യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ് ഫോര്‍ഡിനടുത്തുള്ള സെന്റ് നിക്കോള്‍സില്‍ താമസിക്കുന്ന ജോജോ ഫ്രാന്‍സിസ് ആണ് വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 52 വയസ്സു മാത്രം പ്രായമുള്ള ജോജോ ഫ്രാന്‍സിസ് കേരളത്തില്‍ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമൂട് സ്വദേശിയാണ്. ലിവര്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിലിരിക്കെയാണ് മരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച 5.30 ഓടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും അവര്‍ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായ ഒരു മകനാണ് ഇവര്‍ക്ക് ഉള്ളത്.
ജോജോയുടെ ആകസ്മിക നിര്യാണത്തില്‍ ബ്രിട്ടീഷ് പത്രം ആദരാജ്ഞലി അര്‍പ്പിക്കുന്നതിനോടൊപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.