കൊല്‍ക്കത്ത : വിമാനത്താവളത്തില്‍ ബോബുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ ഫ്ലൈറ്റ് വൈകിയത് മണികൂറുകള്‍. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനാണ് വെറുതെ ഒരു ആശങ്ക പങ്കുവെച്ചത്. പക്ഷെ ഈ ഒരു കാരണം മൂലം മാത്രം ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍ ആയിരുന്നു.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് വിമാനത്തില്‍ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്. ഇത് കേട്ടതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാരന്റെ ചെറിയൊരു സംശയം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാര്‍ ഉടനടി പുറത്തിറക്കി.
യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.
ഏപ്രിലില്‍ മാത്രം രണ്ട് തവണയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല.