ്റിക് ഉള്ളടക്കങ്ങള്‍ യാഥാര്‍ഥ്യ മികവോടെ തന്നെ വീട്ടിലിരുന്ന് ആസ്വദിക്കാന്‍ ഈ സീരീസ് സഹായിക്കും. നെക്സ്റ്റ് ജെന്‍ കോഗ്‌നിറ്റീവ് പ്രോസസര്‍ എക്‌സ്ആര്‍, മിനി എല്‍ഇഡി, എക്‌സ്ആര്‍ ട്രൈലുമിനോസ് പ്രോ ടെക്‌നോളജി എന്നിവ സംയോജിപ്പിച്ച് മികച്ച ചിത്രവും ശബ്ദ നിലവാരവും ബ്രാവിയ 7 മിനി എല്‍ഇഡി സീരീസ് നല്കുന്നു. ഗൂഗിള് ടിവി ഇന്റഗ്രേഷന്‍, സോണി പിക്‌ചേഴ്‌സ് കോര്‍, ബ്രാവിയ കാം, സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡുകള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളും പുതിയ സീരിസില്‍ ഉള്‍പ്പെടുന്നു. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, അക്കോസ്റ്റിക് മള്‍ട്ടി ഓഡിയോ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന ബ്രാവിയ 7 സീരീസില്‍ എക്‌സ്ആര്‍ ബാക്ക്‌ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ് ഫീച്ചറുമുണ്ട്. 140 സെ.മീ (55 ഇഞ്ച്) 165 സെ.മീ (65), 189 സെ.മീ (75) സ്‌ക്രീന്‍ വലുപ്പങ്ങളില്‍ പുതിയ ബ്രാവിയ 7 സീരീസ് ലഭ്യമാണ്. കെ-55എക്‌സ്ആര്‍ 70 മോഡലിന് 1,82,990 രൂപയും, കെ-65എക്‌സ്ആര്‍ര്70 മോഡലിന് 2,29,990 രൂപയുമാണ് വില. ഇരുമോഡലുകളും 2024 ജൂലൈ ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലും വില്പനക്ക് ലഭ്യമാവും. കെ-75എക്‌സ്ആര്‍70 മോഡലിന്റെ വില്പനയും, വില്പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരാണെന്ന് അറിയാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമുള്ളൂ എന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല. 'ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിന്റെ നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരുടെ ഇന്റര്‍വ്യൂ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ വി വി എസ് ലക്ഷ്മണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കും. അതേസമയം ശ്രീലങ്കന്‍ പരമ്പരയില്‍ പുതിയ കോച്ച് ചേരും', ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍. ജൂലൈ 27 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

യൂട്യൂബില്‍ മാറ്റങ്ങള്‍ വരുന്നു, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

യൂട്യൂബിലും മാറ്റങ്ങളുടെ പെരുമഴയാണ് നടക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റം വരുന്നതിനെ കുറിച്ച് അറിയിക്കുകയാണ് കമ്പനി. പുതിയ അപ്ഡേഷന്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംമ്പ്നൈല്‍) നല്‍കാനുള്ള സംവിധാനം നിലവില്‍ വരും. പ്രകാരം പ്ലേലിസ്റ്റിലെ മുഴുവന്‍ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവര്‍ കൂടുതല്‍ ശ്രദ്ധയും അര്‍ഥവും കാഴ്ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കും. യൂട്യൂബില്‍ ഇനി മുതല്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് കസ്റ്റം കവറുകള്‍ വരും. ആന്‍ഡ്രോയ്ഡ് ബീറ്റ 19.26.33 വേര്‍ഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്നൈലില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവര്‍ ചിത്രം പ്ലേലിസ്റ്റിന് നല്‍കുന്ന രീതിയാണ് നിലവില്‍ യൂട്യൂബിനുള്ളത്. എന്നാല്‍ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അര്‍ഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമായാണ് പ്ലേലിസ്റ്റിന് നമുക്ക് തന്നെ കവര്‍ ചിത്രം നല്‍കാനുള്ള സംവിധാനം യൂട്യൂബ് ആലോചിക്കുന്നത്. എണ്‍പതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങള്‍ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കില്‍ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നല്‍കുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും. കസ്റ്റം തംമ്പ്‌നൈല്‍ ഫോര്‍ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിന്റെ ബീറ്റ വേര്‍ഷനില്‍ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് ലഭ്യമാകും. എന്നാല്‍ ഇതിന്റെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല.

Other News in this category

  • സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍
  • 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്
  • യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി; വിജയമുറപ്പിക്കാന്‍ ആവേശത്തോടെ ബോള്‍ട്ടന്‍ മലയാളി സമൂഹവും
  • സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 
  • റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
  • 'ബാര്‍ബിക്യൂ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ' വന്‍ ആഘോഷമാക്കി ഇപ്‌സിച്ചിലെ മലയാളികള്‍; കെസിഎയുടെ ആഘോഷം പലതരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചും
  • യുകെയിലെ 'ചാലക്കുടി ചങ്ങാത്തം' വീണ്ടും ഒന്നിക്കുന്നു, ജൂണ്‍ 29ന് 'ആരവം 2024' എന്ന പരിപാടിയിലൂടെ ചാലക്കുടിയെ സ്‌നേഹിക്കുന്നവരെല്ലാം സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര്‍ വില്ലേജ് ഹാളില്‍ ഒത്തുചേരുന്നു
  • ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ
  • സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
  • ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; ജൂലായ് 21ന് ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ്; താല്‍പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം
  • Most Read

    British Pathram Recommends