18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : അന്യായമായ കാരണങ്ങളുടെ പേരില്‍ കുടിയേറ്റ കെയര്‍മാരെ ഇനി വെറുംകയ്യോടെ പിരിച്ചുവിടാനാകില്ല: ഇന്ത്യാക്കാരന്റെ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധിയുമായി കോടതി >>> അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് >>> മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 23 അടി താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു, യുവതി മരിച്ചു, മകളും സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ >>> വള്ളിക്കുന്നിലെ വില്ലന്‍ വെല്‍ക്കം ഡ്രിങ്ക് തന്നെ, വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണെന്ന് സ്ഥിരീകരണം >>> പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ >>>
Home >> NEWS
പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-29

ഒന്നിനുപിന്നാലെ ഒന്നായി പിടിവിടാതെ യുകെ മലയാളികളെ അപ്രതീക്ഷിത മരണങ്ങൾ വേട്ടയാടിയ മാസമായി ജൂൺ മാറി. ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്ന ഹാംഷെയര്‍ മലയാളി ഷിബു തോമസിന്റെ മരണവാർത്തയറിഞ്ഞു അധികം കഴിയും മുമ്പെത്തിയ ബെഡ്‌ഫോര്‍ഡിലെ ജോജോ ഫ്രാൻസിസിന്റെ വിയോഗവും യുകെ മലയാളികളെ വേദനയിലാഴ്ത്തി.

ചികിത്സയ്ക്കായി നാട്ടിൽപ്പോയ ഷിബു തോമസ് രോഗാവസ്ഥകളിൽ നിന്നും മോചിതനായി തിരികെ യുകെയിലേക്ക് എത്തുന്നുവെന്ന വിവരം അറിഞ്ഞ് സന്തോഷത്തിലായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും. 

എന്നാൽ ഷിബുവിന്റെ അപ്രതീക്ഷിത മരണവർത്തയാണ് നാട്ടിൽ നിന്നെത്തിയത്. ഈ മാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്.

കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു ഷിബു തോമസ്. കോട്ടയം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.

മലയാളി സാംസ്കാരിക സംഘടന കല ഹാംഷെയറിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹാംഷെയര്‍ മലയാളികളുടെ പ്രിയ ഗായകന്‍ കൂടിയായ ഷിബുവിന്റെ വിയോഗവാര്‍ത്ത കലാ ഹാംഷെയര്‍ സുഹൃത്തുക്കള്‍ക്കും മലയാളി സമൂഹത്തിനും വേദനയായി.

ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ് ഷിബു. തണ്ടാംപറമ്പില്‍ കുടുംബാംഗമാണ്.

യുകെയിലുള്ള രണ്ടു മക്കള്‍ ഇന്ന് നാട്ടിലെത്തും. യുക്മ മുന്‍ ട്രഷറര്‍ ഷാജി തോമസ് സഹോദരനാണ്.

അതിനിടെ ബെഡ്‌ഫോര്‍ഡിൽ നിന്നുള്ള ജോജോയുടെ അപ്രതീക്ഷിത  മരണവാര്‍ത്തയുമെത്തി. ഹൃദയാഘാതം മൂലമാണ്  മരണം. 

ജോജോ ഫ്രാന്‍സിസ്, 52,  ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സിലാണ്  താമസമാക്കിയിരുന്നത്. ചങ്ങനാശേരി മാമ്മൂട് സ്വദേശിയാണ്.

ലിവർ സിറോസിനെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണം. 

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 5.30 ഓടെ പാരാമെഡിക്കൽസിനെ  വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അവരെത്തും മുമ്പ് മരണം സംഭവിച്ചു.

ജോജോയും കുടുംബവും കോവിഡ് കാലത്തിനുശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍കുട്ടിയാണ് പരേതന് ഉള്ളത്.

വെയിൽസിലെ കാർഡിഫിൽ കാറപകടത്തെ തുടർന്ന് മരണമടഞ്ഞ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയയുടെ പൊതുദര്ശനവും വെള്ളിയാഴ്ച്ച നടന്നു. 

