18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : 'ദുരന്തത്തിന്റെയും അവസരത്തിന്റെയും മാറ്റത്തിന്റെയും കാറ്റ്' ബിഗ്‌ബോസ് താരം ജാസ്മിന്റെ ജാഫറിന്റെ പുതിയ സന്തോഷം ഇങ്ങനെ >>> 'നിലയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, പ്ലേ സ്‌കൂളിലേക്ക് നിലയെ ഒരുക്കുന്നതിനിടയില്‍ കരഞ്ഞ് പേളി, കൂളായിരിക്കാന്‍ ശ്രീനിഷ്,' ബിഗ്‌ബോസ് താരം പേളിയുടെ പുതിയ വിശേഷം ഇങ്ങനെ >>> 'ഞാന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കും എന്നാല്‍ എനിക്ക് ഉമ്മ നല്‍കാന്‍ ആരുമില്ലെന്ന് മോഹന്‍ലാലിന്റെ പരാതി', സ്‌നേഹ ചുംബനം കൊണ്ട് മോഹന്‍ലാലിനെ മൂടി ഇന്ദ്രന്‍സ്, അമ്മയുടെ വേദിയിലെ ആ സംഭവം ഇങ്ങനെ >>> 'അദ്ദേഹത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു, അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു' സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞ് നടി ജൂഹി ചൗള >>> യുകെയിലെ 18 ലക്ഷം വിദ്യാര്‍ഥികള്‍ 50,000 പൗണ്ടോ അതില്‍ കൂടുതലോ കടബാധ്യത പേറുന്നവര്‍; 50 പേര്‍ക്ക് രണ്ടു ലക്ഷം പൗണിന് മുകളില്‍ വായ്പാ കുടിശ്ശിക! വിവരാവകാശ രേഖയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ >>>
Home >> EDITOR'S CHOICE
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!

സ്വന്തം ലേഖകൻ

Story Dated: 2024-06-30

വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ മോഷണം പോകുന്നത് 1987ല്‍ ആയിരുന്നു. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടിക്കപ്പെട്ട വാച്ച് തിരിച്ച് കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

റൂസ്വെല്‍റ്റ് 'വേനല്‍ക്കാല വൈറ്റ് ഹൗസ്' ആയി ഉപയോഗിച്ചിരുന്ന ഓയ്സ്റ്റര്‍ ബേയിലെ സാഗമോര്‍ ഹില്ലിലേക്ക് വാച്ച് ആണ് തിരികെ ലഭിച്ചത്. സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് ക്യൂബയിലേക്ക് പോവുന്നതിന് മുന്നേ തിയോഡര്‍ റൂസ്വെല്‍റ്റിന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 1898ല്‍ സമ്മാനിച്ചതായിരുന്നു ഈ സില്‍വര്‍ പോക്കറ്റ് വാച്ച്. വിലപിടിപ്പേറിയ സ്വത്തായി റൂസ്വെല്‍റ്റ് മരണം വരെ വാച്ച് ചേര്‍ത്ത് പിടിച്ചു. പ്രസിഡന്റായപ്പോഴും അതിന് മുന്നും ശേഷവുമെല്ലാം റൂസ്വെല്‍റ്റിനോടൊപ്പം വാച്ചും ലോകം കണ്ടു.

പക്ഷെ വാച്ച് മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ഒരു ലേല വിപണിയിലെത്തിയ വാച്ച് ലേലം വിളിക്കാനെത്തിയ ആള്‍ തിരിച്ചറിയുകയായിരുന്നുവെന്ന് എഫ്ബിഐ പറയുന്നു. വാച്ചില്‍ തിയോഡര്‍ റൂസ്വെല്‍റ്റിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഒപ്പം വാച്ച് സമ്മാനിച്ച കോറിന്‍ റൂസ്വെല്‍റ്റിന്റെയും ഡഗ്ലസ് റോബിന്‍സണ്‍ ജൂനിയറിന്റേയും പേരുകളും വാച്ചില്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. തിരിച്ച് കിട്ടിയ വാച്ച് സാഗമോര്‍ ഹില്ലില്‍ പ്രദര്‍ശിപ്പിക്കും. തിയോഡര്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റാണ്. 1919ല്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്.

More Latest News

'ദുരന്തത്തിന്റെയും അവസരത്തിന്റെയും മാറ്റത്തിന്റെയും കാറ്റ്' ബിഗ്‌ബോസ് താരം ജാസ്മിന്റെ ജാഫറിന്റെ പുതിയ സന്തോഷം ഇങ്ങനെ

മലയാളം ബിഗ്‌ബോസ് ചരിത്രത്തില്‍ ജാസ്മിന്‍ ജാഫറിനെ പോലെ ഡീഗ്രേഡ് ചെയ്യപ്പെടുകയോ വിമര്‍ശനവും മോശം കമന്റുകളും കൊണ്ട് മൂടപ്പെട്ട ഒരു മത്സരാര്‍ത്ഥി വേറെ ഉണ്ടായിട്ടുണ്ടാകില്ല. പുറത്തിറങ്ങിയ ശേഷവും താരം നേരിട്ടത് വളരെ മോശം അഭിപ്രായങ്ങളാണ്. ഇപ്പോഴിതാ അതിനെയെല്ലാം മറികടക്കുന്ന വലിയ സന്തോഷമാണ് താരത്തിന് പറയാനുള്ളത്. കടുത്ത അധിക്ഷേപങ്ങളാണ് താരത്തിനെതിരെ പലരും നടത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് തന്റെ പുതിയ വീഡിയോയിലൂടെ മറുപടി നല്‍കുകയാണ് ജാസ്മിന്‍. ഡിവൈഎഫ്ഐ കരുവാളൂര്‍ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാസ്മിനെ ആദരിച്ച വീഡിയോ ആണ് താരം പങ്കിട്ടത്. ''ഒരേ കാറ്റ് നമ്മുടെയെല്ലാം മേല്‍ വീശുന്നു... ദുരന്തത്തിന്റെയും അവസരത്തിന്റെയും മാറ്റത്തിന്റെയും കാറ്റ്... അതിനാല്‍ കാറ്റിന്റെ വീശലില്ല, അതിലെ യാത്രക്കാരന്റെ സജ്ജീകരണമാണ് നമ്മുടെ ജീവിതത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജാസ്മിന്‍ വീഡിയോ പങ്കുവച്ചത്.  അതേസമയം പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. നിന്നെ തളര്‍ത്താന്‍ ശ്രമിച്ചവരുടെ മുന്നില്‍ ഉയര്‍ന്നു കാണിച്ചു കൊടുക്ക്, കൊല്ലത്തിന്റെ അഭിമാനമാണ് ജാസ്മിന്‍, ജാസ്മിനെ കാണുന്നത് തന്നെ പോസറ്റീവ് വൈബ് ആണ്, അതാണ് നമ്മുടെ പെണ്ണാണ്...''എന്നാണ് അനുകൂലിച്ചു വരുന്ന കമന്റുകള്‍. എന്നാല്‍ എന്ത് ചെയ്തിട്ടാണ് ഡിവൈഎഫ്ഐ ജാസ്മിനെ ആദരിച്ചതെന്നാണ് ചിലരുടെ ചോദ്യം. ബിഗ് ബോസില്‍ പോയി ജാസ്മിന്‍ എന്ത് സന്ദേശമാണ് നല്‍കിയതെന്നും കാമുകന്‍മാരെ ഇടയ്ക്കിടെ മാറ്റുന്നതാണോ വലിയ കാര്യം എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. അതിനിടെ പരിപാടിയ്ക്കിടെ ജാസ്മിന്‍ കാലിന്‍മേല്‍ കാല് കയറ്റി വെച്ചിരുന്നതും ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. 'പ്രായം കൂടിയ ആള്‍ക്കാരുടെ മുന്നില്‍ കാലും പൊക്കി ഇരിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ്.ഞാന്‍ എന്തോ വലിയ സംഭവമാണെന്ന തോന്നലാണ്...' എന്നാണ് വിമര്‍ശക കമന്റുകള്‍. ഏതായാലും ഇത്തരം കമന്റുകളോടൊന്നും ജാസ്മിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'നിലയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, പ്ലേ സ്‌കൂളിലേക്ക് നിലയെ ഒരുക്കുന്നതിനിടയില്‍ കരഞ്ഞ് പേളി, കൂളായിരിക്കാന്‍ ശ്രീനിഷ്,' ബിഗ്‌ബോസ് താരം പേളിയുടെ പുതിയ വിശേഷം ഇങ്ങനെ

