പുറന്നാട്ടില്‍ പണിയെടുത്ത് കിട്ടുന്ന ശമ്പളത്തില്‍ നിന്നും അയച്ചു കൊടുക്കുന്ന പണം കൊണ്ട് നാട്ടില്‍ സ്വപ്നസൗധം പണിതു. ഒരു വര്‍ഷം കഴിഞ്ഞതും സ്വന്തം ഭാര്യയുടെ ജീവന് അതേ വീട്ടില്‍ നഷ്ടപ്പെട്ട അനുഭവം പറഞ്ഞ് ഒരു ഭര്‍ത്താവ്. ആഡംബരത്തിന്റെ പ്രതീകമായി ഫിറ്റ് ചെയ്ത ബാത്ത് റൂമിലെ വോള്‍മൗണ്ട് ക്ലോസറ്റ് മൂലം ഭാര്യയുടെ ജീവന് നഷ്ടപ്പെട്ട സംഭവവുമായാണ് സജീഷ് മണ്ണൂര്‍ എന്ന ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.
വോള്‍ മൗണ്ട് ക്ലോസറ്റിലിരുന്ന തന്റെ ഭാര്യ ക്ലോസറ്റ് തകര്‍ന്ന് വീണ് അതിന്റെ ചില ഭാഗങ്ങള്‍ ശരീരത്തില്‍ തറച്ചുണ്ടായ രക്തസ്രാവത്താല്‍ മരിച്ചുപോയി എന്നും സജീഷ് മണ്ണൂര്‍ കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് വൈറലായി പ്രചരിക്കുകുകയാണ്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
സജീഷ് മണ്ണൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം...:
സുഹൃത്തുക്കളെ,
നിങ്ങളില്‍ ഭൂരിഭാഗവും എന്റെ (സജീഷ് )ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വര്‍ഷം എന്റെ കൂടെ എന്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തില്‍ തകര്‍ന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവര്ക്കും നന്ദി.
ഞങ്ങള്‍ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വര്‍ഷമേ ആകന്നുള്ളൂ. നാട്ടിലില്ലാത്തതിനാല്‍ വീട് പണിയുവാന്‍ ഫുള്‍ കോണ്‍ട്രാക്ട് നല്‍കുകയായിരുന്നു. ബാത്റൂമുകളില്‍ കൂടുതല്‍ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്ബനിയുടെ വാള് മൗണ്ട് ക്ലോസറ്റുകള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന് ബാത്റൂമില്‍ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച് ചിതറിത്തെറിച്ച് അതിന്റെ മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാര്‍ന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു. ഞാന്‍ ജോലി സംബന്ധമായി തിരുവനന്തപുരത്തും 14 ഉം 11 ഉം വയസ്സുള്ള മക്കള്‍ കളിക്കുകയുമായിരുന്നു.
ഇപ്പോള്‍ പലരും പറയുന്നു ഇത്തരം വാള് മൗണ്ട് ക്ലോസറ്റുകള്‍ അപകടകാരികള്‍ ആണ് എന്നും ധാരാളം പേര്‍ക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല.
അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും ഇത്തരം ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവരും അല്‍പ്പം ജാഗ്രത പുലര്‍ത്തുക. പുറംഭംഗിയിലല്ല കാര്യം. നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. കൂടാതെ പരിചയ സമ്ബന്നരായ പ്ലംബര്‍മാരെ ജോലി ഏല്‍പ്പിക്കുക. കാരണം ഇതിന്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളില്‍ ഭൂരിപക്ഷവും . ഇതിന്റെ ദോഷവശങ്ങള്‍ ഒരു ബില്‍ഡറോ കമ്ബനിയോ നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.
ഈ ദുരന്തത്തിന്റെ ഭീകരത മനസ്സിലാകാത്തവര്‍ക്കായി പ്രസ്തുത ബാത്റൂമിന്റെ ഒരു ഫോട്ടോ കൂടെ ചേര്‍ക്കുന്നു.
സജീഷ് മണ്ണൂര്‍
എന്ന് അകാലത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവും അമ്മയെ നഷടപ്പെട്ട മക്കളും.(സജീഷ് മണ്ണൂര്‍)