18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : യുകെ തിരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം ബാക്കി; പോസ്റ്റൽ വോട്ടുകളെ ചൊല്ലി വിവാദം! എമർജൻസി പ്രോക്‌സി വോട്ടുകൾക്ക് ഇനിയും അപേക്ഷിക്കാം; സർവ്വേകളിൽ ലേബറുകൾ മുന്നിൽ! ആർക്കൊക്കെ, എവിടെ, എങ്ങനെ വോട്ടുചെയ്യാമെന്ന് അറിയുക >>> രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി >>> റെസ്‌റ്റോറന്റ് ജീവനക്കാരി തന്റെ ഹെയര്‍സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചു, ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടു, ടിപ്പ് കൊടുത്ത് 1.3 ലക്ഷം രൂപ!!! >>> വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി, സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു >>> ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍  >>>
Home >> EDITOR'S CHOICE
ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ചെരുപ്പ് ഓര്‍ഡര്‍ ചെയ്തു, പക്ഷെ ചെരുപ്പ് വീട്ടിലെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, സംഭവം വെളിപ്പെടുത്തി ഉപയോക്താവ്

സ്വന്തം ലേഖകൻ

Story Dated: 2024-06-29

ഫ്‌ലിപ്കാര്‍ട്ടില്‍ ചെരുപ്പ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്ത വ്യക്തിക്ക് ചെരുപ്പ് ലഭിക്കുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം. മുംബൈ സ്വദേശിയായ അഹ്സന്‍ ഖര്‍ബായ്ക്കാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടായത്. 

അഹ്സന്‍ ഖര്‍ബായ് 2018 മെയ് മാസത്തിലാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ഓര്‍ഡര്‍ ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ flipkart കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ നിന്നും വിളിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഫ്ളിപ്കാര്‍ട്ടുമായുള്ള തന്റെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്സന്‍ ഖര്‍ബായ് തന്നെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ആറു വര്‍ഷം മുന്‍പ് താന്‍ നടത്തിയ ഓര്‍ഡറിന്റെ സ്‌ക്രീന്‍ഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

ആശ്ചര്യകരമെന്നു പറയട്ടെ, അഹ്സന്‍ ഖര്‍ബായ് ഓര്‍ഡര്‍ ചെയ്ത സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ആറ് വര്‍ഷത്തിന് ശേഷവും ഡെലിവര്‍ ചെയ്തിട്ടില്ല. 6 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍ഡറിനായി അവര്‍ വിളിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയതായിട്ടാണ് അഹ്സന്‍ പറയുന്നത്. താന്‍ ഓര്‍ഡര്‍ ചെയ്ത ചെരിപ്പ് തനിക്ക് കിട്ടിയില്ലെങ്കിലും ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മുതല്‍ തന്നെ ആപ്പില്‍ താങ്കളുടെ ഓര്‍ഡര്‍ ഇന്ന് കിട്ടുമെന്ന് നോട്ടിഫിക്കേഷന്‍ വന്നിരുന്നുവെന്നും അഹ്സന്‍ പറയുന്നു. ആറു വര്‍ഷക്കാലമായി ഇത് ഇങ്ങനെ തുടരുകയായിരുന്നു.

അടുത്തിടെ, കൗതുകത്താല്‍, അഹ്സന്‍ ഖര്‍ബായ് ഓര്‍ഡറില്‍ ക്ലിക്ക് ചെയ്തു, നിമിഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഒരു കോള്‍ വന്നു. ഓര്‍ഡറില്‍ എന്ത് പ്രശ്നമാണ് താങ്കള്‍ നേരിടുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു കോള്‍ വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മറുപടി പറഞ്ഞ് കോള്‍ അവസാനിപ്പിച്ചതായും അഹ്സന്‍ കൂട്ടിച്ചേര്‍ത്തു. ക്യാഷ് ഓണ്‍ ഡെലിവറി ആയി ഓര്‍ഡര്‍ ചെയ്തതിനാല്‍ സാധനം വരാത്തതില്‍ തനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ലെന്നും ഇദ്ദേഹം പറയുന്നു.

ജൂണ്‍ 25 -ന് ഷെയര്‍ ചെയ്ത അഹ്സന്‍ ഖര്‍ബായിയുടെ പോസ്റ്റ് ഒരു ലക്ഷത്തിലധികം കണ്ടു. പോസ്റ്റ് വൈറല്‍ ആയതോടെ പലരും സമാനമായ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് രംഗത്തെത്തി.

