18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം >>> അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു >>> ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍ >>> ഇപ്‌സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്: തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൈക്യാട്രി ഡോക്ടര്‍ രാമസ്വാമി ജയറാമിന്റെ മരണകാരണത്തെ കുറിച്ച് അവ്യക്തത തുടരുന്നു >>> 'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ് >>>
Home >> NEWS
പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-07-01

കാറുടമകൾക്കും ടാക്‌സി  ഡ്രൈവർമാർക്കും നേരിയ ആശ്വാസം പകരുന്ന നിയമമാറ്റം നടപ്പിലാക്കാൻ തയ്യാറാക്കുകയാണ് യുകെയിലെ പ്രൈവറ്റ് കാർ പാർക്കിങ് നടത്തിപ്പുകാർ.  

പുതിയ നിയമം അനുസരിച്ച് യുകെയിലെ സ്വകാര്യ കാർ പാർക്കുകൾ വാഹനമോടിക്കുന്നവർക്ക്, അനുവദിച്ച സമയം കഴിഞ്ഞും വാഹനം പാർക്ക് ചെയ്താൽ 10 മിനിറ്റ് "ഗ്രേസ് പിരീഡ്" നൽകും. അതായത് അനുവദിച്ച സമയം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ വാഹനം മാറ്റിയാലും അവരിൽ നിന്ന് പിഴ ഈടാക്കില്ല.

നിലവിൽ നിശ്ചിത സമയം കഴിഞ്ഞ് ഒരുമിനിറ്റ് പോലും അധികമാകുന്നതിനുമുമ്പേ, പ്രൈവറ്റ് പാർക്കിംഗ് കമ്പനികൾ 100 പൗണ്ട് വരെ ഫൈൻ ഫീസായി ഈടാക്കി വരുന്നുണ്ട്.

കമ്പനികൾ ഓട്ടം സീസണിൽ നടപ്പിലാക്കുമെന്ന് വാഗ്ദാനംചെയ്ത പുതിയ നിയമമാറ്റ ടെസ്റ്റിന്റെ ഭാഗമായാണ് നടപടി പ്രഖ്യാപിച്ചത്. പുതിയ നിയമം ഒരു നല്ല അപ്പീൽ സംവിധാനം അവതരിപ്പിക്കുകയും ചാർജുകളുടെ നിലവിലുള്ള പരിധി നിലനിർത്തുകയും ചെയ്യുമെന്നും  ഇൻഡസ്ട്രി ട്രേഡ് ബോഡികൾ പറയുന്നു.

അതേസമയം ഫൈനിൽ കുടുങ്ങുന്ന നിപരാധികളായ ഡ്രൈവർമാരെ "സ്വകാര്യ കാർ പാർക്കുകൾ നടത്തുന്ന വമ്പൻ സ്രാവുകളിൽ" നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ പുതിയ മാറ്റങ്ങളിൽ വളരെ കുറവാണെന്നും ഇക്കാര്യത്തിൽ അടിയന്തര സർക്കാർ നിയമനിർമ്മാണം ആവശ്യമാണെന്നും മോട്ടോറിംഗ് ഓർഗനൈസേഷനുകളും ചൂണ്ടിക്കാണിക്കുന്നു 

യുകെയിലെ സ്വകാര്യ കാർ പാർക്കിങ്ങുകളും പബ്ലിക് സ്ഥലങ്ങളിലെ കാർ പാർക്കിംഗ് നടത്തിപ്പുകാരും തമ്മിൽ വ്യത്യാസമുണ്ട്.  ഇവരുടെ നിയമങ്ങളിലും ഈടാക്കുന്ന ഫൈനുകളിലും വ്യത്യാസമുണ്ട്.

സ്വകാര്യ കാർ പാർക്കുകൾ നിയന്ത്രിക്കുന്നത് സ്വകാര്യ കമ്പനികളാണ്. അവ പലപ്പോഴും സൂപ്പർമാർക്കറ്റുകൾക്ക് സമീപമോ നഗരത്തിന് പുറത്തുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലോ ആണുള്ളത്.

നഗര കേന്ദ്രങ്ങളിലോ പാർക്കുകൾക്ക് സമീപമോ തുറസ്സായ സ്ഥലങ്ങളിലോ പ്രാദേശിക കൗൺസിലുകൾ  നടത്തുന്ന പബ്ലിക് കാർ പാർക്കുകളിൽ നിന്ന് സ്വകാര്യ പാർക്കുകൾ  വ്യത്യസ്തമാണ്.

സ്വകാര്യ കാർ പാർക്ക് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന രണ്ട് ട്രേഡ് ബോഡികളായ ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും ചേർന്നാണ് പുതിയ  പ്രാക്ടീസ് കോഡ് പ്രസിദ്ധീകരിച്ചത് .

