18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : 'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍ >>> 'നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ,പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ' ബിഗ്‌ബോസ് താരം ശാലിനി >>> ഇംഗ്ലണ്ടിനായി ചരിത്രം കുറിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജയായ എട്ട് വയസ്സുകാരി; യൂറോപ്യന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വനിതാ കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോധന ശിവാനന്ദന്‍ >>> 'എന്തെല്ലാം സൗകര്യങ്ങള്‍ ഉള്ള കാരവാന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂ' തുറന്ന് പറഞ്ഞ് നടന്‍ ബൈജു സന്തോഷ് >>> 'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍ >>>
Home >> NAMMUDE NAADU
'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല; മറുപടിയുമായി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്

സ്വന്തം ലേഖകൻ

Story Dated: 2024-07-02

രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്. സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ ചിലര്‍ നുണകള്‍ പടച്ചുവിടുകയാണ്. 'കൊട്ടാരസദൃശ്യ'മായ വീട് ഉണ്ടാക്കിയിട്ടില്ല. നാട്ടിലോ വിദേശത്തോ അച്ഛന്റെ സഹായത്തോടെ ഒരു ബിസിനസും ഇല്ല. പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിര്‍മിച്ചത്. അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പയും അച്ഛന്റെ എംഎല്‍എ പെന്‍ഷനില്‍ നിന്നുള്ള തുകയും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മെയ് മുതല്‍ ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുകയാണെന്നും ജയിന്‍ രാജിന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ ആരുടേയും പിന്തുണ ഫേസ്ബുക് പോസ്റ്റിന് വേണ്ടെന്നും ജയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാര സദൃശമായ 'രമ്യഹര്‍മ്മം'നിര്‍മ്മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി.

രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല..

പക്ഷെ ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്..

ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു..അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത് പിന്നീടാണ് ഗള്‍ഫിലേക്ക് പോയത് അഡ്വര്‍ടൈസ്മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി (ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത് മൊത്തം പതിമൂന്നര വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തു വരുന്നു 2014 ഒക്ടോബറില്‍ ആയിരുന്നു എന്റെ വിവാഹം ഭാര്യ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നേഴ്സ് ആയി ജോലി ചെയ്തു.ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്തു വരുന്നു..

ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാന്‍ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം..ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം.ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്..5 വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു..സ്ഥലത്തിന്റെ വിലയും വീട് നിര്‍മ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും..അങ്ങനെ അമ്മയാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്..അത് കൊട്ടാര സദൃശമായ വീടല്ല... താഴെ രണ്ടു ബെഡ്റൂമും മുകളില്‍ രണ്ട് ബെഡ്റൂമുള്ള വീടാണ് ഞാന്‍ എടുത്തത്..പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചം വെച്ച് തുകയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി..എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎല്‍എ പെന്‍ഷനില്‍ നിന്ന് അച്ഛന്‍ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്..കൊടുത്തു തീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍ നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്..

മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി..ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരുകയും ചെയ്തു ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില ആ തുക തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല.. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് ..

സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല..അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം....

എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല...

 

 

