18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : യുകെയിലെ 18 ലക്ഷം വിദ്യാര്‍ഥികള്‍ 50,000 പൗണ്ടോ അതില്‍ കൂടുതലോ കടബാധ്യത പേറുന്നവര്‍; 50 പേര്‍ക്ക് രണ്ടു ലക്ഷം പൗണിന് മുകളില്‍ വായ്പാ കുടിശ്ശിക! വിവരാവകാശ രേഖയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ >>> സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍ >>> ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍, ജൂലൈ 26ന് ഹാര്‍ലോയില്‍ >>> 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന് >>> ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി >>>
Home >> NEWS
ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-30

ജോലിസ്ഥലത്തെ അപകടത്തിൽ യുകെയിലെ മലയാളി യുവാവിന് ജീവൻ നഷ്ടപ്പെട്ടു. യുകെയിലെ കമ്പനിയിൽ രാത്രി വൈകിയുണ്ടായ അപകടത്തിൽ കാലടി സ്വദേശിയായ 36 വയസ്സുമാത്രമുള്ള മലയാളി യുവാവ് റെയ്‌ഗൻ ജോസാണ്  ദാരുണമായി കൊല്ലപ്പെട്ടത്.

ബെഡ്ഫോർഡിലെ  കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ  ക്രെയിനിൽ നിന്നുള്ള  കനമേറിയ ലോഡ് താഴേക്ക് പതിച്ചാണ് അപകടം എന്നറിയുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. 

അപകടത്തിൽ തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് ജീവൻ അപഹരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ക്രെയിനിന്റെ ബെൽറ്റ് പൊട്ടി ഉയർത്തിയിരുന്ന ടണ്ണോളം കനമുള്ള വസ്തു തെന്നിമാറി താഴേക്കുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന റെയ്ഗന്  ഓടിമാറാൻ  കഴിയുംമുമ്പേ ദുരന്തം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രി എമർജൻസി യൂണിറ്റിൽ  എത്തിക്കുകയായിരുന്നു. റെയ്ഗന്റെ കമ്പനിയിൽ മലയാളികൾ ആരെങ്കിലും ജോലിചെയ്തിരുന്നോ എന്നകാര്യവും അന്വേഷിച്ചുവരുന്നു.

കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് നാലുമാസം മുമ്പുമാത്രമാണ് യുകെയിലെത്തിയത്. കൊറ്റമം മണവാളൻ ജോസിന്റെ മകനാണ്. നഴ്‌സായ ഭാര്യ സ്റ്റീനയുടെ ഡിപെൻഡന്റ് വിസയിലാണ്  മുപ്പത്തിയാറ് വയസ്സ് മാത്രമുള്ള  റീഗനും യുകെയിലെത്തിയത്. തുടർന്ന് ഭാര്യയുടെ ജോലിസ്ഥലമായ ബെൽഫോർഡിൽ കുടുംബസമേതം താമസമാക്കുകയായിരുന്നു.

മൃതദേഹം ബെഡ്ഫോർഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് സമീപവാസികളായ മലയാളികളും അസ്സോസിയേഷൻ  പ്രവർത്തകരും റെയ്ഗന്റെ വീട്ടിലും ആശുപത്രിയിലും എത്തിക്കൊണ്ടിരിക്കുന്നു.

തൃശൂർ സ്വദേശിയായ ഭാര്യ സ്റ്റീന ബെഡ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സാണ്. 4 വയസ്സുള്ള ഇവ എന്ന പെൺകുട്ടി മാത്രമാണ് ദമ്പതികൾക്കുള്ളത്. 

ഒരു ദിവസത്തിന്റെ ആയുസ്സുപോലുമില്ലാതെ രണ്ടാമത്തെ ആകസ്മിക മരണവർത്തയും എത്തിയപ്പോൾ,  ബെഡ്ഫോർഡ് മലയാളികൾ കടുത്ത നടുക്കത്തിലായി. ബെഡ്ഫോർഡിനടുത്തുള്ള സെന്റ് നിയോഡ്‌സിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് കഴിഞ്ഞദിവസം വെളുപ്പിനെ അപ്രതീക്ഷിത ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.

കാറപകടത്തെ തുടർന്നാണ് റെയ്ഗന്റെ മരണമെന്ന് ആദ്യംവാർത്ത പരന്നിരുന്നുവെങ്കിലും അത് തെറ്റായ വിവരമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഒന്നിനുപിന്നാലെ ഒന്നായി നിരവധി തുടർ മരണങ്ങളാണ് ഈ ജൂൺ മാസം മാത്രം യുകെ മലയാളികളെ വേദനയിലാഴ്ത്തി കടന്നുവന്നത്. അതിൽ ഭൂരിഭാഗവും അകാലവിയോഗങ്ങൾ ആയിരുന്നു എന്നതാണ് സങ്കടകരമായ യാഥാർത്ഥ്യം.

