രാത്രിയില്‍ വൈകി ഉറങ്ങുന്ന ശീലം ഉണ്ടോ? അത് ആരോഗ്യത്തിന് മോശമായി ഭവിക്കും എന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാലിതാ രാവിലെ വൈകി എഴുന്നേല്ക്കുന്നതും നിങ്ങളെ അസുഖ ബാധിതനാക്കും എന്നാണ് പഠനം പറയുന്നത്.
രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്ക്കുന്നതും എല്ലാം പ്രമേഹരോഗത്തിന് ഇടയാക്കുമെന്നാണ് പഠനംതെളിയിക്കുന്നു. ഈ പ്രവണത പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച പഠനം സംഘടിപ്പിച്ചത് .
കൃത്യമായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2009-2017 കാലയളവില്‍ 63676 നഴ്സുമാരിലാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര് തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.
35 ശതമാനം ആളുകള്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തു. വൈകി ഉറങ്ങുന്ന 11 ശതമാനം ആളുകളില്‍ പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.