യുകെയിലെത്തി ഒരുമാസത്തിനിടെ നടന്ന കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹെൽന ഒന്നരമാസത്തോളം വെന്റിലേറ്ററിൽ ജീവനായി പൊരുതിയശേഷമാണ് വിടവാങ്ങിയത്.

വെളുപ്പിനെ സുഹൃത്തുക്കളായ മലയാളി വിദ്യാർത്ഥികൾക്കൊപ്പം സഞ്ചരിക്കവേ, കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. 

മലപ്പുറം നിലമ്പൂർ സ്വദേശിനിയാണ് ഹെൽന മരിയ സിബി.  നഴ്‌സിംഗ് സ്വപ്‌നവുമായി യുകെയിലെത്തി അതിവേഗം മടങ്ങിയ ഹെൽന മരിയയ്ക്ക് യുകെയിലെ കാർഡിഫ് മലയാളി സമൂഹം കണ്ണീരോടെയാണ് അന്ത്യ യാത്രാമൊഴിയേകിയത്.

കാർഡിഫിലെ സെന്റ് പീറ്റേഴ്സ് ആർസി ചർച്ചിൽ വച്ച് ഇന്നലെയായിരുന്നു പൊതുദർശനം. നാട്ടിൽ നിന്നെത്തിയ ഹെൽനയുടെ  മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നൂറുകണക്കിന് കാർഡിഫ് മലയാളികളും അന്ത്യാഞജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

More Latest News

അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. തിക്കോടി സ്വദേശി പതിനാലുകാരനാണ് ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടി പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.  മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.  

മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 23 അടി താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു, യുവതി മരിച്ചു, മകളും സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

തിരുവനന്തപുരം: ദേശീയപാതയിലൂടെ സഞ്ചരിക്കവേ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലേക്കെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് 23 അടി താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം വീണ മൂന്നുവയസുകാരി മകള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക്.  തിരുവനന്തപുരം കോവളം നെടുമം വയലിന്‍കര വീട്ടില്‍ സിമിയാണ് (34) മരിച്ചത്. മകള്‍ ശിവന്യ, സഹോദരി സിനി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവം. സിനിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സിനിക്കും പിന്‍സീറ്റിലിരുന്ന സിമിക്കും നടുവിലാണ് ശിവന്യ ഇരുന്നത്. ഇരുവരും കിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴക്കൂട്ടം- കോവളം ബൈപ്പാസിലെ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങി മൂവരും രണ്ടടി പൊക്കമുള്ള പാര്‍ശ്വഭിത്തിക്ക് മുകളിലൂടെ താഴേക്ക് വീണു. സിമി സര്‍വീസ് റോഡില്‍ തലയിടിച്ചാണ് വീണത്. ഹെല്‍മറ്റ് തെറിച്ചുപോയി. സിനി റോഡിനോട് ചേര്‍ന്നുള്ള ഓടയിലേക്കും ശിവന്യ സിമിയുടെ മുകളിലേക്കും വീണു. സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍തന്നെയാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിമിയെ രക്ഷിക്കാനായില്ല. സിനി കോവളത്തും ചേച്ചി സിമി ഭര്‍തൃവീടായ നാലാഞ്ചിറയിലുമാണ് താമസം. സിമിയെ ചാക്കയില്‍ ഇറക്കിയശേഷം കോവളത്തേക്ക് പോകാനായിരുന്നു സിനിയുടെ തീരുമാനം. അതിനിടെയായിരുന്നു അപകടം. സിമിയുടെ മൃതദേഹം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭര്‍ത്താവ് ശിവപ്രസാദിന്റെ നാലാഞ്ചിറയിലുള്ള വസതിയിലെത്തിക്കും. മകന്‍: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്‍. കൊല്ലോട് അന്തിയൂര്‍ക്കോണം കുറ്റിക്കാട് വടക്കേക്കര പുത്തന്‍വീട്ടില്‍ രാജീവിന്റെ ഭാര്യയാണ് സിനി. രണ്ടു മക്കളുണ്ട്

