18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍ >>> ഇപ്‌സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്: തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൈക്യാട്രി ഡോക്ടര്‍ രാമസ്വാമി ജയറാമിന്റെ മരണകാരണത്തെ കുറിച്ച് അവ്യക്തത തുടരുന്നു >>> 'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ് >>> 'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക് >>> 'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്' തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് മന്ത്രി എംബി രാജേഷ് >>>
Home >> NAMMUDE NAADU
വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-07-02

തിരക്ക് പിടിച്ച നഗരത്തില്‍ എവിടെയെങ്കിലും പോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരെ സംബന്ധിച്ച് വലിയ തലവേദനയാകുന്ന കാര്യമാണ്. എന്നാല്‍ ഇനി പാര്‍ക്കിങ് ഏരിയ അന്വേഷിച്ച് നഗരത്തില്‍ കറങ്ങി തിരിയേണ്ട ആവശ്യം വരില്ല. പുതിയ സംവിധാനം ഒരുങ്ങുകയാണ്.

കൊച്ചി പോലത്തെ ഒരു തിരക്ക് പിടിച്ച നഗരത്തില്‍ ആണ് ആപ്പിന്റെ ആദ്യ പരീക്ഷണം. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായിട്ടാണ് കേരളത്തില്‍ പാര്‍ക്കിങ്ങിന് ആപ്പ് വരുന്നത്. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്.

മുന്‍കൂട്ടി പണം അടച്ച് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തുടക്കമിട്ട് പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും. കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോര്‍പ്പറേഷന്‍, ജിഡ (ഗോശ്രീ ഐലന്‍ഡ്സ് ഡിവലപ്‌മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാര്‍ക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി.

സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കും ആപ്പില്‍ ചേരാം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ. നിലവില്‍ വന്നത്. സേവനത്തിനൊപ്പം സര്‍ക്കാരിനും വ്യക്തികള്‍ക്കും പുതിയ വരുമാന സാധ്യത തുറക്കുന്നതാണ് പുതിയ പാര്‍ക്കിങ് സംവിധാനം.

More Latest News

ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യന്‍ ആപ്പായ 'കൂ' അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.  സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്റെ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിന്റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 2021ല്‍ ചില കണ്ടന്റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതല്‍ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേര്‍ ട്വിറ്റര്‍ വിട്ട് കൂ വില്‍ ചേക്കേറിയിരുന്നു.  എന്നാല്‍, 2023 ഏപ്രിലില്‍ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നുഎന്നാല്‍, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പലതരം രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡെങ്കിപ്പനിയെ പേടിക്കേണ്ട സമയമാണിത്. ഡെങ്കിപ്പനി നേരത്തെ വന്നിട്ടുള്ളവര്‍ വീണ്ടും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പില്‍ പറയുന്നത്. ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.  

'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് വധശിക്ഷയില്‍ നിന്നും മോചനം ലഭിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാമം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെ അബ്ദുല്‍ റഹീം ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ചു. നന്ദി അറിയിക്കാനാണ് റഹീം ബോച്ചെയെ വിളിച്ചത്.  അബ്ദുല്‍ റഹീമിന്റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.  

'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്' തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് മന്ത്രി എംബി രാജേഷ്

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടുകയും കാരണകാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്ത സംഭവത്തില്‍ ശിക്ഷാനടപടിയില്ലെന്ന് മന്ത്രി എംബി രാജേഷ്. തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ റീല്‍സ് ചിത്രീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്.  തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. 'ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും' എംബി രാജേഷ് അറിയിച്ചു. 'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി'. സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

കൊച്ചി മൊട്രോ രണ്ടാം ഘട്ടത്തിലേക്ക് ചുവടു വയ്ക്കുന്നു, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊച്ചി മെട്രോ വളരെ നിര്‍ണ്ണായകമായ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ കാക്കനാട് റൂട്ടില്‍ മെട്രോയുടെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തില്‍ മെട്രോ പാത ഒരുങ്ങുന്നത്. കുന്നുംപുറത്ത് ബുധനാഴ്ച രാവിലെയാണ് പൈലിങ് ജോലികള്‍ ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ 11.2 കിലോമീറ്റര്‍ നീളമാണ് പുതിയ റൂട്ടിനുള്ളത്. 2026 മാര്‍ച്ചിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കെ.എം.ആര്‍.എല്‍. വ്യക്തമാക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്‍മാണം. ടെസ്റ്റ് പൈലിങ്ങാണ് ആദ്യം നടക്കുന്നത്. ഇത് വിലയിരുത്തിയതിനു ശേഷമായിരിക്കും തുടര്‍ പൈലിങ്. ഇത് മെട്രോയുടെ പ്രധാനപ്പെട്ട ലൈനുകളില്‍ ഒന്നാണ്. പണിപൂര്‍ത്തിയാക്കുന്നതിന് ചില വെല്ലുവിളികള്‍ ഉണ്ട്. ജനങ്ങള്‍ തിങ്ങിനിറഞ്ഞു പാര്‍ക്കുന്ന ഇടമാണ്. ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനായി തയ്യാറാവുകയാണെന്ന് കെഎംആര്‍എല്‍ എംഡി ലോക് നാഥ് ബഹ്‌റ പറഞ്ഞു. ബാരിക്കേഡ് ചെയ്തശേഷം അതിനുള്ളിലായിരിക്കും നിര്‍മാണം. നിര്‍മാണ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നതിനാവശ്യമായ ഇടറോഡുകളും നിശ്ചയിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്ക ജോലികള്‍ ഇവിടെ നേരത്തേതന്നെ തുടങ്ങിയിരുന്നു.

Other News in this category

  • 'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്
  • 'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്' തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് മന്ത്രി എംബി രാജേഷ്
  • കൊച്ചി മൊട്രോ രണ്ടാം ഘട്ടത്തിലേക്ക് ചുവടു വയ്ക്കുന്നു, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
  • സര്‍ക്കാര്‍ ഓഫീസുകളില്‍ പോവുമ്പോള്‍ ഇനി പണം കയ്യില്‍ കരുതേണ്ട, യുപിഐ വഴി പണം നല്‍കാനാവും, ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഇങ്ങനെ
  • ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ 'സ്ഥിരം കുറ്റവാളി'; 6 മാസത്തിനുള്ളില്‍ ഒരു കേസുകൂടി വന്നാല്‍ കാപ്പ ചുമത്തുമെന്ന് പൊലീസ്
  • ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടി, പീഡനത്തിനിരയായെന്ന് 20 കാരി; കണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍
  • മദ്യലഹരിയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ ഊമക്കത്തായി പൊലീസിലെത്തി; 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
  • ഉത്തര്‍പ്രദേശില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ മരിച്ചു,  മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്ന് റിപ്പോര്‍ട്ട്
  • പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളിയതായി തെളിഞ്ഞു, ഇസ്രയേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
  • മൃഗസംരക്ഷണത്തിന്റെ പേരില്‍ അക്രമമുണ്ടാക്കി ഒരു വിഭാഗം ആളുകള്‍ സംസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നു, ഇവരെ അടിയന്തരമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍
  • Most Read

    British Pathram Recommends