More Latest News

'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍

ബിഗ്‌ബോസ് സീസണ്‍ ആറിലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. പക്ഷെ ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം കൂടിയാണ് ജാസ്മിന്‍. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെ ഏറെ സംശയച്ചിവരാണ് അകത്തുള്ളവരും പുറത്തുള്ളവരും. ഇപ്പോഴിതാ അതേ കുറിച്ചെല്ലാം പറയുകയാണ് ജാസ്മിന്‍. ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നോ ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജാസ്മിന്‍. സീസണ്‍ അവസാനിച്ച് ആഴചകള്‍ പിന്നിടുമ്പോഴാണ് ജാസ്മിന്‍ ഒരു അഭിമുഖം നല്‍കുന്നത്. അതിലൂടെ തനിക്കു നേരിട്ട എല്ലാ കാര്യത്തെ കുറിച്ചും പറയുകയാണ് ജാസ്മിന്‍. 'തുടക്കത്തില്‍ ഞാനും ഗബ്രിയുമായിരുന്നില്ല കൂട്ട്. ഞാന്‍, ഗബ്രി, നോറ, രതീഷ് ഇക്ക എന്നിവരായിരുന്നു കൂട്ട്. അതില്‍ നിന്നും നോറ, രതീഷ് ഇക്ക എന്നിവര്‍ പോയി. പിന്നെ ഞാനും ഗബ്രിയും മാത്രമായി. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹവും ബില്‍ഡായി തുടങ്ങിയത്. ഞാന്‍ പെട്ടന്ന് ആളുകളുമായി അടുക്കും. അതേ സ്വഭാവമാണ് ഗബ്രിക്കും. അവന്റെ വൈബുമായി ചേരുന്നവരുമായി അവന്‍ കണക്ടാകും. അങ്ങനെയാണ് തുടങ്ങുന്നത്. അതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ്. ഇത്രയൊക്ക സംഭവങ്ങള്‍ ഉണ്ടായിട്ടും അവന്‍ എന്നേയോ ഞാന്‍ അവനേയോ വിട്ട് കൊടുക്കാന്‍ തയ്യാറല്ല. അത് തന്നെയാണ് ഞങ്ങള്‍ ഫേക്കാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി. എനിക്ക് പ്രശ്‌നം വരുമ്പോള്‍ അവന്‍ മാത്രമെ ഒപ്പം നിന്നിട്ടുള്ളു. ഞാന്‍ അവന്റെ കാര്യത്തില്‍ ഇടപെടാതെ മാറി നിന്നാല്‍ എല്ലാവരും പറയും ഞങ്ങള്‍ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് അത്ത (പിതാവ് )എന്നോട് ഷോ കഴിഞ്ഞയുടന്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളുടേത് കോമ്പോയല്ല. ഇനി ഞാന്‍ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നു. ഗബ്രി എനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിര്‍ത്താലും ഞാന്‍ മാറ്റി പറയില്ല. എനിക്കും അവനും കണ്‍ഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം പറയാന്‍ പറ്റില്ല. അതുപോലെ ഹൗസില്‍ കയറിയപ്പോള്‍ തന്നെ പുറത്ത് റിലേഷന്‍ഷിപ്പുണ്ടെന്ന് ഗബ്രിയോട് പറഞ്ഞിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ല. ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷന്‍ഷിപ്പുള്ളതുകൊണ്ടാണ്. പിന്നെ ഗബ്രിയും ഞാനും രണ്ട് റിലീജിയണാണ്. വേറെയും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കല്യാണമെന്നത് നടക്കില്ല. ഇതാണ് സത്യം. ഗബ്രി എന്റെ കയ്യില്‍ ഉമ്മ വെക്കാറുണ്ടായിരുന്നു. ഗബ്രി മാത്രമല്ല ഞാനും ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ലസ്റ്റാണെന്ന് വരെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. സ്‌നേഹം കൂടുമ്പോള്‍ പിടിച്ച് കടിക്കുന്നത് എന്റെ ബേസിക്ക് നേച്ചറാണ്. അത് ഗബ്രിയോട് മാത്രമല്ല രസ്മിനോടും ശ്രീതുവിനോടുമെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ ലസ്റ്റല്ല. ബിഗ് ബോസില്‍ കണ്ടത് പച്ചയായ എന്നെയാണ്. ആണും പെണ്ണും ഫ്രണ്ട്ഷിപ്പിനിടയില്‍ കയ്യില്‍ പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യില്ലേ? ഞാനും ഗബ്രിയും എന്താണ് മോശമായി ഹൗസില്‍ ചെയ്തിട്ടുള്ളത്. ഞാന്‍ ഡ്രസ്സിങ് റൂമിലായിരുന്നപ്പോള്‍ ഗബ്രി വിളിക്കാന്‍ വന്നതിനെ ഞാന്‍ തുണിയഴിച്ച് അവന് കാണിച്ച് കൊടുക്കുന്നുവെന്ന തരത്തില്‍ മര്യാദയില്ലാതെയാണ് പലരും പറഞ്ഞത്. ഗബ്രിയോടുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ആള്‍ക്കാരെ പേടിച്ച് ഞങ്ങളുടെ സൗഹൃദം കട്ട് ചെയ്താലാണ് തെറ്റ് ചെയ്യാത്ത ഞങ്ങള്‍ തെറ്റുകാരാകുന്നത്... ' ജാസ്മിന്‍ പറയുന്നു. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ്സ് തുറന്നത്.

'നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ,പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ' ബിഗ്‌ബോസ് താരം ശാലിനി

ബിഗ്‌ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും വളരെ പെട്ടന്ന് തന്നെ താരം പുറത്തായി. പക്ഷെ ഷോയില്‍ നിന്ന ദിവസങ്ങളിലെല്ലാം വളരെ മികച്ച രീതിയില്‍ തന്നെ താരം കളിച്ചിരുന്നു.  ഷോയിലുള്ള സമയമെല്ലാം ശാലിന് തന്റെ മകനെ കുറിച്ച് പറയുമായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ ഉണ്ണിക്കുട്ടന്റെ പുതിയൊരു സന്തോഷത്തെ കുറിച്ചാണ് ശാലിനി പറയുന്നത്. ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ: 'ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്. ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നില്‍ക്കുന്ന സങ്കടം ഹോസ്റ്റല്‍ മുറിയിലെ ചകിരി കുത്തുന്ന കിടക്കയില്‍ മുഖമമര്‍ത്തി കരഞ്ഞു തീര്‍ത്തിട്ടുണ്ട് ഒരുപാട്. കുഞ്ഞിക്കാലുകള്‍ വച്ച് ഓടിക്കളിക്കുന്ന പ്രായത്തില്‍ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല. എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛന്‍ അച്ഛനും അങ്ങനെയാണത്രെ സ്‌കൂളിലും കൂട്ടുകാരോടും പറയാറ്, മൂന്ന് വയസ്സാവുന്നത് വരെ എന്നെ 'അച്ചേച്ചി'ന്ന് വിളിച്ചു. അവന് ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല. പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ 'മമ്മ'എന്ന് വിളിപ്പിച്ചു തുടങ്ങി. 4 വയസ്സായപ്പോഴേക്കും ആഴ്ചയില്‍ രണ്ട് ദിവസം നിന്ന് തിരിച്ച് ജോലിയില്‍ കയറാന്‍ തിങ്കളാഴ്ച കാലത്ത് ബാഗെടുത്ത് ഓടാന്‍ നിക്കുന്ന എന്നെ കണ്ണ് നിറച്ച് ഇളിഞ്ഞ ചിരിയോടെ റ്റാറ്റ തന്ന് യാത്രയാക്കാന്‍ തുടങ്ങി. കുഞ്ഞു കണ്ണുകള്‍ കലങ്ങിയ നിമിഷം അമ്മയുടെ നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു. മക്കളെ പിരിഞ്ഞ് ജീവിതത്തെ പൊരുതി ജയിക്കാന്‍ പെടാപാട്‌പെട്ട് വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി തിരിഞ്ഞു നോക്കാന്‍ വയ്യാതെ വേവുന്ന നെഞ്ചുമായി എന്നെ പോലെ തിരിച്ച് ജോലി സ്ഥലത്തേക്കോടുന്ന എല്ലാ അമ്മമാരേയും അച്ഛന്‍മാരേയും ഈ കുറിപ്പ് ഹൃദയത്തില്‍ സ്പര്‍ശിച്ചേക്കാം. നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ. പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ. സഹജീവികളോട് സ്‌നേഹമുള്ള മകനായി വളരണം'എന്നുമാണ് ശാലിനി കുറിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്പായിരുന്നു ശാലിനി വീണ്ടും വിവാഹിതയായത്. വളരെ ലളിതമായ രീതിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ശാലിനിയുടെ രണ്ടാം വിവാഹം. യാതൊരു ആഡംബരങ്ങളുമില്ലായിരുന്നു. സിംപിള്‍ കേരള സാരി ചുറ്റി കഴുത്തില്‍ ചെറിയൊരു മാലയും അണിഞ്ഞ് മുല്ലപ്പൂവും ചൂടി തനി നാടന്‍ സുന്ദരിയായാണ് ശാലിനി വധുവായി എത്തിയത്. വരന്‍ ദിലീപും ശാലിനിയെ പോലെ തന്നെ സിംപിള്‍ ലുക്കിലാണ് എത്തിയത്.  