More Latest News

രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി

പാട്‌ന : ബീഹാറിലെ സരനില്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി. രണ്ട് വര്‍ഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് യുവതിയെ ഇത്തരം ഒരു അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചത്.  ആക്രമണത്തിനിരയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ യുവതി അറസ്റ്റിലായി. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഹാജിപൂരില്‍ നിന്നുള്ള 25 വയസ്സുകാരിയായ ഡോക്ടര്‍യുവതി മധുരയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ഇരയും അവിവാഹിതനാണ്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതി മൊഴി കൊടുത്തിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തന്നെ ലൈംഗികമായി ഇയാള്‍ ഉപയോഗിക്കുകയായിരുന്നു എന്നും രണ്ടു തവണ ഇയാളില്‍ നിന്നും താന്‍ ഗര്‍ഭഛിദ്രത്തിന് ഇരയാകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു. എന്നിട്ടും വിവാഹം കഴിക്കാന്‍ കൂട്ടാകാതിരുന്നതോടെയാണ് ഈ കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

റെസ്‌റ്റോറന്റ് ജീവനക്കാരി തന്റെ ഹെയര്‍സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചു, ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടു, ടിപ്പ് കൊടുത്ത് 1.3 ലക്ഷം രൂപ!!!

നല്ല ഭക്ഷണം വിളമ്പുമ്പോള്‍ അല്ലെങ്കില്‍ വളരെ മാന്യമായും സ്‌നേഹത്തോടെയും ഭക്ഷണം വിളമ്പുമ്പോള്‍ ഭക്ഷണം കഴിക്കാനെത്തുന്ന വ്യക്തി നല്ലൊരു ടിപ്പ് വെയിറ്റര്‍ക്ക് നല്‍കുന്നത് പതിവാണ്. പക്ഷെ ഒരു ഹെയര്‍ സ്റ്റൈല്‍ മാറ്റിയതിന്റെ പേരില്‍ മാത്രം വലിയൊരു ടിപ്പ് നല്‍കിയ സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റെസ്റ്റോറന്റിലെ ജീവനക്കാരി തന്റെ ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് മാറ്റിയതിന്റെ പേരില്‍ ലഭിച്ചത് 1.3 ലക്ഷം രൂപയുടെ ടിപ്പ് ആയിരുന്നു. യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.  ജോലിസ്ഥലത്തെ ഷിഫ്റ്റുകളിലുടനീളം വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതിലൂടെയാണ് താന്‍ ഓരോ തവണയും കൂടുതല്‍ ടിപ്പ് നേടുന്നതെന്നാണ് സാം മക്കോള്‍ തന്റെ ടിക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.' എനിക്ക് കൂടുതല്‍ നുറുങ്ങുകള്‍ ലഭിക്കുന്നതിന് റാന്‍ 'സെര്‍വള്‍ ഹെയര്‍ തിയറി' പരീക്ഷിക്കുന്നു. എന്ന് സാം മക്കോള്‍ ടിക്ക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടു. ആദ്യ ദിവസം തന്റെ തവിട്ടുനിറത്തിലുള്ള നീണ്ട മുടി നിരങ്ങളുള്ള ശിരോവസ്ത്രം ഉപയോഗിച്ച് സ്റ്റൈല്‍ ചെയ്തു. അന്ന് 310 ഡോളര്‍( ഏകദേശം 26,000 രൂപ) ടിപ്പ് ലഭിച്ചു. അടുത്ത ദിവസം നെറ്റിയില്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് ജച്ച് ബ്രെയ്ഡുകള്‍ ഉണ്ടാക്കിയപ്പോള്‍ ടിപ്പ് തുക 428 ഡോളറായി(ഏകദേശം 36,000 രൂപ) ഉയര്‍ന്നു. മൂന്നാം ദിവസം മെക്കാള്‍ ഒരു മെസിബണ്‍ പരീക്ഷിച്ചു. അന്ന് ടിപ്പായി തനിക്ക് 393 ഡോളര്‍(ഏകദേശം 33,000 രൂപ) ലഭിച്ചു. ഹെയര്‍ ബാറ്റ് പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ 465 ഡോളര്‍(ഏകദേശം 39,000 രൂപ) ടിപ്പ് ലഭിച്ചെന്നും അവര്‍ വീഡിയോയില്‍ അവകാശപ്പെട്ടു.

വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി, സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു

വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എല്‍ഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു. പുതിയ മോഡലുകള്‍ സമാനതകളില്ലാത്ത കാഴ്ച്ചാ-ശബ്ദ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമാറ്റിക് ഉള്ളടക്കങ്ങള്‍ യാഥാര്‍ഥ്യ മികവോടെ തന്നെ വീട്ടിലിരുന്ന് ആസ്വദിക്കാന്‍ ഈ സീരീസ് സഹായിക്കും. നെക്സ്റ്റ് ജെന്‍ കോഗ്‌നിറ്റീവ് പ്രോസസര്‍ എക്‌സ്ആര്‍, മിനി എല്‍ഇഡി, എക്‌സ്ആര്‍ ട്രൈലുമിനോസ് പ്രോ ടെക്‌നോളജി എന്നിവ സംയോജിപ്പിച്ച് മികച്ച ചിത്രവും ശബ്ദ നിലവാരവും ബ്രാവിയ 7 മിനി എല്‍ഇഡി സീരീസ് നല്കുന്നു. ഗൂഗിള് ടിവി ഇന്റഗ്രേഷന്‍, സോണി പിക്‌ചേഴ്‌സ് കോര്‍, ബ്രാവിയ കാം, സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡുകള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളും പുതിയ സീരിസില്‍ ഉള്‍പ്പെടുന്നു. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, അക്കോസ്റ്റിക് മള്‍ട്ടി ഓഡിയോ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന ബ്രാവിയ 7 സീരീസില്‍ എക്‌സ്ആര്‍ ബാക്ക്‌ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ് ഫീച്ചറുമുണ്ട്. 140 സെ.മീ (55 ഇഞ്ച്) 165 സെ.മീ (65), 189 സെ.മീ (75) സ്‌ക്രീന്‍ വലുപ്പങ്ങളില്‍ പുതിയ ബ്രാവിയ 7 സീരീസ് ലഭ്യമാണ്. കെ-55എക്‌സ്ആര്‍ 70 മോഡലിന് 1,82,990 രൂപയും, കെ-65എക്‌സ്ആര്‍ര്70 മോഡലിന് 2,29,990 രൂപയുമാണ് വില. ഇരുമോഡലുകളും 2024 ജൂലൈ ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലും വില്പനക്ക് ലഭ്യമാവും. കെ-75എക്‌സ്ആര്‍70 മോഡലിന്റെ വില്പനയും, വില്പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരാണെന്ന് അറിയാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമുള്ളൂ എന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല. 'ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിന്റെ നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരുടെ ഇന്റര്‍വ്യൂ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ വി വി എസ് ലക്ഷ്മണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കും. അതേസമയം ശ്രീലങ്കന്‍ പരമ്പരയില്‍ പുതിയ കോച്ച് ചേരും', ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍. ജൂലൈ 27 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

യൂട്യൂബില്‍ മാറ്റങ്ങള്‍ വരുന്നു, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

യൂട്യൂബിലും മാറ്റങ്ങളുടെ പെരുമഴയാണ് നടക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റം വരുന്നതിനെ കുറിച്ച് അറിയിക്കുകയാണ് കമ്പനി. പുതിയ അപ്ഡേഷന്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംമ്പ്നൈല്‍) നല്‍കാനുള്ള സംവിധാനം നിലവില്‍ വരും. പ്രകാരം പ്ലേലിസ്റ്റിലെ മുഴുവന്‍ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവര്‍ കൂടുതല്‍ ശ്രദ്ധയും അര്‍ഥവും കാഴ്ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കും. യൂട്യൂബില്‍ ഇനി മുതല്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് കസ്റ്റം കവറുകള്‍ വരും. ആന്‍ഡ്രോയ്ഡ് ബീറ്റ 19.26.33 വേര്‍ഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്നൈലില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവര്‍ ചിത്രം പ്ലേലിസ്റ്റിന് നല്‍കുന്ന രീതിയാണ് നിലവില്‍ യൂട്യൂബിനുള്ളത്. എന്നാല്‍ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അര്‍ഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമായാണ് പ്ലേലിസ്റ്റിന് നമുക്ക് തന്നെ കവര്‍ ചിത്രം നല്‍കാനുള്ള സംവിധാനം യൂട്യൂബ് ആലോചിക്കുന്നത്. എണ്‍പതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങള്‍ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കില്‍ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നല്‍കുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും. കസ്റ്റം തംമ്പ്‌നൈല്‍ ഫോര്‍ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിന്റെ ബീറ്റ വേര്‍ഷനില്‍ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് ലഭ്യമാകും. എന്നാല്‍ ഇതിന്റെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല.

Other News in this category

  • റെസ്‌റ്റോറന്റ് ജീവനക്കാരി തന്റെ ഹെയര്‍സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചു, ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടു, ടിപ്പ് കൊടുത്ത് 1.3 ലക്ഷം രൂപ!!!
  • ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവതിയുടെ മരണ നാടകം, രണ്ട് വര്‍ഷത്തിനിടെ യുവതി മരിച്ചത് രണ്ട് തവണ, സംഭവം ഇങ്ങനെ
  • ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
  • അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു
  • ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി
  • മൂന്ന് മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയ നടപ്പ്, പക്ഷെ പര്‍വ്വതത്തില്‍ കുടുങ്ങിയത് പത്ത് ദിവസം, ബൂട്ടില്‍ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ച് യുവാവിന്റെ അതിജീവനം
  • മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!! 
  • രണ്ടാം ലോകമഹായുദ്ധം തടസ്സമായി മാറിയ മാസ്റ്റേഴ്‌സ് പഠനം ഒടുവില്‍ 105ാം വയസില്‍ പൂര്‍ത്തിയാക്കി, വര്‍ജീനിയ ഹിസ്ലോപ്പിന് ഇത് പ്രായം വെറും നമ്പറല്ലെന്ന് തെളിയിച്ച നിമിഷം
  • 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വളരെ ആകര്‍ഷണീയമായ വീട്' വില വെറും 4 ലക്ഷം രൂപ, വീടിന്റെ സവിശേഷതകള്‍ കേട്ടാല്‍ തീര്‍ച്ചയായും കൗതുകം തോന്നും
  • മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
  • Most Read

    British Pathram Recommends