കുടുംബത്തിലെ എല്ലാ പ്രധാന വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് പേളിയുടെ പതിവ്. നിലയുടെ പ്ലേ സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തെ കുറിച്ച് പേളി പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. നില പ്ലേ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പേളി പോസ്റ്റ് ചെയ്ത വീഡിയോ മക്കളെ കാണിച്ച് കൊണ്ടാണ് തുടങ്ങുന്നത്. ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു. നിലയെ പ്ലേ സ്‌കൂളില്‍ വിടണമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ടെന്ന് തോന്നി. കുറേ പേരോട് ചോദിച്ചപ്പോള്‍ വേണ്ട, ഇനിയും സമയം ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. മറ്റ് ചിലര്‍ അവളെല്ലാവരോടും നല്ല കമ്പനിയാണല്ലോ. പ്ലേ സ്‌കൂളില്‍ പോകുന്നത് പുതിയൊരു അനുഭവമായിരിക്കും. അവളെ വിടനാണ് പറഞ്ഞത്. ഒടുവില്‍ ഏറ്റവും അവസാനമാണ് ഫീസ് അടച്ച് വിടാമെന്ന് തീരുമാനിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേ സമയം മകളെ കുളിപ്പിച്ചൊരുക്കുന്നത് അടക്കം എല്ലാം വീഡിയോയില്‍ ഉണ്ട്. മാത്രമല്ല നിലയുടെ മുടി കെട്ടി കൊടുക്കുന്നതിനിടയില്‍ വളരെ വികാരഭരിതയായി പെരുമാറുന്ന പേളിയെയും കാണാം. സങ്കടം സഹിക്കാന്‍ പറ്റാതെ വന്നതോടെ പേളി കരഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ അമ്മ കരയുമ്പോള്‍ നില ചിരിക്കുന്നതും എന്തിനാണ് കരയുന്നത് കൂളായിരിക്കാനാണ് വീഡിയോ പകര്‍ത്തി കൊണ്ട് ശ്രീനിഷ് പറയുന്നത്. ശേഷം ശ്രീനിഷും പേളിയും ഒരുമിച്ചാണ് മകളെ പ്ലേ സ്‌കൂളില്‍ കൊണ്ട് പോയി വിടുന്നത്. ഇതാണ് നിലുവിന്റെ പ്ലേ സ്‌കൂളിലെ ആദ്യത്തെ ദിവസം. ഇതൊരു വ്ളോഗ് ആയി ചെയ്യാന്‍ തനിക്ക് തീരെ മൂഡില്ലായിരുന്നു. ആ നിമിഷങ്ങളൊക്കെ എന്റെ മനസില്‍ ഭയങ്കര ക്ലീയറായി തന്നെ നില്‍ക്കുകയാണ്. പക്ഷേ ഇതുവരെയുള്ള ജീവിതത്തില്‍ ഞാനൊരിക്കലും ഫീല്‍ ചെയ്യാത്ത ഇമോഷന്‍സ് അന്നെനിക്ക് ഫീല്‍ ചെയ്തു. കുഞ്ഞുങ്ങളുടെ ചില പ്രായവും അവരുടെ ഇമോഷന്‍സും നമുക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് എനിക്ക് മനസിലായി. ആ ഒരു വെമ്പല്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണോന്ന് അറിയില്ല, അന്ന് നല്ല മഴയായിരുന്നു. എന്നെ പോലെ ആകാശവും ഇമോഷണലായത് പോലെ തോന്നി. എന്നിരുന്നാലും അവള്‍ പ്ലേ സ്‌കൂളില്‍ വഴക്കൊന്നും കൂടാതെ നല്ല കുട്ടിയായി ഇരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ കരഞ്ഞത് ഞാനാണ്. ശ്രീനിയും നിലുവും വളരെ സ്ട്രോങ്ങും ഹാപ്പിയുമായിരുന്നു. പക്ഷേ ഈ ദിവസം ചെറിയൊരു വേദനയോടെ ഞാനെന്നും ഓര്‍മ്മിക്കും. പക്ഷേ നിലയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണെന്നും പറഞ്ഞ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പേളി വ്ളോഗ് അവസാനിപ്പിക്കുന്നത്.

