18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍, ജൂലൈ 26ന് ഹാര്‍ലോയില്‍ >>> 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന് >>> ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി >>> 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം >>> വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു >>>
Home >> NAMMUDE NAADU
മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകര്‍ന്നു; 6 ജീവനക്കാരെ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അന്വേഷണത്തിനും ഉത്തരവ് 

സ്വന്തം ലേഖകൻ

Story Dated: 2024-06-30

രാമക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച വഴി തകര്‍ന്നതിനെത്തുടര്‍ന്ന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകള്‍ക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു.

വഴി തകര്‍ന്നതിനെത്തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുജ് ദേശ്വാള്‍, ജൂനിയര്‍ എന്‍ജിനീയര്‍ പ്രഭാത് പാണ്ടെ എന്നിവരെയും ജല്‍ നിഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആനന്ദ് കുമാര്‍ ദുബേ, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരുമാണ് സസ്‌പെന്‍ഷനിലായത്.

റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

More Latest News

ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍, ജൂലൈ 26ന് ഹാര്‍ലോയില്‍

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂലൈ 26ന് വെള്ളിയാഴ്ച ഹാര്‍ലോ ഹോളി ഫാമിലി സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. ഹാര്‍ലോയിലെ സെന്റ് തോമസ് മൂര്‍ കത്തോലിക്കാ ദേവാലയത്തില്‍  വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥനക്കും ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്.   പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകള്‍ അവസാനിക്കും. യേശുവിന്റെ തിരുരക്ത വണക്കത്തിനായി കത്തോലിക്കാ സഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂലൈ മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ദൈവീക കൃപകളുടെയും, ക്രിസ്തുവിന്റെ തിരുനിണത്താല്‍ വിശുദ്ധീകരണവും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍-07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258 നൈറ്റ് വിജില്‍ സമയം:ജൂലൈ  26, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:30 വരെ.St. Thomas Moor RC Church, Hodings Road, Harlow, CM20 1TN.   

'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്

'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍ ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും. കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍, ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും. കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്‍തുള്ളല്‍, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്‍സ്, ചാക്യാര്‍ കൂത്ത്, ഒപ്പന, മാര്‍ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന്‍ കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങള്‍ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്‍ഫോം ചെയ്യും. 'ഡിസ്‌കവര്‍ ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ ആര്‍ട്ട്‌സ് രൂപങ്ങളുടെ അവതരണത്തില്‍ പാടവവും വേദിയില്‍ അവതരിപ്പിച്ചു പരിചയവുമുള്ളവര്‍ ദയവായി ഉടന്‍തന്നെ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളിലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ആന്‍ഡ് ഇന്ത്യന്‍ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. കലാഭവന്‍ ലണ്ടന്‍ ഫോണ്‍ : 07841613973email : kalabhavanlondon@gmail.com

'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.  സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ്‌പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം- സമീറാ സനീഷ്. ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.

വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു

തിരക്ക് പിടിച്ച നഗരത്തില്‍ എവിടെയെങ്കിലും പോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരെ സംബന്ധിച്ച് വലിയ തലവേദനയാകുന്ന കാര്യമാണ്. എന്നാല്‍ ഇനി പാര്‍ക്കിങ് ഏരിയ അന്വേഷിച്ച് നഗരത്തില്‍ കറങ്ങി തിരിയേണ്ട ആവശ്യം വരില്ല. പുതിയ സംവിധാനം ഒരുങ്ങുകയാണ്. കൊച്ചി പോലത്തെ ഒരു തിരക്ക് പിടിച്ച നഗരത്തില്‍ ആണ് ആപ്പിന്റെ ആദ്യ പരീക്ഷണം. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായിട്ടാണ് കേരളത്തില്‍ പാര്‍ക്കിങ്ങിന് ആപ്പ് വരുന്നത്. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്. മുന്‍കൂട്ടി പണം അടച്ച് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തുടക്കമിട്ട് പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും. കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോര്‍പ്പറേഷന്‍, ജിഡ (ഗോശ്രീ ഐലന്‍ഡ്സ് ഡിവലപ്‌മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാര്‍ക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി. സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കും ആപ്പില്‍ ചേരാം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ. നിലവില്‍ വന്നത്. സേവനത്തിനൊപ്പം സര്‍ക്കാരിനും വ്യക്തികള്‍ക്കും പുതിയ വരുമാന സാധ്യത തുറക്കുന്നതാണ് പുതിയ പാര്‍ക്കിങ് സംവിധാനം.

അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. തിക്കോടി സ്വദേശി പതിനാലുകാരനാണ് ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടി പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.  മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.  

Other News in this category

  • വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു
  • അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്
  • മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 23 അടി താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു, യുവതി മരിച്ചു, മകളും സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
  • വള്ളിക്കുന്നിലെ വില്ലന്‍ വെല്‍ക്കം ഡ്രിങ്ക് തന്നെ, വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണെന്ന് സ്ഥിരീകരണം
  • ജൂലൈ 4 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, തീര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • 'എനിക്ക് ശമ്പളം 2 ലക്ഷം, നിനക്ക് കിട്ടിയോ?' ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക്  യാത്രക്കാരന്റെ അസഭ്യവര്‍ഷം
  • മകള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കോടിയേരിയെപ്പോലെ നിയമം അതിന്റെ വഴിക്ക് പോട്ടെയെന്ന് പറയാത്തതെന്ത്? സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
  • സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇന്ന് മുതല്‍, സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
  • 'പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല' വിജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ ആദിവാസി വനിതകളുടെ 'കാര്‍ത്തുമ്പി' കുടകള്‍, തമ്പ് എന്ന സംഘടന ആദിവാസി സ്ത്രീകള്‍ക്ക് ഉപജീവനത്തിന് ആരംഭിച്ച പദ്ധതി
  • Most Read

    British Pathram Recommends