'എന്തെല്ലാം സൗകര്യങ്ങള്‍ ഉള്ള കാരവാന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂ' തുറന്ന് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്

ഇന്ന് സിനിമാ ഷൂട്ടിങ്ങിന് എത്തുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും കാരവന്‍ കൊടുക്കുന്നത് സ്വാഭാവികമാണ്. കുറച്ച് കാലമായി കണ്ടുവരുന്ന ഒരു രീതിയാണിത്. താരങ്ങള്‍ക്ക് സ്വസ്ഥമായി മേക്കപ്പ് ചെയ്യാനും ഷൂട്ടിനിടയില്‍ വിശ്രമിക്കാനും ഉപയോഗപ്രദമാണ് കാരവാനുകള്‍. എന്നാല്‍ ഇതേ കുറിച്ച് പറയുകയാണ് പ്രശസ്ത നടന്‍ ബൈജു സന്തോഷ്. എന്ത് കാര്യത്തെ കുറിച്ചും തുറന്ന് പറയാന്‍ മിടിയില്ലാത്ത താരമാണ് ബൈജു. ബാലതാരമായി എത്തിയ ബൈദു നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമാണ് ബൈജു. എല്ലാ സൗകര്യങ്ങളും അടങ്ങിയ കാരവന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരു താരമേ ഉള്ളൂ എന്നാണ് ബൈജു പറയുന്നത്. 'പണ്ട് കാലത്ത് സിനിമകളുടെ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരു താരത്തിന് മേക്കപ്പ് ചെയ്യാന്‍ സെറ്റിലെ തന്നെ ഒതുങ്ങിയ ഒരു സ്ഥലമോ അതുമല്ലെങ്കില്‍ സമീപത്തെ ഒരു വീടോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാവര്‍ക്കും കാരവാനുകളാണ് സൗകര്യം. പണ്ട് കാലത്ത് മേക്കപ്പ് ചെയ്യാന്‍ സ്ഥലം അനുവദിച്ചിരുന്ന സമീപത്തെ വീടുകളിലുള്ളവര്‍ക്ക് തന്നെ പിന്നീട് ഈ സമ്മതം നല്‍കല്‍ ഒരു ബുദ്ധിമുട്ടായി മാറിയ നിരവധി സംഭവങ്ങളുണ്ട്. മേക്കപ്പ് ചെയ്യാനും ഡ്രസ് മാറാനും ഒക്കെ സൗകര്യം നല്‍കിയ ശേഷം പിന്നീട് ഒന്ന് വിശ്രമിക്കാന്‍ ഒരു മണിക്കൂര്‍ വരെ അനുവദിച്ച ശേഷം വീട്ടുകാര്‍ക്ക് കിടക്കാന്‍ പറ്റാത്ത സ്ഥിതിയായ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. കാരവാനുകള്‍ വ്യാപകമായപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. വിശ്രമക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്‌ക്രിപ്റ്റ് വരെ വായിക്കാം. എന്നാല്‍ ഈ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും കാരവാന്‍ നല്‍കിയാല്‍ വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂവെന്നും അത് ഇന്ദ്രന്‍സ് ആണെന്നും ബൈജു സന്തോഷ് പറയുന്നു.'

