![](https://britishpathram.com/malayalamNews/97459-uni.jpg)
'ഡിസ്കവര് ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ 'യില്‍ ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും. കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ 'യില്‍, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും.
കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്തുള്ളല്, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്‍സ്, ചാക്യാര്‍ കൂത്ത്, ഒപ്പന, മാര്‍ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന്‍ കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങള്‍ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്‍ഫോം ചെയ്യും. 'ഡിസ്കവര് ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ ആര്‍ട്ട്സ് രൂപങ്ങളുടെ അവതരണത്തില്‍ പാടവവും വേദിയില്‍ അവതരിപ്പിച്ചു പരിചയവുമുള്ളവര്‍ ദയവായി ഉടന്‍തന്നെ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക.
ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളിലാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' ആന്‍ഡ് ഇന്ത്യന്‍ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
കലാഭവന്‍ ലണ്ടന്‍ ഫോണ്‍ : 07841613973
email : kalabhavanlondon@gmail.com
More Latest News
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്മാന്
![](https://britishpathram.com/malayalamNews/thumb/97509-uni.jpg)
എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം
![](https://britishpathram.com/malayalamNews/thumb/97508-uni.jpg)
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
![](https://britishpathram.com/malayalamNews/thumb/97507-uni.jpg)
ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍
![](https://britishpathram.com/malayalamNews/thumb/97506-uni.jpg)
'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
![](https://britishpathram.com/malayalamNews/thumb/97504-uni.jpg)