18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : 'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍ >>> 'അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും,ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല', 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ് >>> കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍  >>> എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം >>> അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു >>>
Home >> ASSOCIATION
സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2024-07-02

സ്റ്റീവനേജ് : സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്‍ സംഘടിപ്പിച്ച 'പിക്‌നിക്ക്' വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ്‌യാര്‍മോത്ത്, ഗോള്‍സ്റ്റണ്‍ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്. 

കുട്ടികള്‍ ബീച്ചിലും, റൈഡുകളിലും തകര്‍ത്താടിയ പിക്‌നിക്കില്‍ മണലില്‍ കാസിലുകള്‍ തീര്‍ത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്‌നിക്ക് ആകര്‍ഷകമാക്കി. മുതിര്‍ന്നവര്‍ കുട്ടികളുടെ ആഹ്‌ളാദ  ഇനങ്ങളില്‍ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്‌ബോളും നടത്തി.

ചൂടുള്ള നാടന്‍ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോള്‍സ്റ്റനില്‍ നിന്നുള്ള കാറ്ററര്‍ ജില്‍വിന്‍ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകള്‍ ഒന്നിച്ചൊരു വേദിയില്‍ കാണുവാന്‍ കഴിഞ്ഞ 'ക്ലാസ്സിക് ആന്‍ഡ് വിന്റ്റേജ് കാര്‍ ഷോ' പിക്‌നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളില്‍ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.

സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സര്‍ഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച 'വണ്‍ ഡേ പിക്‌നിക്ക്' ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സര്‍ഗ്ഗം അസ്സോസ്സിയേഷന്‍ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി.    

 

More Latest News

'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍

അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ യോഗത്തില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. മാത്രമല്ല യോഗത്തില്‍ സഹകരിക്കുന്ന താരങ്ങളെ കുറിച്ചും അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയുടെ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനുണ്ടായെന്നും എന്നാല്‍ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അനൂപ് ചന്ദ്രന്‍ വിമര്‍ശിച്ചു. 'അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്‌ബോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്ബളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.' അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്‌ബോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. എമ്ബുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബനെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. പുതിയ കമ്മിറ്റിയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണ്. ശ്രീമാന്‍ സിദ്ധീഖിനോടൊക്കെ പറയാനുള്ളത് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും നല്ലൊരു കമ്മിറ്റിയുണ്ട്. സ്വയം സന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്ന വിനു മോഹന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ചേര്‍ത്തല ജയന്‍, ടിനി ടോം തുടങ്ങിയവരൊക്കെയുണ്ട്. എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘടനയ്ക്ക് വേണ്ടി ശ്രേഷ്ഠമായ പ്രവര്‍ത്തികള്‍ ചെയ്ത ആളുകളാണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

'അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും,ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല', 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഭാരവാഹികളെ തിരഞ്ഞെടുത്ത സംഭവം വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചിരുന്നു.  മാത്രമല്ല തന്നെക്കാള്‍ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നെന്നും പിഷാരടി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്ന് പറയുകയാണ് ടോവിനോ.  അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്.രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്നാണ് ടോവിനോ പറയുന്നത്. ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ ഉണ്ടാകും എന്നും ടൊവിനോ തോമസ് പറഞ്ഞു.ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്. ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പുള്ള സംഘടനയാണ് അമ്മ. അവിടെ നമുക്ക് ഒരുപാട് പേരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വരാന്‍ പറ്റുന്നു എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. വിവാദങ്ങളില്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ന്യായമായിട്ടുള്ള കാര്യമാണ്. ആരും മനപൂര്‍വം ചെയ്തിട്ടുള്ള കാര്യമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് നമ്മള്‍ അതിനെ കുറിച്ച് ബോധവാന്‍മാരായത്. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും. ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല. അമ്മ സംഘടനയുടെ വളരെ ആക്ടീവായിട്ടുള്ള അംഗമാണ് പിഷാരടി. അമ്മ ഷോ നടക്കുന്ന സമയത്ത് ത്രൂ ഔട്ട് കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളാണ്. ഒരിക്കലും പിഷാരടിയോട് അങ്ങനെ ഒരുകാര്യം ചെയ്യില്ല.  

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എംഎ യൂസഫലിയുടെ കൈതാങ്ങ്, 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ 

നിരവധി മലയാളികള്‍ മരിച്ച കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കൈതാങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം ആണ് കൈമാറിയിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എം.എ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ നോര്‍ക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോര്‍ക്കയ്ക്ക് ഉടന്‍ കൈമാറും. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തില്‍ മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം

നിര്‍മിത ബുദ്ധിയില്‍ പറക്കാന്‍ തയ്യാറെടുത്ത് എയര്‍ കാര്‍ഗോ. വന്‍ കുതിപ്പിന് ലക്ഷ്യമിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസിന്റെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിനായി സോഫ്റ്റ്വെയര്‍ നല്‍കാന്‍ ഐബിഎസുമായി കരാര്‍ ഒപ്പുവച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 'ഐ-കാര്‍ഗോ സൊല്യൂഷന്‍' എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷന്‍. ഒന്‍പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ ചീഫ് കമേഴ്ഷ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം. അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Other News in this category

  • സമീക്ഷ യുകെയുടെ ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു, മുഖ്യപ്രഭാഷണം നടത്തി സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്
  • 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്
  • യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി; വിജയമുറപ്പിക്കാന്‍ ആവേശത്തോടെ ബോള്‍ട്ടന്‍ മലയാളി സമൂഹവും
  • സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 
  • അഴകും ആരോഗ്യവും ആത്മവിശ്വാസവും കൈകോര്‍ക്കുന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരവും ഭാരത്തിന്റെ തനതു കലാരൂപങ്ങളും സാംസ്‌ക്കാരിക തനിമയും വിളിച്ചോതുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജൂലൈ 13ന് ലണ്ടനില്‍
  • റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
  • 'ബാര്‍ബിക്യൂ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ' വന്‍ ആഘോഷമാക്കി ഇപ്‌സിച്ചിലെ മലയാളികള്‍; കെസിഎയുടെ ആഘോഷം പലതരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചും
  • യുകെയിലെ 'ചാലക്കുടി ചങ്ങാത്തം' വീണ്ടും ഒന്നിക്കുന്നു, ജൂണ്‍ 29ന് 'ആരവം 2024' എന്ന പരിപാടിയിലൂടെ ചാലക്കുടിയെ സ്‌നേഹിക്കുന്നവരെല്ലാം സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര്‍ വില്ലേജ് ഹാളില്‍ ഒത്തുചേരുന്നു
  • ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ
  • സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
  • Most Read

    British Pathram Recommends