'ഞാന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കും എന്നാല്‍ എനിക്ക് ഉമ്മ നല്‍കാന്‍ ആരുമില്ലെന്ന് മോഹന്‍ലാലിന്റെ പരാതി', സ്‌നേഹ ചുംബനം കൊണ്ട് മോഹന്‍ലാലിനെ മൂടി ഇന്ദ്രന്‍സ്, അമ്മയുടെ വേദിയിലെ ആ സംഭവം ഇങ്ങനെ

താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ ചലച്ചിത്ര പുരസ്‌കാരജേതാക്കള്‍ക്ക് ഒരുക്കിയ ആദരവ് നടക്കുകയാണ്. വേദിയിലേക്ക് പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയ ഇന്ദ്രന്‍സിന് ലാലേട്ടന്‍ ഒരുമ്മ സമ്മാനിച്ചതും തിരിച്ച് ലാലേട്ടന് ഇന്ദ്രന്‍സും ഉമ്മ നല്‍കിയ കാഴ്ച മനസ്സ് നിറയ്ക്കുന്നതായിരുന്നു. ഈ സംഭവം എന്താണെന്ന് ഇന്ദ്രന്‍സ് തന്നെ പറയുകയാണ്. വേദിയില്‍ ഉപഹാരം സമ്മാനിക്കവേ മോഹന്‍ലാല്‍ ഇങ്ങനെ പറയുകയായിരുന്നു 'താന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കുമെന്നും എന്നാല്‍ തനിക്കും ഉമ്മ നല്‍കാന്‍ ആരുമില്ലെന്നും മോഹന്‍ലാല്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് കേട്ടതും ലാലേട്ടന് തിരികെ ഉമ്മ നല്‍കുകയായിരുന്നു താനും ചെയ്തത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.  അമ്മ ജനറല്‍ബോഡി യോഗത്തിന്റെ വേദിയില്‍ നിന്നുള്ള ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ദിഖ് സമീപമുണ്ടായിരുന്നു. 25 വര്‍ഷത്തിന് ശേഷം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു സ്ഥാനം ഒഴിയുകയായിരുന്നു കഴിഞ്ഞ ദിവസം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഉണ്ടായത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. നാല് തവണ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018  21 കാലത്ത് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം.

'അദ്ദേഹത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു, അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു' സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞ് നടി ജൂഹി ചൗള