'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍

അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ യോഗത്തില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. മാത്രമല്ല യോഗത്തില്‍ സഹകരിക്കുന്ന താരങ്ങളെ കുറിച്ചും അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയുടെ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനുണ്ടായെന്നും എന്നാല്‍ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അനൂപ് ചന്ദ്രന്‍ വിമര്‍ശിച്ചു. 'അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്‌ബോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്ബളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.' അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്‌ബോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. എമ്ബുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബനെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. പുതിയ കമ്മിറ്റിയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണ്. ശ്രീമാന്‍ സിദ്ധീഖിനോടൊക്കെ പറയാനുള്ളത് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും നല്ലൊരു കമ്മിറ്റിയുണ്ട്. സ്വയം സന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്ന വിനു മോഹന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ചേര്‍ത്തല ജയന്‍, ടിനി ടോം തുടങ്ങിയവരൊക്കെയുണ്ട്. എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘടനയ്ക്ക് വേണ്ടി ശ്രേഷ്ഠമായ പ്രവര്‍ത്തികള്‍ ചെയ്ത ആളുകളാണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

'അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും,ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല', 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഭാരവാഹികളെ തിരഞ്ഞെടുത്ത സംഭവം വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചിരുന്നു.  മാത്രമല്ല തന്നെക്കാള്‍ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നെന്നും പിഷാരടി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്ന് പറയുകയാണ് ടോവിനോ.  അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്.രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്നാണ് ടോവിനോ പറയുന്നത്. ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ ഉണ്ടാകും എന്നും ടൊവിനോ തോമസ് പറഞ്ഞു.ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്. ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പുള്ള സംഘടനയാണ് അമ്മ. അവിടെ നമുക്ക് ഒരുപാട് പേരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വരാന്‍ പറ്റുന്നു എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. വിവാദങ്ങളില്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ന്യായമായിട്ടുള്ള കാര്യമാണ്. ആരും മനപൂര്‍വം ചെയ്തിട്ടുള്ള കാര്യമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് നമ്മള്‍ അതിനെ കുറിച്ച് ബോധവാന്‍മാരായത്. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും. ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല. അമ്മ സംഘടനയുടെ വളരെ ആക്ടീവായിട്ടുള്ള അംഗമാണ് പിഷാരടി. അമ്മ ഷോ നടക്കുന്ന സമയത്ത് ത്രൂ ഔട്ട് കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളാണ്. ഒരിക്കലും പിഷാരടിയോട് അങ്ങനെ ഒരുകാര്യം ചെയ്യില്ല.  

Other News in this category

  • അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
  • 'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്
  • 'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്' തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് മന്ത്രി എംബി രാജേഷ്
  • കൊച്ചി മൊട്രോ രണ്ടാം ഘട്ടത്തിലേക്ക് ചുവടു വയ്ക്കുന്നു, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
  • സര്‍ക്കാര്‍ ഓഫീസുകളില്‍ പോവുമ്പോള്‍ ഇനി പണം കയ്യില്‍ കരുതേണ്ട, യുപിഐ വഴി പണം നല്‍കാനാവും, ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഇങ്ങനെ
  • ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ 'സ്ഥിരം കുറ്റവാളി'; 6 മാസത്തിനുള്ളില്‍ ഒരു കേസുകൂടി വന്നാല്‍ കാപ്പ ചുമത്തുമെന്ന് പൊലീസ്
  • ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടി, പീഡനത്തിനിരയായെന്ന് 20 കാരി; കണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍
  • മദ്യലഹരിയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ ഊമക്കത്തായി പൊലീസിലെത്തി; 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
  • ഉത്തര്‍പ്രദേശില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ മരിച്ചു,  മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്ന് റിപ്പോര്‍ട്ട്
  • പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളിയതായി തെളിഞ്ഞു, ഇസ്രയേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
  • Most Read

    British Pathram Recommends