മുംബൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് മരണ നാടകങ്ങള്‍ നടത്തി യുവതി. ഒടുവില്‍ രണ്ട് മരണ നാടകങ്ങള്‍ക്ക് ശേഷം മുംബൈ ഭയന്ദറിലെ ഇന്‍ഷുറന്‍സ് തട്ടിപ്പിലാണ് കാഞ്ചന് റായി എന്ന സ്ത്രീ കുടുങ്ങുകയായിരുന്നു.
പണം തട്ടിയെടുക്കാന്‍ ഇവരുടെ ആദ്യത്തെ മരണം 2021 ഒക്ടോബര്‍ 11 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കാണിച്ച് കാഞ്ചന്റെ മകന് ധനരാജ് (30) ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇന്‍ഷുറന്‍സ് കമ്പനി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 20.4 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. അതുപോലെ, മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നോമിനിയായ ധനരാജിന് 'മരണ'ത്തിന് 25 ലക്ഷം രൂപയുടെ ക്ലെയിം ലഭിച്ചു. യഥാര്‍ഥത്തില്‍ കാഞ്ചന് റായി മരിച്ചിട്ടുണ്ടായിരുന്നില്ല.
2023 ഒക്ടോബര്‍ 20ന് മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ പവിത്ര എന്ന സ്ത്രീയാണ് മരിച്ചത്. പവിത്രയുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ നോമിനി ഭര്‍ത്താവ് രോഹിത് (48) ആയിരുന്നു. 24.2 ലക്ഷം രൂപ അവകാശപ്പെട്ട് ഇയാള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാല്‍, നടപടികള്‍ പുരോ?ഗമിക്കെ, ജനുവരി 30 ന്, ഇന്‍ഷുറന്‍സ് കമ്പനിക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഓഡിറ്റ് നടത്തി. ഓഡിറ്റില്‍ നേരത്തെയുള്ള കാഞ്ചന് റായിയുടെ അതേ വിലാസം.
പേര് മാത്രം വ്യത്യാസം. മറ്റ് വിവരങ്ങള്‍ എല്ലാം സാമ്യം. ഇന്‍ഷുറന്‍സ് കമ്പനി ഇവര്‍ ഇന്‍ഷുര്‍ ചെയ്ത മറ്റൊരു ഇന്‍ഷുറന്‍സ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചന്റെ മരണത്തിന്റെ വിശദാംശങ്ങള്‍ തേടുകയും ചെയ്തു. പരിശോധനയില്‍ രോഹിത് വീണ്ടും നോമിനിയായ രണ്ടാമത്തെ 'മരണ'ത്തിന് 24 ലക്ഷം, 17 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ക്ലെയിമുകള്‍ കൂടി കെട്ടിക്കിടക്കുകയായിരുന്നുവെന്ന് കണ്ടെത്തി.രണ്ട് വ്യത്യസ്ത ആധാറും പാന്‍ കാര്‍ഡും ഉപയോഗിച്ച് അഞ്ച് സ്വകാര്യ കമ്പനികളില്‍ നിന്ന് കാഞ്ചന് ഇന്‍ഷുറന്‍സ് പോളിസി എടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാ കേസുകളിലും മീരാ-ഭയാന്ദര്, വസായ്-വിരാര്‍ മുനിസിപ്പാലിറ്റികള്‍ നല്കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍ യാദവ് ഒപ്പിട്ടിരുന്നു.
വ്യാജ രേഖകളും പവിത്ര എന്ന കാഞ്ചന്റെ ഫോട്ടോയുടെ പകര്‍പ്പും സഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. തട്ടിപ്പില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നുമുള്ളവരുള്‍പ്പെടെ പങ്കും സംശയിക്കുന്നതായി ഭയന്ദര്‍ പൊലീസ് പറഞ്ഞു.ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞയാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.