സ്വകാര്യ ഭൂമിയിലെ ഓപ്പറേറ്റർമാർക്കുള്ള ഒരേരീതിയിലെ ഒരൊറ്റ സെറ്റ് നിയമങ്ങൾ, കൂടുതൽ സ്ഥിരതയുള്ള സൈനേജ്, ഡ്രൈവർമാർക്കുള്ള അപ്പീൽ ചാർട്ടർ എന്നിവ പുതിയ മാറ്റത്തിൽ അവതരിപ്പിക്കുന്നു.

10 മിനിറ്റ്  ഗ്രേസ് പിരീഡ് അവതരിപ്പിക്കുന്നത് അനുസരിച്ച്, ഒരു സ്വകാര്യ കാർ പാർക്കിലെ എല്ലാ വാഹനങ്ങൾക്കും പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുന്നതിന് മുമ്പ് അനുവദിച്ച  സമയം കഴിഞ്ഞശേഷം വാഹനം മാറ്റുവാൻ 10 മിനിറ്റ് കൂടി അധികമായി നൽകും എന്നാണ്.

പുതിയ നിയമമത്തിൽ 100 പൗണ്ടിൻ്റെ ഫൈൻ 14 ദിവസത്തിനുള്ളിൽ അടച്ചാൽ £60 ആയി കുറയുകയും  ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.

ഒക്ടോബറിൽ പുതിയ കോഡ് നടപ്പിലാക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻസ് പറയുമ്പോൾ, നിയമം നടപ്പിലാക്കാൻ സമയംവേണമെന്നും സ്വകാര്യ പാർക്കിംഗ് കമ്പനികൾ ആവശ്യപ്പെടുന്നു. എങ്കിലും  2026 ഡിസംബറോടെ സ്വകാര്യ കമ്പനികൾ പുതിയ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതുണ്ട്.

More Latest News

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം

നിര്‍മിത ബുദ്ധിയില്‍ പറക്കാന്‍ തയ്യാറെടുത്ത് എയര്‍ കാര്‍ഗോ. വന്‍ കുതിപ്പിന് ലക്ഷ്യമിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസിന്റെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിനായി സോഫ്റ്റ്വെയര്‍ നല്‍കാന്‍ ഐബിഎസുമായി കരാര്‍ ഒപ്പുവച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 'ഐ-കാര്‍ഗോ സൊല്യൂഷന്‍' എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷന്‍. ഒന്‍പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ ചീഫ് കമേഴ്ഷ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം. അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യന്‍ ആപ്പായ 'കൂ' അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.  സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്റെ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിന്റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 2021ല്‍ ചില കണ്ടന്റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതല്‍ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേര്‍ ട്വിറ്റര്‍ വിട്ട് കൂ വില്‍ ചേക്കേറിയിരുന്നു.  എന്നാല്‍, 2023 ഏപ്രിലില്‍ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നുഎന്നാല്‍, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പലതരം രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡെങ്കിപ്പനിയെ പേടിക്കേണ്ട സമയമാണിത്. ഡെങ്കിപ്പനി നേരത്തെ വന്നിട്ടുള്ളവര്‍ വീണ്ടും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പില്‍ പറയുന്നത്. ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.  

'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് വധശിക്ഷയില്‍ നിന്നും മോചനം ലഭിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാമം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെ അബ്ദുല്‍ റഹീം ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ചു. നന്ദി അറിയിക്കാനാണ് റഹീം ബോച്ചെയെ വിളിച്ചത്.  അബ്ദുല്‍ റഹീമിന്റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.  

Other News in this category

  • ബ്രിട്ടൻ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ യുകെ മലയാളികളെ ആശങ്കയിലാഴ്ത്തി ഇപ്സ്വിച്ചിലെ മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ കാണാതായി! സഹായം അഭ്യർത്ഥിച്ച് പോലീസ് നോട്ടീസ് പുറത്തിറക്കി; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!
  • യുകെ തിരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം ബാക്കി; പോസ്റ്റൽ വോട്ടുകളെ ചൊല്ലി വിവാദം! എമർജൻസി പ്രോക്‌സി വോട്ടുകൾക്ക് ഇനിയും അപേക്ഷിക്കാം; സർവ്വേകളിൽ ലേബറുകൾ മുന്നിൽ! ആർക്കൊക്കെ, എവിടെ, എങ്ങനെ വോട്ടുചെയ്യാമെന്ന് അറിയുക
  • ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!
  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • Most Read

    British Pathram Recommends