18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : 'ഞാന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കും എന്നാല്‍ എനിക്ക് ഉമ്മ നല്‍കാന്‍ ആരുമില്ലെന്ന് മോഹന്‍ലാലിന്റെ പരാതി', സ്‌നേഹ ചുംബനം കൊണ്ട് മോഹന്‍ലാലിനെ മൂടി ഇന്ദ്രന്‍സ്, അമ്മയുടെ വേദിയിലെ ആ സംഭവം ഇങ്ങനെ >>> 'അദ്ദേഹത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു, അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു' സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞ് നടി ജൂഹി ചൗള >>> യുകെയിലെ 18 ലക്ഷം വിദ്യാര്‍ഥികള്‍ 50,000 പൗണ്ടോ അതില്‍ കൂടുതലോ കടബാധ്യത പേറുന്നവര്‍; 50 പേര്‍ക്ക് രണ്ടു ലക്ഷം പൗണിന് മുകളില്‍ വായ്പാ കുടിശ്ശിക! വിവരാവകാശ രേഖയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ >>> സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍ >>> ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍, ജൂലൈ 26ന് ഹാര്‍ലോയില്‍ >>>
Home >> HOT NEWS
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന് ഋഷി സുനക്; നികുതി വര്‍ദ്ധിപ്പിക്കുവാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുവാനുമുള്ള അധികാരം പാര്‍ട്ടിക്ക് നല്‍കരുതെന്നും പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

Story Dated: 2024-06-30

പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന്  പ്രധാനമന്ത്രി ഋഷി സുനക്. പാര്‍ട്ടിക്ക് ഒരു വന്‍ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയില്‍, സര്‍ കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ഉടനടി നടപ്പാക്കുമെന്ന് കരുതപ്പെടുന്ന നയങ്ങളെ എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. റുവാണ്ടന്‍ പദ്ധതി റദ്ദാക്കുക, സ്വകാര്യ സ്‌കൂള്‍ ഫീസിന് വാറ്റ് ഏര്‍പ്പെടുത്തുക, 16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നിവയൊക്കെ ഈ നയങ്ങളില്‍ ഉള്‍പ്പെടും.

നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് മുതല്‍, സ്‌കൂള്‍ ഫീസില്‍ നികുതി നടപ്പിലാക്കി പലര്‍ക്കും ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ സ്‌കൂളുകളില്‍ പോകാനുള്ള സാഹചര്യം വരെ ഇല്ലാതായേക്കുമെന്നും ഋഷി പറയുന്നു. മാനവികത ഉയര്‍ത്തി അതിര്‍ത്തികള്‍ അനധികൃത അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുക്കും. ഇതോടെ അനധികൃത അഭയാര്‍ത്ഥിത്വത്തിന്റെ ലോക തലസ്ഥാനമായി ബ്രിട്ടന്‍ മാറുമെന്നും ഋഷി മുന്നറിയിപ്പ് നല്‍കുന്നു.

ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുന്നതില്‍ പല വോട്ടര്‍മാര്‍ക്കും ആശങ്കയുണ്ടെന്നും ടോറികള്‍ പറയുന്നു. ഡെയ്‌ലി മെയില്‍ നടത്തിയ ഒരു സര്‍വ്വേയിലൂടെയാണ് ഇത് പുറത്തു വന്നത്. മാത്രമല്ല, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38 ശതമാനം പേര്‍ പറഞ്ഞത് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നു എന്നാണ്. അതുപോലെ, പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാന്‍ 16 വയസ്സുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് വഴി തെളിക്കുമെന്നും കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ഗതിയില്‍ ബ്രിട്ടനെ കൊണ്ടുചെന്നെത്തിക്കുമെന്നും മുതിര്‍ന്ന ടോറി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

More Latest News

'ഞാന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കും എന്നാല്‍ എനിക്ക് ഉമ്മ നല്‍കാന്‍ ആരുമില്ലെന്ന് മോഹന്‍ലാലിന്റെ പരാതി', സ്‌നേഹ ചുംബനം കൊണ്ട് മോഹന്‍ലാലിനെ മൂടി ഇന്ദ്രന്‍സ്, അമ്മയുടെ വേദിയിലെ ആ സംഭവം ഇങ്ങനെ

താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ ചലച്ചിത്ര പുരസ്‌കാരജേതാക്കള്‍ക്ക് ഒരുക്കിയ ആദരവ് നടക്കുകയാണ്. വേദിയിലേക്ക് പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയ ഇന്ദ്രന്‍സിന് ലാലേട്ടന്‍ ഒരുമ്മ സമ്മാനിച്ചതും തിരിച്ച് ലാലേട്ടന് ഇന്ദ്രന്‍സും ഉമ്മ നല്‍കിയ കാഴ്ച മനസ്സ് നിറയ്ക്കുന്നതായിരുന്നു. ഈ സംഭവം എന്താണെന്ന് ഇന്ദ്രന്‍സ് തന്നെ പറയുകയാണ്. വേദിയില്‍ ഉപഹാരം സമ്മാനിക്കവേ മോഹന്‍ലാല്‍ ഇങ്ങനെ പറയുകയായിരുന്നു 'താന്‍ എല്ലാവര്‍ക്കും ഉമ്മ നല്‍കുമെന്നും എന്നാല്‍ തനിക്കും ഉമ്മ നല്‍കാന്‍ ആരുമില്ലെന്നും മോഹന്‍ലാല്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് കേട്ടതും ലാലേട്ടന് തിരികെ ഉമ്മ നല്‍കുകയായിരുന്നു താനും ചെയ്തത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.  അമ്മ ജനറല്‍ബോഡി യോഗത്തിന്റെ വേദിയില്‍ നിന്നുള്ള ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ദിഖ് സമീപമുണ്ടായിരുന്നു. 25 വര്‍ഷത്തിന് ശേഷം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു സ്ഥാനം ഒഴിയുകയായിരുന്നു കഴിഞ്ഞ ദിവസം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഉണ്ടായത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. നാല് തവണ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018  21 കാലത്ത് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം.

'അദ്ദേഹത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു, അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു' സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞ് നടി ജൂഹി ചൗള

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 'മന്നത്ത്' വീട്. സമ്പന്നതയുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഇങ്ങനെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്ന ഒരു ഖാന്‍ ഉണ്ടായിരുന്നു. കിങ് ഖാനിലേക്ക് അദ്ദേഹം എത്തുന്നതിന് മുന്‍പുള്ള കാര്യം പറഞ്ഞ് നടി ജൂഹി ചൗള.  സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച്‌ നടി ജൂഹി ചൗള പറയുന്നത്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ വെളിപ്പെടുത്തല്‍.  'മുംബൈയില്‍ അന്ന് ഷാരൂഖിന് സ്വന്തമായൊരു വീടില്ലായിരുന്നു. അതു കൊണ്ട് ഡല്‍ഹിയില്‍ നിന്നും യാത്ര ചെയ്തായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്. അദ്ദേഹം അന്ന് എവിടെയാണ് താമസിച്ചിരുന്നത് എന്നെനിക്കറിയില്ല. ദിവസവും സിനിമാ യൂണിറ്റിനൊപ്പം ചായ കുടിക്കും, ഭക്ഷണം കഴിക്കും, കൂടുതല്‍ സമയവും അവര്‍ക്കൊപ്പം തന്നെ ചെലവഴിക്കും. പലപ്പോഴും 2-3 ഷിഫ്റ്റ് വരെ ഷാരൂഖ് ജോലി ചെയ്തിരുന്നു'- ജൂഹി ചൗള താരത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു. അന്ന് സെറ്റില്‍ വളരെ സങ്കടത്തിലിരുന്നിരുന്ന ഷാരൂഖ് ഖാനെ ഒരുപാട് കാറുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ആശ്വസിപ്പിച്ചിരുന്നുവെന്നും ജൂഹി ചൗള ഓര്‍മിച്ചു.

ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നു, ജൂലൈ 3 മുതല്‍ നടപ്പാക്കണം, പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും; മേജര്‍ ആര്‍ച്ച് ബിഷപ്പ്

 എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദത്തില്‍ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുവെന്നും ആള്‍ത്താരയില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യമുണ്ടാവില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.  ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണത്താല്‍ ഇത് നടപ്പാകുന്നില്ലെങ്കില്‍ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.  ഏകീകൃത കുര്‍ബാന നടപ്പാക്കാതെ മാര്‍പാപ്പയ്ക്കു കീഴില്‍ സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കാമെന്നത് വ്യാജപ്രചരണമാണെന്നും ഒരാള്‍ പോലും സഭ കൂട്ടായ്മയില്‍ നിന്ന് പുറത്തു പോകരുത് എന്നാണ് ആഗ്രഹമെന്നും പറഞ്ഞ അദ്ദേഹം ആരും അനുസരണക്കേട് കാട്ടരുതെന്നും ആവശ്യപ്പെടുന്നു.

