18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം >>> അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു >>> ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍ >>> ഇപ്‌സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്: തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൈക്യാട്രി ഡോക്ടര്‍ രാമസ്വാമി ജയറാമിന്റെ മരണകാരണത്തെ കുറിച്ച് അവ്യക്തത തുടരുന്നു >>> 'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ് >>>
Home >> ASSOCIATION
യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി; വിജയമുറപ്പിക്കാന്‍ ആവേശത്തോടെ ബോള്‍ട്ടന്‍ മലയാളി സമൂഹവും

റോമി കുര്യാക്കോസ്

Story Dated: 2024-07-01

ബോള്‍ട്ടന്‍: യുകെയില്‍ അടുത്ത അഞ്ചു വര്‍ഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്നായി മായിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോള്‍ട്ടന്‍. ജൂലൈ 4-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബോള്‍ട്ടനിലെ 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ നിന്നും 'ഗ്രീന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതാദ്യമെങ്കിലും, യുകെയിലെ പൊതു രംഗത്തും ചാരിറ്റി - പാരസ്ഥിതിക പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമാണ് ഫിലിപ്പ്. പ്രവര്‍ത്തന രംഗങ്ങളില്‍ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ പ്രായത്‌നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം. 

തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വര്‍ഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 - ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടര്‍ന്നു യു കെയില്‍ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹന്‍ എന്നിവരാണ് മക്കള്‍. 

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തില്‍ ബോള്‍ട്ടന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. കക്ഷി - രാഷ്ട്രീയ - ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്. 

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നല്‍കികൊണ്ടും പ്രചാരണങ്ങളില്‍ കരുത്തുമായി ബോള്‍ട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.

ഇരു പാര്‍ട്ടി ഭരണ സംവിദാനത്തോട് യു കെയിലെ ജനങ്ങളില്‍ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ഗ്രീന്‍ പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളില്‍ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാര്‍ഥി എന്ന ലേബലും, ബോള്‍ട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നല്‍കി വരുന്ന പിന്തുണയും ചേരുമ്പോള്‍, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 

More Latest News

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം

നിര്‍മിത ബുദ്ധിയില്‍ പറക്കാന്‍ തയ്യാറെടുത്ത് എയര്‍ കാര്‍ഗോ. വന്‍ കുതിപ്പിന് ലക്ഷ്യമിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസിന്റെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിനായി സോഫ്റ്റ്വെയര്‍ നല്‍കാന്‍ ഐബിഎസുമായി കരാര്‍ ഒപ്പുവച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 'ഐ-കാര്‍ഗോ സൊല്യൂഷന്‍' എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷന്‍. ഒന്‍പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ ചീഫ് കമേഴ്ഷ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം. അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യന്‍ ആപ്പായ 'കൂ' അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.  സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്റെ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിന്റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 2021ല്‍ ചില കണ്ടന്റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതല്‍ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേര്‍ ട്വിറ്റര്‍ വിട്ട് കൂ വില്‍ ചേക്കേറിയിരുന്നു.  എന്നാല്‍, 2023 ഏപ്രിലില്‍ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നുഎന്നാല്‍, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പലതരം രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡെങ്കിപ്പനിയെ പേടിക്കേണ്ട സമയമാണിത്. ഡെങ്കിപ്പനി നേരത്തെ വന്നിട്ടുള്ളവര്‍ വീണ്ടും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പില്‍ പറയുന്നത്. ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.  

'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് വധശിക്ഷയില്‍ നിന്നും മോചനം ലഭിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാമം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെ അബ്ദുല്‍ റഹീം ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ചു. നന്ദി അറിയിക്കാനാണ് റഹീം ബോച്ചെയെ വിളിച്ചത്.  അബ്ദുല്‍ റഹീമിന്റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.  

Other News in this category

  • സമീക്ഷ യുകെയുടെ ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു, മുഖ്യപ്രഭാഷണം നടത്തി സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്
  • സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍
  • 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്
  • സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 
  • അഴകും ആരോഗ്യവും ആത്മവിശ്വാസവും കൈകോര്‍ക്കുന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരവും ഭാരത്തിന്റെ തനതു കലാരൂപങ്ങളും സാംസ്‌ക്കാരിക തനിമയും വിളിച്ചോതുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജൂലൈ 13ന് ലണ്ടനില്‍
  • റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
  • 'ബാര്‍ബിക്യൂ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ' വന്‍ ആഘോഷമാക്കി ഇപ്‌സിച്ചിലെ മലയാളികള്‍; കെസിഎയുടെ ആഘോഷം പലതരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചും
  • യുകെയിലെ 'ചാലക്കുടി ചങ്ങാത്തം' വീണ്ടും ഒന്നിക്കുന്നു, ജൂണ്‍ 29ന് 'ആരവം 2024' എന്ന പരിപാടിയിലൂടെ ചാലക്കുടിയെ സ്‌നേഹിക്കുന്നവരെല്ലാം സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര്‍ വില്ലേജ് ഹാളില്‍ ഒത്തുചേരുന്നു
  • ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ
  • സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
  • Most Read

    British Pathram Recommends