വള്ളിക്കുന്നിലെ വില്ലന്‍ വെല്‍ക്കം ഡ്രിങ്ക് തന്നെ, വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണെന്ന് സ്ഥിരീകരണം

മലപ്പുറം : വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സത്ക്കാരത്തിന് വിളമ്പിയ വെല്‍ക്കം ഡ്രിങ്കില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഈ കാര്യം വ്യക്തമാക്കി. വള്ളിക്കുന്നില്‍ 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്. ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം - ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍ ആഘോഷം, ജൂലൈ 7-ന് സെന്റ് മേരീസ് കതീഡ്രലില്‍

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ഏഴാം തിയതി ഞായര്‍ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലില്‍ നടത്തുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും  പങ്കുചേരുന്നു. കുര്‍ബാനയില്‍ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റര്‍ ബ്രിഗ്നല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. കുര്‍ ര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന , സമാപന പ്രാത്ഥനയുടെ  ആശിര്‍വാദം തുടര്‍ന്ന് നേര്‍ച്ച പാച്ചോര്‍ വിതരണം, കോഫീ, ചായ സല്‍ക്കാരം ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ കുര്‍ബാനയില്‍ കുട്ടികള്‍ക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കഴിയുന്നഅത്രയും കുട്ടികളും പങ്കെടുക്കുക. അതോടൊപ്പം എല്ലാ തോമസ്   നാമദാരികളും കാഴ്ച സമര്‍പ്പണം നടത്തുവാന്‍ ശ്രെമിക്കുക.ഭാരതഅപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു   കതീഡ്രല്‍ കാര്‍പാര്‍ക്കില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷന്‍ പള്ളിയുടെ ഉള്ളില്‍ ഉള്ള കമ്പ്യൂട്ടറില്‍ രേഖപെടുത്തേണ്ടതാണ്. പള്ളിയുടെ പോസ്റ്റ് കോഡ്:St Marys Cathedral. LL11 1RB, Regent Street Wrexmham. കൂടുതല്‍ വിവരത്തിന്Contact -  Fr Johnson Kattiparampil CMI - 0749441108,Manoj Chacko - 07714282764 Benny Wrexham -07889971259.Jaison Raphel - 07723926806, Timi Mathew - 07846339027, Jomesh Joby -07570395216, Johny Bangor - 07828624951, Joby Welshpool 07407651900.  

യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി; വിജയമുറപ്പിക്കാന്‍ ആവേശത്തോടെ ബോള്‍ട്ടന്‍ മലയാളി സമൂഹവും

ബോള്‍ട്ടന്‍: യുകെയില്‍ അടുത്ത അഞ്ചു വര്‍ഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്നായി മായിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോള്‍ട്ടന്‍. ജൂലൈ 4-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബോള്‍ട്ടനിലെ 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ നിന്നും 'ഗ്രീന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതാദ്യമെങ്കിലും, യുകെയിലെ പൊതു രംഗത്തും ചാരിറ്റി - പാരസ്ഥിതിക പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമാണ് ഫിലിപ്പ്. പ്രവര്‍ത്തന രംഗങ്ങളില്‍ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ പ്രായത്‌നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം.  തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വര്‍ഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 - ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടര്‍ന്നു യു കെയില്‍ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹന്‍ എന്നിവരാണ് മക്കള്‍.  ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തില്‍ ബോള്‍ട്ടന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. കക്ഷി - രാഷ്ട്രീയ - ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.  ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നല്‍കികൊണ്ടും പ്രചാരണങ്ങളില്‍ കരുത്തുമായി ബോള്‍ട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്. ഇരു പാര്‍ട്ടി ഭരണ സംവിദാനത്തോട് യു കെയിലെ ജനങ്ങളില്‍ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ഗ്രീന്‍ പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളില്‍ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാര്‍ഥി എന്ന ലേബലും, ബോള്‍ട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നല്‍കി വരുന്ന പിന്തുണയും ചേരുമ്പോള്‍, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  

Other News in this category

  • പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ
  • ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • Most Read

    British Pathram Recommends