'ഭ്രാന്തുള്ളവര്‍ ഗവര്‍ണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം. സ്വരാജ് രംഗത്ത്

കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല; മറുപടിയുമായി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്

രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്. സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ ചിലര്‍ നുണകള്‍ പടച്ചുവിടുകയാണ്. 'കൊട്ടാരസദൃശ്യ'മായ വീട് ഉണ്ടാക്കിയിട്ടില്ല. നാട്ടിലോ വിദേശത്തോ അച്ഛന്റെ സഹായത്തോടെ ഒരു ബിസിനസും ഇല്ല. പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിര്‍മിച്ചത്. അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പയും അച്ഛന്റെ എംഎല്‍എ പെന്‍ഷനില്‍ നിന്നുള്ള തുകയും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മെയ് മുതല്‍ ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുകയാണെന്നും ജയിന്‍ രാജിന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ ആരുടേയും പിന്തുണ ഫേസ്ബുക് പോസ്റ്റിന് വേണ്ടെന്നും ജയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാര സദൃശമായ 'രമ്യഹര്‍മ്മം'നിര്‍മ്മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.. പക്ഷെ ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്.. ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു..അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത് പിന്നീടാണ് ഗള്‍ഫിലേക്ക് പോയത് അഡ്വര്‍ടൈസ്മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി (ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത് മൊത്തം പതിമൂന്നര വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തു വരുന്നു 2014 ഒക്ടോബറില്‍ ആയിരുന്നു എന്റെ വിവാഹം ഭാര്യ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നേഴ്സ് ആയി ജോലി ചെയ്തു.ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്തു വരുന്നു.. ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാന്‍ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം..ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം.ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്..5 വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു..സ്ഥലത്തിന്റെ വിലയും വീട് നിര്‍മ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും..അങ്ങനെ അമ്മയാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്..അത് കൊട്ടാര സദൃശമായ വീടല്ല... താഴെ രണ്ടു ബെഡ്റൂമും മുകളില്‍ രണ്ട് ബെഡ്റൂമുള്ള വീടാണ് ഞാന്‍ എടുത്തത്..പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചം വെച്ച് തുകയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി..എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎല്‍എ പെന്‍ഷനില്‍ നിന്ന് അച്ഛന്‍ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്..കൊടുത്തു തീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍ നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്.. മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി..ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരുകയും ചെയ്തു ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില ആ തുക തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല.. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് .. സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല..അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം.... എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല...    

Other News in this category

  • യുകെയിലെ 18 ലക്ഷം വിദ്യാര്‍ഥികള്‍ 50,000 പൗണ്ടോ അതില്‍ കൂടുതലോ കടബാധ്യത പേറുന്നവര്‍; 50 പേര്‍ക്ക് രണ്ടു ലക്ഷം പൗണിന് മുകളില്‍ വായ്പാ കുടിശ്ശിക! വിവരാവകാശ രേഖയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
  • ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി
  • അന്യായമായ കാരണങ്ങളുടെ പേരില്‍ കുടിയേറ്റ കെയര്‍മാരെ ഇനി വെറുംകയ്യോടെ പിരിച്ചുവിടാനാകില്ല: ഇന്ത്യാക്കാരന്റെ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധിയുമായി കോടതി
  • തിരഞ്ഞെടുപ്പ് തീയതിമുതല്‍ തോല്‍വിവരെ വാതുവെച്ചു; അഞ്ച് കണ്‍സര്‍വേറ്റിവ് നേതാക്കള്‍ക്കെതിരേ ചൂതാട്ട കമ്മിഷന്റെ അന്വേഷണം, സുനകിന് പുതിയ തലവേദന, രണ്ടംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി
  • എന്‍എച്ച്‌സിലെ നഴ്സ് ക്ഷാമം: രോഗികള്‍ കഠിനമായ വേദന സഹിക്കുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്; ഒരു നഴ്‌സിന് ഒരേസമയം തന്നെ ഡസന്‍ കണക്കിന് രോഗികളെ നോക്കേണ്ടി വരുന്നു
  • ഗ്യാസ്, വൈദ്യുതി ബില്ലുകളിലെ പുതിയ കുറവുകളില്‍ അധികം ആശ്വസിക്കേണ്ട; ഒക്ടോബറില്‍ ചെലവ് വീണ്ടും ഉയരുമെന്ന് സൂചന, പത്ത് ശതമാനത്തിന്റെ വരെ വര്‍ദ്ധനവിന് സാധ്യത
  • ആവശ്യത്തിന് ബെഡുകളില്ലാതെ എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്! വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി
  • സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ്
  • അപകടത്തിന് കാരണമായത് രോഗാവസ്ഥ; വിംബിള്‍ഡനിലെ സ്‌കൂളില്‍ ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ യുവതിക്ക് ശിക്ഷയില്ല
  • ബെഡ്ഫോര്‍ഡില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; ചങ്ങനാശേരി സ്വദേശിയായ ജോജോ ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ നടുങ്ങി യുകെ മലയാളികള്‍
  • Most Read

    British Pathram Recommends