![](https://britishpathram.com/malayalamNews/97438-uni.jpg)
അടൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ യാത്രക്കാരന്റെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. ടിക്കറ്റ് എടുക്കാഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കല്‍ കൊടുത്തുവിടാമേന്നും യാത്രക്കാരന് പറഞ്ഞു. പ്രതിയെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിന് നേരെയായിരുന്നു കയ്യേറ്റ ശ്രമം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് സ്വകാര്യ കമ്പനി സൂപ്പര്‍വൈസര്‍ ആയ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബു അസഭ്യം പറഞ്ഞത്. കായംകുളത്ത് നിന്ന് അടൂരിനുള്ള അവസാന ബസില്‍ ഇന്നലെ രാത്രിയാണ് ഈ സംഭവം. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവര്‍ഷം.
കണ്ടക്ടര്‍ മനീഷ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തെറിവിളിച്ച ഷിബുവിനേയും കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയില്‍ ആയിരുന്നു ബസ്സിലെ പരാക്രമങ്ങള്‍. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച യാത്രക്കാരനെയും കയ്യേറ്റം ചെയ്തിരുന്നു.
More Latest News
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്മാന്
![](https://britishpathram.com/malayalamNews/thumb/97509-uni.jpg)
എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം
![](https://britishpathram.com/malayalamNews/thumb/97508-uni.jpg)
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
![](https://britishpathram.com/malayalamNews/thumb/97507-uni.jpg)
ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍
![](https://britishpathram.com/malayalamNews/thumb/97506-uni.jpg)
'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
![](https://britishpathram.com/malayalamNews/thumb/97504-uni.jpg)