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 'മന്നത്ത്' വീട്. സമ്പന്നതയുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഇങ്ങനെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്ന ഒരു ഖാന്‍ ഉണ്ടായിരുന്നു. കിങ് ഖാനിലേക്ക് അദ്ദേഹം എത്തുന്നതിന് മുന്‍പുള്ള കാര്യം പറഞ്ഞ് നടി ജൂഹി ചൗള.  സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച്‌ നടി ജൂഹി ചൗള പറയുന്നത്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ വെളിപ്പെടുത്തല്‍.  'മുംബൈയില്‍ അന്ന് ഷാരൂഖിന് സ്വന്തമായൊരു വീടില്ലായിരുന്നു. അതു കൊണ്ട് ഡല്‍ഹിയില്‍ നിന്നും യാത്ര ചെയ്തായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്. അദ്ദേഹം അന്ന് എവിടെയാണ് താമസിച്ചിരുന്നത് എന്നെനിക്കറിയില്ല. ദിവസവും സിനിമാ യൂണിറ്റിനൊപ്പം ചായ കുടിക്കും, ഭക്ഷണം കഴിക്കും, കൂടുതല്‍ സമയവും അവര്‍ക്കൊപ്പം തന്നെ ചെലവഴിക്കും. പലപ്പോഴും 2-3 ഷിഫ്റ്റ് വരെ ഷാരൂഖ് ജോലി ചെയ്തിരുന്നു'- ജൂഹി ചൗള താരത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു. അന്ന് സെറ്റില്‍ വളരെ സങ്കടത്തിലിരുന്നിരുന്ന ഷാരൂഖ് ഖാനെ ഒരുപാട് കാറുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ആശ്വസിപ്പിച്ചിരുന്നുവെന്നും ജൂഹി ചൗള ഓര്‍മിച്ചു.

ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നു, ജൂലൈ 3 മുതല്‍ നടപ്പാക്കണം, പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും; മേജര്‍ ആര്‍ച്ച് ബിഷപ്പ്

 എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദത്തില്‍ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുവെന്നും ആള്‍ത്താരയില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യമുണ്ടാവില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.  ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണത്താല്‍ ഇത് നടപ്പാകുന്നില്ലെങ്കില്‍ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.  ഏകീകൃത കുര്‍ബാന നടപ്പാക്കാതെ മാര്‍പാപ്പയ്ക്കു കീഴില്‍ സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കാമെന്നത് വ്യാജപ്രചരണമാണെന്നും ഒരാള്‍ പോലും സഭ കൂട്ടായ്മയില്‍ നിന്ന് പുറത്തു പോകരുത് എന്നാണ് ആഗ്രഹമെന്നും പറഞ്ഞ അദ്ദേഹം ആരും അനുസരണക്കേട് കാട്ടരുതെന്നും ആവശ്യപ്പെടുന്നു.

Other News in this category

  • ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവതിയുടെ മരണ നാടകം, രണ്ട് വര്‍ഷത്തിനിടെ യുവതി മരിച്ചത് രണ്ട് തവണ, സംഭവം ഇങ്ങനെ
  • ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ചെരുപ്പ് ഓര്‍ഡര്‍ ചെയ്തു, പക്ഷെ ചെരുപ്പ് വീട്ടിലെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, സംഭവം വെളിപ്പെടുത്തി ഉപയോക്താവ്
  • അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു
  • ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി
  • മൂന്ന് മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയ നടപ്പ്, പക്ഷെ പര്‍വ്വതത്തില്‍ കുടുങ്ങിയത് പത്ത് ദിവസം, ബൂട്ടില്‍ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ച് യുവാവിന്റെ അതിജീവനം
  • മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!! 
  • രണ്ടാം ലോകമഹായുദ്ധം തടസ്സമായി മാറിയ മാസ്റ്റേഴ്‌സ് പഠനം ഒടുവില്‍ 105ാം വയസില്‍ പൂര്‍ത്തിയാക്കി, വര്‍ജീനിയ ഹിസ്ലോപ്പിന് ഇത് പ്രായം വെറും നമ്പറല്ലെന്ന് തെളിയിച്ച നിമിഷം
  • 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വളരെ ആകര്‍ഷണീയമായ വീട്' വില വെറും 4 ലക്ഷം രൂപ, വീടിന്റെ സവിശേഷതകള്‍ കേട്ടാല്‍ തീര്‍ച്ചയായും കൗതുകം തോന്നും
  • മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
  • സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍
  • Most Read

    British Pathram Recommends