![](https://britishpathram.com/malayalamNews/97430-uni.jpg)
നരേന്ദ്ര മോദി ഇന്നലെ മന് കി ബാത്തിലൂടെ പ്രശംസിച്ചത് തമ്പ് എന്ന സംഘടന ആദിവാസി സ്ത്രീകള്‍ക്ക് ഉപജീവനത്തിന് ആരംഭിച്ച പദ്ധതിയായ 'കാര്‍ത്തുമ്പി' കുടകളെ. ഇത് അട്ടപ്പാടിയിലെ ആദിവാസി വനിതകള്‍ രചിച്ച നിശബ്ദ വിപ്ലവം.
പട്ടിണി മൂലം അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരണമടഞ്ഞ കാലത്ത് 2014ലാണ് തമ്പ് ആദിവാസി അമ്മമാരെ കുടത്തണലില്‍ ഒന്നിപ്പിച്ചത്. ഒരു പതിറ്റാണ്ടായി അവര്‍ വര്‍ണ്ണക്കുടകള്‍ നിര്‍മ്മിക്കുന്നു. കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡില്‍ ആദിവാസി അമ്മമാരുടെ വേദനകളെല്ലാം തുന്നിച്ചേര്‍ത്തിട്ടുണ്ട്. വട്ടലക്കി സഹകരണ ഫാമിംഗ് സൊസൈറ്റിയാണ് മേല്‍നോട്ടം.
'കേരളത്തിലെ ആദിവാസി സ്ത്രീകള്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ നാരീശക്തി വിളിച്ചോതുന്നു. സംരംഭകത്വത്തിന് മാതൃകയായ കുടകള്‍ രാജ്യാന്തര വിപണിയില്‍ വരെ എത്തി. അവരുടെ പാരമ്പര്യവും സംസ്കാരവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. സൊസൈറ്റി മുളകൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നു. പരമ്പരാഗത വിഭവങ്ങള്‍ വില്‍ക്കുന്ന കഫെയും ഉണ്ട്. വോക്കല്‍ ഫോര്‍ ലോക്കലിന് ഉത്തമ ഉദാഹരണമാണിതെല്ലാം. അമ്മമാരുടെ പേരില്‍ മരങ്ങളും നട്ടുപിടിപ്പിക്കണം' എന്നാണ് നരേന്ദ്രമോദി മന് കി ബാത്തില്‍ പറഞ്ഞത്.
വട്ടലക്കി ഊരിലെ ലക്ഷ്മി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലെ 20 ഊരുകളിലെ വനിതകളുണ്ട്. 18 - 50 പ്രായമുള്ള 360 പേരെ കുടനിര്‍മ്മാണം പരിശീലിപ്പിച്ചിട്ടുണ്ട്. മുടുക, കുറുമ്പ, ഇരുള വിഭാഗക്കാരാണിവര്‍. ഒരുകുടയ്ക്ക് 30 രൂപ കിട്ടും. ഒരാള്‍ ദിവസം 10 - 15 കുട നിര്‍മ്മിക്കും. തൊഴിലുറപ്പിനേക്കാള്‍ കൂടുതല്‍ വേതനം. തമ്പിന്റെ പ്രതിനിധികള്‍ ഊരുകളിലെത്തി അസംസ്കൃത സാധനങ്ങള്‍ നല്‍കും. അവര്‍ തന്നെ കുടകള്‍ വാങ്ങി മാര്‍ക്കറ്റിലെത്തിക്കും. ഒരു സീസണില്‍ 60,000 കുടകള്‍ വിപണിയിലെത്തും. കാര്‍ത്തുമ്പി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനം.
More Latest News
എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം
![](https://britishpathram.com/malayalamNews/thumb/97508-uni.jpg)
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
![](https://britishpathram.com/malayalamNews/thumb/97507-uni.jpg)
ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍
![](https://britishpathram.com/malayalamNews/thumb/97506-uni.jpg)
'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
![](https://britishpathram.com/malayalamNews/thumb/97504-uni.jpg)
'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്
![](https://britishpathram.com/malayalamNews/thumb/97503-uni.jpg)