മിനിസ്ക്രീനിലും ബിഗ്ബോസിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് സാധിക വേണുഗോപാല്‍. മിനിസ്ക്രീനില്‍ നിരവധി പ്രധാന കഥാപാത്രങ്ങളുമായി എത്തിയ താരം ബിഗ്സ്ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
നടി എന്ന നിലയിലും മോഡലായും തിളങ്ങിനില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.
തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്ത ആളാണ് സാധിക. പലപ്പോഴും സ്ത്രീകള്‍ എങ്ങനെ ബോള്‍ഡ് ആയിരിക്കണം എന്നതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ വസ്ത്രധാരണ രീതികളെയും, ടാറ്റു പ്രണയത്തെയും വിമര്‍ശിക്കുന്നവര്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാനും സാധിക മടിക്കാറില്ല.
ഇപ്പോള്‍ സ്ത്രീകള്‍ എങ്ങനെ പവര്‍ ആകണം എന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റും ഫോട്ടോകളുമാണ് പ്രേക്ഷ ശ്രദ്ധ നേടുന്നത്. എന്നാല്‍, സ്ത്രീകള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം, ആത്മാര്‍ത്ഥതയോടെ ഇരിക്കുക എന്നതാണ് എന്ന് സാധിക പറയുന്നു.