18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍  >>> എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം >>> അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു >>> ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍ >>> ഇപ്‌സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്: തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൈക്യാട്രി ഡോക്ടര്‍ രാമസ്വാമി ജയറാമിന്റെ മരണകാരണത്തെ കുറിച്ച് അവ്യക്തത തുടരുന്നു >>>
Home >> HEALTH
മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു, ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-07-01

വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല ബാധ ഉള്ളതായി കണ്ടെത്തി. മറ്റ് കുട്ടികളിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നിലവില്‍ ആരും ആശുപത്രിയില്‍ ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരയ മൂലമാണ് ഷിഗെല്ല രോഗം പടരുക.

അതേസമയം, വള്ളിക്കുന്നില്‍ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലില്‍ മാത്രം 284 പേര്‍ക്ക് മഞ്ഞതപിത്ത ബാധ സ്ഥിരീകരിച്ചു. വള്ളിക്കുന്ന്, മൂന്നിയൂര്‍, ചേലേമ്പ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പ്രദേശത്തിലെ സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണം ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി

More Latest News

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ 

നിരവധി മലയാളികള്‍ മരിച്ച കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കൈതാങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം ആണ് കൈമാറിയിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എം.എ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ നോര്‍ക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോര്‍ക്കയ്ക്ക് ഉടന്‍ കൈമാറും. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തില്‍ മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം

നിര്‍മിത ബുദ്ധിയില്‍ പറക്കാന്‍ തയ്യാറെടുത്ത് എയര്‍ കാര്‍ഗോ. വന്‍ കുതിപ്പിന് ലക്ഷ്യമിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസിന്റെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിനായി സോഫ്റ്റ്വെയര്‍ നല്‍കാന്‍ ഐബിഎസുമായി കരാര്‍ ഒപ്പുവച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 'ഐ-കാര്‍ഗോ സൊല്യൂഷന്‍' എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷന്‍. ഒന്‍പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ ചീഫ് കമേഴ്ഷ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം. അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യന്‍ ആപ്പായ 'കൂ' അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.  സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്റെ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിന്റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 2021ല്‍ ചില കണ്ടന്റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതല്‍ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേര്‍ ട്വിറ്റര്‍ വിട്ട് കൂ വില്‍ ചേക്കേറിയിരുന്നു.  എന്നാല്‍, 2023 ഏപ്രിലില്‍ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നുഎന്നാല്‍, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പലതരം രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡെങ്കിപ്പനിയെ പേടിക്കേണ്ട സമയമാണിത്. ഡെങ്കിപ്പനി നേരത്തെ വന്നിട്ടുള്ളവര്‍ വീണ്ടും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പില്‍ പറയുന്നത്. ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.  

Other News in this category

  • 'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
  • ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കാറുണ്ടോ? ചെയ്യുന്നത് വളരെ അപകടകരമായ കാര്യം!!!
  • രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ
  • കുട്ടികളുടെ കരച്ചിലടക്കാന്‍ മൊബൈല്‍ കൊടുക്കുന്നവരാണോ? ഇത് പായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും എന്ന് പഠനം
  • മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
  • പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!
  • ആലപ്പുഴയില്‍ രണ്ടാഴ്ചക്കിടെ എച്ച്1എന്‍1 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു, 26 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍ 
  • പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
  • നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
  • Most Read

    British Pathram Recommends