More Latest News

'ഭ്രാന്തുള്ളവര്‍ ഗവര്‍ണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം. സ്വരാജ് രംഗത്ത്

കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല; മറുപടിയുമായി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്

രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്. സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ ചിലര്‍ നുണകള്‍ പടച്ചുവിടുകയാണ്. 'കൊട്ടാരസദൃശ്യ'മായ വീട് ഉണ്ടാക്കിയിട്ടില്ല. നാട്ടിലോ വിദേശത്തോ അച്ഛന്റെ സഹായത്തോടെ ഒരു ബിസിനസും ഇല്ല. പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിര്‍മിച്ചത്. അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പയും അച്ഛന്റെ എംഎല്‍എ പെന്‍ഷനില്‍ നിന്നുള്ള തുകയും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മെയ് മുതല്‍ ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുകയാണെന്നും ജയിന്‍ രാജിന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ ആരുടേയും പിന്തുണ ഫേസ്ബുക് പോസ്റ്റിന് വേണ്ടെന്നും ജയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാര സദൃശമായ 'രമ്യഹര്‍മ്മം'നിര്‍മ്മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.. പക്ഷെ ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്.. ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു..അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത് പിന്നീടാണ് ഗള്‍ഫിലേക്ക് പോയത് അഡ്വര്‍ടൈസ്മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി (ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത് മൊത്തം പതിമൂന്നര വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തു വരുന്നു 2014 ഒക്ടോബറില്‍ ആയിരുന്നു എന്റെ വിവാഹം ഭാര്യ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നേഴ്സ് ആയി ജോലി ചെയ്തു.ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്തു വരുന്നു.. ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാന്‍ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം..ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം.ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്..5 വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു..സ്ഥലത്തിന്റെ വിലയും വീട് നിര്‍മ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും..അങ്ങനെ അമ്മയാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്..അത് കൊട്ടാര സദൃശമായ വീടല്ല... താഴെ രണ്ടു ബെഡ്റൂമും മുകളില്‍ രണ്ട് ബെഡ്റൂമുള്ള വീടാണ് ഞാന്‍ എടുത്തത്..പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചം വെച്ച് തുകയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി..എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎല്‍എ പെന്‍ഷനില്‍ നിന്ന് അച്ഛന്‍ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്..കൊടുത്തു തീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍ നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്.. മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി..ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരുകയും ചെയ്തു ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില ആ തുക തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല.. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് .. സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല..അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം.... എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല...    

സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍

സ്റ്റീവനേജ് : സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്‍ സംഘടിപ്പിച്ച 'പിക്‌നിക്ക്' വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ്‌യാര്‍മോത്ത്, ഗോള്‍സ്റ്റണ്‍ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.  കുട്ടികള്‍ ബീച്ചിലും, റൈഡുകളിലും തകര്‍ത്താടിയ പിക്‌നിക്കില്‍ മണലില്‍ കാസിലുകള്‍ തീര്‍ത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്‌നിക്ക് ആകര്‍ഷകമാക്കി. മുതിര്‍ന്നവര്‍ കുട്ടികളുടെ ആഹ്‌ളാദ  ഇനങ്ങളില്‍ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്‌ബോളും നടത്തി. ചൂടുള്ള നാടന്‍ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോള്‍സ്റ്റനില്‍ നിന്നുള്ള കാറ്ററര്‍ ജില്‍വിന്‍ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകള്‍ ഒന്നിച്ചൊരു വേദിയില്‍ കാണുവാന്‍ കഴിഞ്ഞ 'ക്ലാസ്സിക് ആന്‍ഡ് വിന്റ്റേജ് കാര്‍ ഷോ' പിക്‌നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളില്‍ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സര്‍ഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച 'വണ്‍ ഡേ പിക്‌നിക്ക്' ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സര്‍ഗ്ഗം അസ്സോസ്സിയേഷന്‍ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി.      

ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍, ജൂലൈ 26ന് ഹാര്‍ലോയില്‍

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂലൈ 26ന് വെള്ളിയാഴ്ച ഹാര്‍ലോ ഹോളി ഫാമിലി സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. ഹാര്‍ലോയിലെ സെന്റ് തോമസ് മൂര്‍ കത്തോലിക്കാ ദേവാലയത്തില്‍  വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥനക്കും ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്.   പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകള്‍ അവസാനിക്കും. യേശുവിന്റെ തിരുരക്ത വണക്കത്തിനായി കത്തോലിക്കാ സഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂലൈ മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ദൈവീക കൃപകളുടെയും, ക്രിസ്തുവിന്റെ തിരുനിണത്താല്‍ വിശുദ്ധീകരണവും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍-07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258 നൈറ്റ് വിജില്‍ സമയം:ജൂലൈ  26, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:30 വരെ.St. Thomas Moor RC Church, Hodings Road, Harlow, CM20 1TN.   

'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്

'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍ ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും. കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ 'യില്‍, ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും. കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്‍തുള്ളല്‍, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്‍സ്, ചാക്യാര്‍ കൂത്ത്, ഒപ്പന, മാര്‍ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന്‍ കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങള്‍ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്‍ഫോം ചെയ്യും. 'ഡിസ്‌കവര്‍ ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ ആര്‍ട്ട്‌സ് രൂപങ്ങളുടെ അവതരണത്തില്‍ പാടവവും വേദിയില്‍ അവതരിപ്പിച്ചു പരിചയവുമുള്ളവര്‍ ദയവായി ഉടന്‍തന്നെ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളിലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ആന്‍ഡ് ഇന്ത്യന്‍ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. കലാഭവന്‍ ലണ്ടന്‍ ഫോണ്‍ : 07841613973email : kalabhavanlondon@gmail.com

Other News in this category

  • പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ
  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • Most Read

    British Pathram Recommends