![](https://britishpathram.com/malayalamNews/97468-uni.jpg)
കുടുംബത്തിലെ എല്ലാ പ്രധാന വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് പേളിയുടെ പതിവ്. നിലയുടെ പ്ലേ സ്കൂളിലേക്കുള്ള ആദ്യ ദിനത്തെ കുറിച്ച് പേളി പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്.
നില പ്ലേ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പേളി പോസ്റ്റ് ചെയ്ത വീഡിയോ മക്കളെ കാണിച്ച് കൊണ്ടാണ് തുടങ്ങുന്നത്. ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു. നിലയെ പ്ലേ സ്കൂളില്‍ വിടണമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ടെന്ന് തോന്നി. കുറേ പേരോട് ചോദിച്ചപ്പോള്‍ വേണ്ട, ഇനിയും സമയം ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. മറ്റ് ചിലര്‍ അവളെല്ലാവരോടും നല്ല കമ്പനിയാണല്ലോ. പ്ലേ സ്കൂളില്‍ പോകുന്നത് പുതിയൊരു അനുഭവമായിരിക്കും. അവളെ വിടനാണ് പറഞ്ഞത്. ഒടുവില്‍ ഏറ്റവും അവസാനമാണ് ഫീസ് അടച്ച് വിടാമെന്ന് തീരുമാനിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേ സമയം മകളെ കുളിപ്പിച്ചൊരുക്കുന്നത് അടക്കം എല്ലാം വീഡിയോയില്‍ ഉണ്ട്. മാത്രമല്ല നിലയുടെ മുടി കെട്ടി കൊടുക്കുന്നതിനിടയില്‍ വളരെ വികാരഭരിതയായി പെരുമാറുന്ന പേളിയെയും കാണാം. സങ്കടം സഹിക്കാന്‍ പറ്റാതെ വന്നതോടെ പേളി കരഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ അമ്മ കരയുമ്പോള്‍ നില ചിരിക്കുന്നതും എന്തിനാണ് കരയുന്നത് കൂളായിരിക്കാനാണ് വീഡിയോ പകര്‍ത്തി കൊണ്ട് ശ്രീനിഷ് പറയുന്നത്. ശേഷം ശ്രീനിഷും പേളിയും ഒരുമിച്ചാണ് മകളെ പ്ലേ സ്കൂളില്‍ കൊണ്ട് പോയി വിടുന്നത്.
ഇതാണ് നിലുവിന്റെ പ്ലേ സ്കൂളിലെ ആദ്യത്തെ ദിവസം. ഇതൊരു വ്ളോഗ് ആയി ചെയ്യാന്‍ തനിക്ക് തീരെ മൂഡില്ലായിരുന്നു. ആ നിമിഷങ്ങളൊക്കെ എന്റെ മനസില്‍ ഭയങ്കര ക്ലീയറായി തന്നെ നില്‍ക്കുകയാണ്. പക്ഷേ ഇതുവരെയുള്ള ജീവിതത്തില്‍ ഞാനൊരിക്കലും ഫീല്‍ ചെയ്യാത്ത ഇമോഷന്‍സ് അന്നെനിക്ക് ഫീല്‍ ചെയ്തു.
കുഞ്ഞുങ്ങളുടെ ചില പ്രായവും അവരുടെ ഇമോഷന്‍സും നമുക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് എനിക്ക് മനസിലായി. ആ ഒരു വെമ്പല്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണോന്ന് അറിയില്ല, അന്ന് നല്ല മഴയായിരുന്നു. എന്നെ പോലെ ആകാശവും ഇമോഷണലായത് പോലെ തോന്നി.
എന്നിരുന്നാലും അവള് പ്ലേ സ്കൂളില്‍ വഴക്കൊന്നും കൂടാതെ നല്ല കുട്ടിയായി ഇരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ കരഞ്ഞത് ഞാനാണ്. ശ്രീനിയും നിലുവും വളരെ സ്ട്രോങ്ങും ഹാപ്പിയുമായിരുന്നു. പക്ഷേ ഈ ദിവസം ചെറിയൊരു വേദനയോടെ ഞാനെന്നും ഓര്‍മ്മിക്കും. പക്ഷേ നിലയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണെന്നും പറഞ്ഞ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പേളി വ്ളോഗ് അവസാനിപ്പിക്കുന്നത്.
More Latest News
കര്‍ക്കിടക വാവുബലിക്ക് യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം, ആഗസ്റ്റ് മൂന്നിന് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും
![](https://britishpathram.com/malayalamNews/thumb/97519-uni.jpg)
ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍, 180 അടി 11 ഇഞ്ച് നീളം, ഡച്ച് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച സൈക്കിള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി
![](https://britishpathram.com/malayalamNews/thumb/97518-uni.jpg)
വീട്ടില്‍ അടുക്കളയില്‍ മുളക് ചതക്കാന്‍ ഉപയോഗിച്ചത് ഗ്രെനേഡ്, യുവതി തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, പിന്നീട് വീട്ടിലേക്കെത്തിയത് ബോംബ് നിര്‍വീര്യമാക്കുന്ന സംഘം!!!
![](https://britishpathram.com/malayalamNews/thumb/97517-uni.jpg)
ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, കലാ മത്സരങ്ങളോടെ അരങ്ങേറ്റം കുറിച്ച ആഘോഷം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു
![](https://britishpathram.com/malayalamNews/thumb/97516-uni.jpg)
'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്ബോസ് സീസണ് സിക്സ് താരം ജാസ്മിന്
![](https://britishpathram.com/malayalamNews/thumb/97515-uni.jpg)